മകൾക്ക് ക്രിസ്തുമസ് സമ്മാനവുമായി സുപ്രിയയും പൃഥ്വിരാജും, ഈ ക്രിസ്തുമസ് പഴയതുപോലെയല്ലെന്ന് താരപത്നി
മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്‌റേത്. അമ്മ മല്ലികയുടേയും അച്ഛൻ സുകുമാരന്റേയും പാതപിന്തുടർന്ന് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തിയത്. ഇന്നു മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഇവർ. പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും കുടുംബവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുമുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും താരപുത്രി അലംകൃത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മകളെ കുറിച്ചുള്ള വിശേഷങ്ങൾ സുപ്രിയയും പൃഥ്വിരാജും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. മകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറില്ലെങ്കിലും സൃഷ്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് അലംകൃത എഴുതിയ പുസ്തകമാണ്. അല്ലി എഴുതുന്ന കൂട്ടത്തിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിത മകൾ എഴുതിയ കവിതകള്‍ എല്ലാം ചേര്‍ത്ത് കൊണ്ട് ഒരു കവിത സമാഹാരം ഒരുക്കിയിരിക്കുകയാണ് സുപ്രിയ. ഇംഗ്ലീഷില്‍ ഉള്ള കവിതകളുടെ ഈ സമാഹാരത്തിന് 'ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്' എന്നാണ് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സുപ്രിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പൂക്കള്‍, പൂന്തോട്ടം, സാന്റാ, സ്ത്രീകളുടെ ഉന്നമനം, അമ്മയുടെ സ്‌നേഹം, കൊവിഡ് മഹാമാരി എന്നിങ്ങനെ കുഞ്ഞുമനസ്സിലെ ചിന്തകളാണ് 'ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസില്‍' ഉള്ളത്. സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ...''ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസാണിത്. അതിനാല്‍ ഈ ക്രിസ്തുമസ് എനിക്ക് പഴയതുപോലെയല്ല. എന്നിരുന്നാലും, ഞാന്‍ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് എനിക്ക് ഇത് എന്റെ മകള്‍ ആലിക്ക് ക്രിസ്മസ് സമ്മാനമായി നല്‍കാം! ഞാന്‍ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ചേർത്ത് ബുക്ക് ലെറ്റ് ഒരുക്കിയിരിക്കുകയാണ്.അല്ലിമോള്‍ ആവേശത്തിലാണ്, താനും അങ്ങനെ തന്നെ. തല്ക്കാലം ഈ പുസ്തകം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം വായിക്കാനുള്ളതാണ്. വിപണിയിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും സുപ്രിയ കുറിച്ചു. ഒപ്പം പുസ്തകം പ്രസിദ്ധീകരിച്ച ഗോവിന്ദ് ഡി.സിക്കും ചിത്രകാരി രാജിയ്ക്കും നന്ദി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസമായിരുന്നു സുപ്രിയയുടെ പിതാവ് അന്തരിക്കുന്നത്. അച്ഛന്റെ വിയോഗം സുപ്രിയയെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. പിതാവിനെ കുറിച്ച് വാചാലയായ താരപത്നി രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് കൊണ്ട അച്ഛനെ കുറിച്ച് പറയുന്നത്.നോട്‌സ് ഓണ്‍ ഗ്രീഫ് എന്ന പുസ്തകത്തിലെ വരികളാണ് സുപ്രിയ പങ്കുവച്ചിരിയ്ക്കുന്നത്. 'ദുഖം ഒരു നേരിയ വികാരമല്ല. കുറഞ്ഞത് പ്രതീക്ഷിക്കുമ്പോള്‍ അത് തിരമാല പോലെ വന്നുകൊണ്ടിരിയ്ക്കുന്നു. അടങ്ങാത്ത ദുഃഖത്തിന്റെ അര്‍ത്ഥം ഈ സമയത്ത് എന്താണ് എന്നറിയാന്‍. ഞാന്‍ പുസ്തകങ്ങള്‍ നോക്കി. ഒരാള്‍ക്ക് എപ്പോഴെങ്കിലും ദുഃഖിയ്ക്കുന്നത് നിര്‍ത്താന്‍ കഴിയുമോ..' എന്നാണ് സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വേദനയിൽ സുപ്രിയയുടെ ആശ്വാസം പുസ്തകങ്ങളാണെന്നാണ് ഇത് നൽകുന്ന സൂചന.
നവംബര്‍ 14 ന് ആണ് സുപ്രിയയുടെ അച്ഛന്‍ വിജയ കുമാര്‍ മേനോന്‍ മരണപ്പെട്ടത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. അച്ഛന്‍ എനിയ്ക്ക് എല്ലാമായിരുന്നു, എന്നെ ഞാനാക്കിയത് അച്ഛനാണെന്നുമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റും കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ചിരുന്നു. അച്ഛനെ ചികിത്സിച്ച ഡോക്ടര്‍മാക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.


Click it and Unblock the Notifications