സുപ്രിയയേയും പൃഥ്വിരാജിനേയും വികാരഭരിതരാക്കിയ ഫോട്ടോ! സുകുമാരന്‍റെ മടിയില്‍ അലംകൃത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയിലേക്കെത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുകയായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും. വില്ലത്തരവും നായകവേഷവും തങ്ങളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരുന്നു ഇരുവരും. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തിയത്. എഞ്ചിനീയറിംഗ് പഠനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു പൃഥ്വിയും അഭിനയ രംഗത്തേക്കെത്തിയത്.

മക്കള്‍ ഭാവിയില്‍ സിനിമയിലേക്കെത്തുമെന്നും അവരുടെ ഡേറ്റിനായി സംവിധായകര്‍ കാത്തിരിക്കുമെന്നും സുകുമാരന്‍ പറഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാവണം മക്കള്‍ അഭിനയ രംഗത്തേക്ക് വരേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അങ്ങയേറ്റം ശ്രദ്ധയായിരുന്നു മല്ലിക സുകുമാരന്‍ നല്‍കിയത്. കുടുബസമേതമുള്ള പൃഥ്വിരാജിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പൃഥ്വിയും സുപ്രിയയുമാണ് മനോഹരമായ ഫോട്ടോ പങ്കുവെച്ചെത്തിയത്. ഫോട്ടോയ്ക്ക് പിന്നിലെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

സുകുമാരന്‍ കുടുംബം

സുകുമാരന്‍ കുടുംബം

കുടുംബസമേതമുള്ള ചിത്രം പങ്കുവെ്ച്ച് പൃഥ്വിരാജും സുപ്രിയയും പൂര്‍ണിമയും ഇന്ദ്രജിത്തുമെല്ലാം എത്താറുണ്ട്. സുകുമാരനും മല്ലികയും മക്കളും കുടുംബസമേതമുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആര്‍ടിസ്റ്റ് മുസുവാണ് ഈ ചിത്രം വരച്ചത്. അദ്ദേഹത്തിന് നന്ദി പറഞ്ഞാണ് പൃഥ്വിരാജും സുപ്രിയയും ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. സുകുമാരന്‍ കുടുംബം എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.

അച്ഛനുണ്ടായിരുന്നുവെങ്കില്‍

അച്ഛനുണ്ടായിരുന്നുവെങ്കില്‍

അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. സുകുമാരന്റെ മടിയിരിക്കുന്ന ആലിയെ കണ്ടപ്പോഴായിരുന്നു പൃഥ്വി വികാരധീനനായത്. മല്ലികയുടെ മടിയിലാണ് നച്ചു പിന്നില്‍ പാത്തുവും. മല്ലികയുടേയും സുകുമാരന്റേയും പിറകിലായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാര്‍ക്കൊപ്പം നിന്നിട്ടുള്ളത്. ജീവന്‍ തുടിക്കുന്ന ചിത്രമെന്നായിരുന്നു ആരാധകര്‍ ഫോട്ടോയെക്കുറിച്ച് പറഞ്ഞത്. നേരത്തെയും സുകുമാരന്റെ ഫോ്‌ട്ടോ വരച്ച് മുസു എത്തിയിരുന്നു.

അലംകൃതയുടെ ഫോട്ടോ

അലംകൃതയുടെ ഫോട്ടോ

വനിതയുടെ മുഖചിത്രമായി വന്ന ഫോട്ടോയിലായിരുന്നു മുസു സുകുമാരനെ വരച്ച് ചേര്‍ത്തത്. നമുക്ക് പ്രിയപ്പെട്ടവരുടെ ആത്മാക്കള്‍ നമുക്ക് ചുറ്റും ഉണ്ടാകുമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അവര്‍ നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മെ നോക്കി കാണുന്നുണ്ടാവും. അത് പോലെ ആലി അവളുടെ മുത്തച്ഛനെ നോക്കി ചിരിക്കുന്നതാവാമെന്നായിരുന്നു ആര്‍ടിസ്റ്റ് മുസു പറഞ്ഞത്. സുകുമാരന്റെ മടിയിലുള്ള അല്ലിയെ കണ്ടപ്പോള്‍ ആരാധകരും കമന്റുകളുമായെത്തിയിരുന്നു.

ഇന്ദ്രരാജ് ക്രിയേഷന്‍സ്

ഇന്ദ്രരാജ് ക്രിയേഷന്‍സ്

താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ടൊവിനോ തോമസ്, ലെന, ഷിയാസ് കരീം തുടങ്ങിയവരെല്ലാം ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.
ഇത് കണ്ടപ്പോഴാ, ഒരു കാര്യം ഓർമ വന്നത്. ഇന്ദ്രരാജ് ക്രിയേഷൻസ്, ശ്രീ സുകുമാരന്റെ സ്വന്തം ഫിലിം പ്രൊഡക്ഷൻ കമ്പനി ആയിരുന്നു. മക്കളായ ഇന്ദ്രജിത്തിന്റെ ഇന്ദ്ര യും പൃഥ്വിരാജ് ന്റെ രാജ് ഉം ചേർത്തിട്ടാവാം പി സുകുമാരൻ നായർ എന്ന സുകുമാരൻ തന്റെ ഫിലിം പ്രൊഡക്ഷൻ കമ്പനിക്ക് പേരിട്ടതെന്നായിരുന്നു ഒരാളുടെ കമന്‍റ്.

ലൂസിഫര്‍ സമര്‍പ്പിച്ചത്

ലൂസിഫര്‍ സമര്‍പ്പിച്ചത്

ഭാവിയില്‍ താന്‍ സംവിധായകനായേക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ലൂസിഫറിലൂടെയായിരുന്നു അത് സംഭവിച്ചത്. ആദ്യമായി സംവിധാനം ചെയ്ത അച്ഛനായിരുന്നു പൃഥ്വിരാജ് സമര്‍പ്പിച്ചതും. ചെറുപ്രായത്തില്‍ അ്ച്ഛനെ നഷ്ടമായതിനെക്കുറിച്ചും പിന്നീടുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞും പൃഥ്വിരാജും ഇന്ദ്രജിത്തും എത്താറുണ്ട്.

അല്ലിയെക്കുറിച്ച്

അല്ലിയെക്കുറിച്ച്

അല്ലി അവളുടെ അച്ഛച്ഛന്റെ മടിയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും സുപ്രിയ കുറിച്ചിരുന്നു. ഷംന കാസിമായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുമായി ആദ്യമെത്തിയത്. രാധിക, മാളവിക മേനോന്‍ തുടങ്ങിയവരും കമന്റുകളുമായെത്തിയിരുന്നു. ജൂനിയര്‍ സുകുമാരനെപ്പോലെയാണ് അല്ലിയെ തോന്നുന്നതെന്നായിരുന്നു ആരാധകര്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X