For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ മുഖം വെളിപ്പെടുത്തി പൃഥ്വിരാജ്, സുപ്രിയയുടെയും പൃഥ്വിയുടെയും അല്ലിയ്ക്കിന്ന് പിറന്നാള്‍

  |

  വലിയ ആരാധക പിന്തുണയുള്ള താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ സിനിമ സംവിധാനം ചെയ്ത് ഹിറ്റാക്കിയതോടെ അത് വീണ്ടും വര്‍ദ്ധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രം വിട്ടു വീഴ്ച ചെയ്തിരുന്നില്ല.

  മകള്‍ അലംകൃതയുടെ ഫോട്ടോ പരസ്യമാക്കാന്‍ ഇരുവര്‍ക്കും മടിയായിരുന്നു. പൃഥ്വിയെ പോലെ തന്നെ മകള്‍ അലംകൃതയ്ക്കും വലിയ ജനപിന്തുണയുണ്ട്. താരദമ്പതികളുടെ പല പോസ്റ്റുകള്‍ക്കും താഴെ ആരാധകര്‍ ആവശ്യപ്പെടുന്ന ഏക കാര്യം അല്ലിയുടെ ഫോട്ടോ ഒന്ന് കാണിക്കാമോ എന്നായിരുന്നു. ഒടുവില്‍ അല്ലിയുടെ ചിത്രവുമായി പൃഥ്വിരാജും സുപ്രിയയുമെത്തി. താരപുത്രിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിവസത്തിലായിരുന്നു ചിത്രമെത്തിയത്.

  കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരപുത്രിമാരില്‍ ഒരാളാണ് അലംകൃത. 2011 ല്‍ വിവാഹിതരായ പൃഥ്വിരാജിനും സുപ്രിയയ്ക്കും 2014 ലാണ് മകള്‍ പിറക്കുന്നത്. അലംകൃത എന്നാണ് പേരെങ്കിലും അല്ലി എന്ന ചെല്ലപ്പേരിലാണ് താരപുത്രി ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പത്തിലെ മകളുടെ പിന്ന്ാലെ ക്യാമറ കണ്ണുകള്‍ പാഞ്ഞെത്തുന്നത് പൃഥ്വി തടഞ്ഞിരുന്നു. പലപ്പോഴും മുഖം കാണിക്കാതെ തിരിഞ്ഞ് നില്‍ക്കുന്ന അല്ലിയുടെ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇക്കാര്യത്തില്‍ ആരാധകരും പരാതിയുമായി എത്തിയിരുന്നു.

  ഇപ്പോഴിതാ അല്ലിയുടെ മുഖം കാണിച്ച് സുപ്രിയയും പൃഥ്വിയുമെത്തി. 2014 സെപ്റ്റംബര്‍ എട്ടിന് ജനിച്ച അല്ലിയുടെ അഞ്ചാം പിറന്നാള്‍ ആണിന്ന്. ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഫോട്ടോയുമായി താരങ്ങളെത്തിയത്. അല്ലിയുടെ മുഖം വ്യക്തമായി കാണുന്ന ചിത്രമായിരുന്നു പുറത്ത് വിട്ടത്. ചിത്രത്തിന് താഴെ അല്ലിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഒട്ടനവധി പേരെത്തി. ഇംഗ്ലീഷിലെഴുതിയ പൃഥ്വിയുടെ ആശംസ മനസിലായിട്ടില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

  ഹാപ്പി ബെര്‍ത്ത് ഡേ അല്ലി. എല്ലാ ദിവസവും മമ്മയ്ക്കും ഡാഡിയ്ക്കും നീ അഭിമാനമാവുകയാണ്. എല്ലാ ദിവസവും നീ ആനന്ദത്തോട് കൂടി ഇരിക്കട്ടെ. അതിനൊപ്പം ഡാഡയുടെ ഏറ്റവും വലിയ വിജയവും നീയാണ്. ഇത് മാത്രമല്ല അല്ലി നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി പറയുന്നതായിട്ടും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

  ഞങ്ങളുടെ ജീവിതത്തിലെ സ്‌നേഹവും പ്രകാശവുമായ അല്ലിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നിനക്ക് ഇത്രപ്പെട്ടെന്ന് അഞ്ച് വയസ് ആയെന്ന് പറയുമ്പോള്‍ എനിക്ക് അത്ഭുതപ്പെടാന്‍ അല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല. നിന്നെ ഒരു പുതപ്പില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ നിന്നും കൊണ്ട് വന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ദയ ഉള്ളവളായിട്ടും ശക്തവും സ്വതന്ത്ര്യവും ധൈര്യവും സ്വര്‍ണ ഹൃദയവുമുള്ള പെണ്‍കുട്ടിയായി നീ വളരട്ടെ. എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ സുപ്രിയ മേനോന്‍ പറയുന്നത്.

  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ ലൊക്കേഷനിലും അല്ലി എത്തിയിരുന്നു. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന അല്ലിയുടെ ചിത്രങ്ങളെല്ലാം പുറകില്‍ നിന്നുമെടുത്തതായിരുന്നു. അന്നൊക്കെ മകളെ ഇങ്ങനെ മൂടി വെക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിച്ചിരുന്നു. താരപുത്രിയായത് കൊണ്ട് അവളുടെ ഫ്രീഡം ഇല്ലാതാക്കുന്നത് ശരിയല്ലെന്നാണ് മറ്റൊരു വിഭാഗം ആളുകള്‍ക്ക് പറയാനുള്ളത്.

  English summary
  Supriya Menon And Prithviraj Shares Birthday Wishes To Ally
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X