അലംകൃതയും സുപ്രിയയും കേക്കിലൊരുക്കിയ സര്‍പ്രൈസ്, മനോഹരമായെന്ന് പൃഥ്വിരാജും, ചിത്രം വൈറല്‍
മലയാളത്തിന്റെ എല്ലാമെല്ലാമായ താരങ്ങളിലൊരാളായ പൃഥ്വിരാജിന്റെ പിറന്നാളാണ് വെള്ളിയാഴ്ച. ഈ ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കൊവിഡ് കാലമായതിനാല്‍ വിപുലമായ ആഘോഷങ്ങളില്ല, സോഷ്യല്‍ മീഡിയയില്‍ ഇതിനം തന്നെ പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭിനേതാവിന് പുറമെ സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് തെളിയിച്ച താരം ലൂസിഫറിലൂടെ ആ മോഹവും സാക്ഷാത്ക്കരിക്കുകയായിരുന്നു.
ലൂസിഫര്‍ വന്‍വിജയമായി മാറിയതോടെയാണ് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നത്. പ്രേക്ഷകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ചിത്രത്തിനായി കാത്തിരിക്കുകയാണ് താനെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഡാഡയ്ക്ക് കേക്കില്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അലംകൃതയും. പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

സുപ്രിയയും അലംകൃതയും
താരകുടുംബത്തിലെ അംഗങ്ങളെല്ലാം സെലിബ്രിറ്റികളായി മാറാറുണ്ട്. സുപ്രിയയും അലംകൃതയും സ്‌ക്രീനിലെ താരങ്ങളായി വന്നിട്ടില്ലെങ്കിലും അവരുടെ വിശേഷങ്ങളറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ആലി മോളെക്കുറിച്ചും സുപ്രിയയെക്കുറിച്ചും വാചാലനായി പൃഥ്വിരാജ് എത്താറുണ്ട്. കുടുംബത്തിന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും സുപ്രിയയും എത്താറുണ്ട്. പൃഥ്വിയുടെ പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍.

കേക്കിലെ സര്‍പ്രൈസ്
പൃഥ്വിയുടെ ചിന്തകളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട് സിനിമ. അദ്ദേഹം എന്നും സന്തോഷവാനായിരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് മുന്‍പ് സുപ്രിയ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ സിനിമാതാല്‍പര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഭാര്യ ഇത്തവണത്തെ പിറന്നാളാഘോഷത്തില്‍ കേക്കിലൊളിപ്പിച്ച സര്‍പ്രൈസും സിനിമയായിരുന്നു. സംവിധാനവുമായി ബന്ധപ്പെട്ട് പൃഥ്വി മാസങ്ങളോളം തിരക്കിലായിരുന്നു. മകളുടെ കാര്യങ്ങളെല്ലാം നോക്കി ഇടയ്ക്ക് ലൊക്കേഷനിലേക്ക് സുപ്രിയയും എത്തിയിരുന്നു.

സുപ്രിയയുടെ ഡിസൈന്‍
ആടുജീവിതമെന്ന സിനിമയുടെ തീമായിരുന്നു കേക്കിലുണ്ടായിരുന്നത്. കൊച്ചിയിലെ ദ ഷുഗര്‍ ഷിഫ്റ്റര്‍ ബേക്കേഴ്‌സാണ് പൃഥ്വിരാജിനായി കേക്കൊരുക്കിയത്. സുപ്രിയയുടെ നിര്‍ദേശ പ്രകാരമായാണഅ ഈ കേക്കൊരുക്കിയത്. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി കടുത്ത തയ്യാറെടുപ്പുകളായിരുന്നു പൃഥ്വിരാജ് നടത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ഡാഡയെന്നായിരുന്നു കേക്കില്‍ എഴുതിയിരുന്നത്.

ആശംസയും
എല്ലാ ഉയര്‍ച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാന്‍ കഴിയട്ടെയെന്നായിരുന്നു സുപ്രിയ മേനോന്‍ ആശംസയായി കുറിച്ചത്. പൃഥ്വിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. അതീവ സന്തോഷത്തോടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പൃഥ്വിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് പൃഥ്വിക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
Recommended Video

പൃഥ്വിരാജിന്റെ പോസ്റ്റ്
നബീല്‍, ഇവനെ നിങ്ങള്‍ക്ക് അറിയുമെന്ന് പറഞ്ഞായിരുന്നു കേക്കിന്റെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ടൊവിനോ തോമസായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുകളുമായെത്തിയത്. സംയുക്ത മേനോന്‍, നവ്യ നായര്‍, സാഗര്‍ സൂര്യ, ആന്‍ അഗസ്റ്റിന്‍, വീണ നായര്‍, സാധിക വേണുഗോപാല്‍ ഇവരെല്ലാം താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.


Click it and Unblock the Notifications