സുപ്രിയ പറഞ്ഞത് ശരി! കൊലകൊല്ലിയല്ല! അന്യായമാണ് ലൂസിഫര്‍! ആശംസയോടെ സിനിമാലോകം! കാണൂ!
Recommended Video

അഭിനേതാക്കളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. സംവിധാനം വളരെയധികം ബുദ്ധുമുട്ടേറിയ പണിയാണെന്നറിഞ്ഞിട്ടും അതിലേക്ക് ഇറങ്ങിച്ചെന്ന് സ്വന്തം സിനിമയുമായെത്തിയ പൃഥ്വിരാജിന് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരക്കട്ടി അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹത്തിന് എങ്ങനെ ഇത് സാധിച്ചുവെന്ന അത്ഭുതം മോഹന്‍ലാല്‍ പോലും പങ്കുവെച്ചിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ തിയേറ്ററുകളില്‍ അവതരിച്ചിരിക്കുകയാണ്.
അഭിനയമായാലും പാട്ടായാലും നിര്‍മ്മാണമായാലും ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ത്ഥ പുലര്‍ത്താറുണ്ട് പൃഥ്വിരാജ്. ലൂസിഫറിലും അത് തന്നെയാണ് സംഭവിച്ചത്. മാസങ്ങളോളം ഉറക്കമിളച്ചിരുന്നും കൃത്യമായ ഹോംവര്‍ക്ക് ചെയ്തുമാണ് പൃഥ്വിരാജ് ലൂസിഫറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. നിരവധി സിനിമകള്‍ ചെയ്ത് പരിചയമുള്ള സംവിധായകനെപ്പോലെയായിരുന്നു പലപ്പോഴും അദ്ദേഹം പെരുമാറിയതെന്ന് വ്യക്തമാക്കി പലരും രംഗത്തെത്തിയിരുന്നു. അഭിനേതാക്കളില്‍ നിന്നും എന്താണ് വേണ്ടതെന്ന് കൃത്യമായി പറഞ്ഞും അഭിനയിച്ച് കാണിച്ചുമൊക്കെയാണ് അദ്ദേഹം ലൂസിഫര്‍ പൂര്‍ത്തീകരിച്ചത്. ലൂസിഫറിലേക്കുള്ള പൃഥ്വിയുടെ പ്രയാണത്തെക്കുറിച്ച് സുപ്രിയ വിശദീകരിച്ചത് ഇങ്ങനെയാണ്.

സുപ്രിയയുടെ പോസ്റ്റ്
പൃഥ്വിരാജ് എന്ന അഭിനേതാവിനേയും വ്യക്തിയേയുമൊക്കെ കൃത്യമായി മനസ്സിലാക്കിയ ആളാണ് സുപ്രിയ മേനോന്‍. 3 വര്‍ഷം മുന്‍പാണ് അദ്ദേഹം ലൂസിഫറിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ടിയാന്റെ ഹൈദരാബാദിലെ സെറ്റിലേക്ക് ആന്റണി പെരുമ്പാവൂരെത്തിയപ്പോള്‍ മുതല്‍ അദ്ദേഹം ഈ സിനിമയ്‌ക്കൊപ്പമായിരുന്നു. തങ്ങളില്‍ നിന്നും മാറി നിന്ന ദിനങ്ങളെക്കുറിച്ചും അതിജീവിച്ച സമ്മര്‍ദ്ദങ്ങളെക്കുറിച്ചുമൊക്കെ താനും കൃത്യമായി മനസ്സിലാക്കിയിരുന്നുവെന്നും സുപ്രിയ പറയുന്നു. നയന്‍ സിനിമയുടെ സെറ്റിലും പൃഥ്വി തിരക്കിലായിരുന്നു. ലൂസിഫറിന്റെ തിരക്കഥയെക്കുറിച്ചായിരുന്നു ചിന്തിച്ചത്. ഇടവേളകളില്‍ ഇതിനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും താരപത്‌നി പറയുന്നു.

കഠിനാധ്വാനിയായ വ്യക്തി
തന്റെ ജീവിതത്തില്‍ ഇത്രയധികം കഠിനാധ്വാനിയായ ഒരാളേയും താന്‍ കണ്ടിരുന്നില്ലെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. താന്‍ പരിചയപ്പെട്ട സമയത്ത് പൃഥ്വി ഒരു നടനായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ എന്ന മോഹം കൂടി പൂര്‍ത്തിയായിരിക്കുകയാണ്. അദ്ദേഹത്തിന്‍രെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി ഒപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും സുപ്രിയ അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലിനും പൃഥ്വിക്കുമൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. താരപത്‌നിയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

ആശംസയോടെ ആരാധകര്‍
സംവിധായകനായി തുടക്കം കുറിച്ച പൃഥ്വിരാജിന് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിരുന്നു. നടനില്‍ നിന്നും സംവിധായകനിലേക്കുള്ള മാറ്റത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് ട്രെയിലര്‍ വന്നപ്പോള്‍ മുതല്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു. ഫാന്‍സ് പ്രവര്‍ത്തകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് പൃഥ്വിയും മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. അത് കൃത്യമായി അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ടെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്.
വൈശാഖിന്റെ പോസ്റ്റ്
മധുരരാജയുടെ ആശംസ
ജയസൂര്യയുടെ പോസ്റ്റ്
ജയസൂര്യയുടെ ആശംസ
മഞ്ജു വാര്യര്‍ കുറിച്ചത്
മഞ്ജു വാര്യരുടെ പോസ്റ്റ് കാണാം
സുപ്രിയയുടെ പോസ്റ്റ് കാണാം
സുപ്രിയ മേനോന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications