പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കും കേട്ട് തീരുന്നില്ല; എസ്പിബിയുടെ പാട്ടുകളെ കുറിച്ച് സുപ്രിയ മേനോൻ
അഞ്ച് പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സംഗീത ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ വിങ്ങുകയാണ് രാജ്യം. സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ചികിത്സയിലായിരുന്ന എസ്പിബി ഓര്‍മ്മയാകുന്നത്. ഒന്നരമാസത്തോളമായി ആശുപത്രിയിലായിരുന്ന താരത്തിന് വേണ്ടി നാട് ഒന്നാകെ പ്രാര്‍ഥനകളിലായിരുന്നു.
ഒടുവില്‍ സകല പ്രതീക്ഷകളും വിഫലമാക്കി എസ്പിബി യാത്ര പറയുമ്പോള്‍ അദ്ദേഹം ബാക്കി വെച്ചത് മികവുറ്റ ആയിരക്കണക്കിന് പാട്ടുകളായിരുന്നു. ഏതാണ് മികച്ചതെന്ന് പെട്ടെന്ന് പറയാന്‍ പറ്റില്ലാത്തവിധം ഹിറ്റ് ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ളത്. മലയാളത്തില്‍ നിന്നടക്കം പ്രമുഖരായ താരങ്ങളും ഗായകരുമെല്ലാം എസ്പിബിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇതിനകം എത്തിയിരുന്നു.

ഇപ്പോഴിതാ നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടിട്ടും നിര്‍ത്താനാകുന്നില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്. അദ്ദേഹത്തിന്റെ ശബ്ദം ഏറ്റവും അനുയോജ്യമായി തോന്നിയ സൂപ്പര്‍താരത്തെ കുറിച്ചും സുപ്രിയ സൂചിപ്പിച്ചിരിക്കുകയാണ്.
'എസ്പിബി ഒരുപാട് താരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശബ്ദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദം രജനികാന്ത് സാറിന് കൊടുക്കുന്നതാണ് ഏറ്റവും പെര്‍ഫെക്ട്. തികച്ചും മാജിക് ആണ്. എന്നായിരുന്നു സുപ്രിയ പറഞ്ഞത്. രജനികാന്തിന്റ സൂപ്പര്‍ഹിറ്റ് ചിത്രം ദളപതി എന്ന ചിത്രത്തിലെ 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് കുറിപ്പുമായി സുപ്രിയ എത്തിയത്. എസ്പി ബാലസുബ്രഹ്മണ്യം രജനികാന്തിന് വേണ്ടി പാടിയ ഏറ്റവും മികച്ച പാട്ടുകളിലെന്നായിരുന്നു ദളപതിയിലേത്.

എസ്പിബിയുടെ വിയോഗ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ അദ്ദേഹം പാടിയ പാട്ടുകളുടെ വീഡിയോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. കൂടുതലും എസ്പിബിയുടെ സ്റ്റേജ് പ്രോഗ്രാമുകളുടെ വീഡിയോസ് ആയിരുന്നു വന്നത്. വേദികളില്‍ ഒപ്പം പാടുന്നവരെ എല്ലാ രീതിയിലും സഹായിച്ചും മറ്റുമൊക്കെയായി യഥാര്‍ഥ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് ഒറ്റ വാക്കില്‍ ആരാധകര്‍ പറയുന്നു.
ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാട്ടുകള്‍ പാടിയ ഇതിഹാസമായിരുന്നു എസ്പിബി. നാല്‍പതിനായിരത്തിന് മുകളില്‍ പാട്ടുകള്‍ പാടിയിട്ടുള്ള അദ്ദേഹം ആ പേരില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. നാല്‍പത്തിയഞ്ചോളം മലയാളം പാട്ടുകളായിരുന്നു എസ്പിബിയുടെ ശബ്ദത്തില്‍ പിറന്നത്.
സുപ്രിയയുടെ പോസ്റ്റ് കാണാം


Click it and Unblock the Notifications











