നിങ്ങളുടെ കൂടെ 13 വര്‍ഷമായെന്ന് സുപ്രിയ! അന്ന് നമ്മളും കുട്ടികളെങ്കില്‍ ഇന്നൊരു കുട്ടിയുടെ മാതാപിതാക്കളായി!
പവര്‍ കപ്പിളെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന മലയാളത്തിലെ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇന്നത്തെ പൃഥ്വിരാജ് എന്ന നടനെയും സംവിധായകനും നിര്‍മാതാവിനെയുമൊക്കെ വളര്‍ത്തിയതിന് പിന്നിലെ പ്രധാന ശക്തി സുപ്രിയ എന്ന ഭാര്യയുടെ പങ്കാളിത്തമാണ്. സ്വന്തമായി ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
എന്നാല്‍ പൃഥ്വിയ്‌ക്കൊപ്പം ചിലപ്പോള്‍ അതിനെക്കാളും മുകളില്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും സുപ്രിയയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. അതിനെയെല്ലാം മറികടന്ന് സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങൡപ്പോഴും. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങളിപ്പോള്‍.

പൃഥ്വിരാജും സുപ്രിയയും പ്രണയിച്ച് വിവാഹം കഴിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2011 ല്‍ ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്ന് പറഞ്ഞതിന് ശേഷം വലിയ വിമര്‍ശനമായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടതായി വന്നിരുന്നത്. സുപ്രിയയുടെ സൗന്ദര്യവും ശരീരഘടനയുമടക്കം അന്ന് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിലും നല്ലൊരു പങ്കാളിയെ പൃഥ്വിരാജിന് കിട്ടുമായിരുന്നു എന്നതാണ് അന്ന് പ്രചരിച്ച പ്രധാന കമന്റ്.
വര്‍ഷങ്ങള്‍ക്കിപ്പുറം പൃഥ്വിയ്ക്ക് ഇതിനെക്കാള്‍ മികച്ചൊരു പാര്‍ട്‌നറെ കിട്ടില്ലെന്ന് സുപ്രിയ തെളിയിച്ചു. ജീവിതത്തില്‍ എന്തായി തീരണമെന്ന് ആഗ്രഹിച്ചോ അതിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ് എന്ന നടന്‍. മാത്രമല്ല പതിമൂന്നാമതും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് താരങ്ങളും എത്തിയിരിക്കുന്നത്.
'നിങ്ങളോടൊപ്പം 13 വര്‍ഷം! വൗ! ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ കുട്ടികളായിരുന്നെങ്കില്‍ അവിടെ നിന്ന് ഇപ്പോള്‍ ഒരു വണ്ടര്‍ഫുള്‍ ആയ ചെറിയൊരു പെണ്‍കുട്ടിയുടെ മാതാപിതാക്കളായി! പലതവണ കല്ലും മുള്ളും നിറഞ്ഞ ഈ റോഡിലൂടെ നമ്മള്‍ ഒരുമിച്ച് എത്ര ദൂരം നടന്നു! എന്നിട്ടും ഞങ്ങള്‍ ഇവിടെയുണ്ട്!

പതിമൂന്നാം വാര്‍ഷിക ആശംസകള്‍ പ്രിയപ്പെട്ടവനേ... നമ്മുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും മികച്ച ജീവിതം നയിക്കാനും ഞങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്ന നിരവധി വര്‍ഷങ്ങള്‍ ഇനിയും ഒരുമിച്ച് ഉണ്ടാവട്ടേ...!' എന്നും പറഞ്ഞ് പൃഥ്വിരാജിനെ ടാഗ് ചെയ്തു കൊണ്ടാണ് സുപ്രിയ എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പൃഥ്വിരാജും എത്തിയിരിക്കുകയാണ്.
'ഹാപ്പി ആനിവേഴ്‌സറി പാര്‍ട്‌നര്‍! സുഹൃത്തുക്കളായിരിക്കുന്നതില്‍ നിന്ന് അവിശ്വസനീയമായ ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വരെ, ഇത് ഒരു നരകയാത്രയായിരുന്നു! വലിയ സ്വപ്നങ്ങള്‍ കാണുന്നതിനും കഠിനമായ യുദ്ധങ്ങള്‍ ഏറ്റെടുക്കുന്നതിനും, ഈ യാത്ര വരും വര്‍ഷങ്ങളില്‍ നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ കാത്തിരിക്കാനാവുന്നില്ല!.. എന്നുമാണ് സുപ്രിയയോട് പൃഥ്വി പറയുന്നത്.
സിനിമാ താരങ്ങളും സംവിധായകരും ആരാധകരും എന്ന് തുടങ്ങി ഇരുവരുടെയും പോസ്റ്റിന് താഴെ വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.


Click it and Unblock the Notifications