twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇക്കൊല്ലം സുപ്രിയയുടെയും പൃഥ്വിയുടെയും ജീവിതത്തില്‍ സംഭവിച്ചത് ഇതൊക്കെയാണ്! കുറിപ്പെഴുതി താരപത്‌നി

    |

    പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും അവധി ആഘോഷത്തിലാണ്. മൂന്ന് മാസത്തോളം സിനിമാ ചിത്രീകരണത്തില്‍ നിന്നും പൃഥ്വി മാറി നിന്നിരിക്കുകയാണ്. നിലവില്‍ ഇരുവരും വിദേശത്താണ്. അവിടെ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഈ വര്‍ഷം കഴിഞ്ഞ് പോവുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരദമ്പതികള്‍.

    ഹാപ്പി ഹോളിഡേ എന്ന് പറഞ്ഞ് കൊണ്ട് സുപ്രിയയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചത്. ഇതിന് താഴെ ടൊവിനോ തോമസ് അടക്കമുള്ള താരങ്ങളും ആരാധകരും കമന്റുമായി എത്തിയിരുന്നു. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ ഇതേ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് രസകരമായ കുറിപ്പെഴുതിയിരിക്കുകയാണ് സുപ്രിയ മേനോന്‍.

     supriya-menon-ptithv

    എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്. നയനില്‍ നിന്നാണ് ഞങ്ങള്‍ ആരംഭിച്ചത്. ലൂസിഫര്‍ പുറത്തിറക്കി. ഡ്രൈവിങ് ലൈസന്‍സില്‍ അവസാനിപ്പിച്ചു. ഇതിലെല്ലാം നിങ്ങള്‍ എല്ലാവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വളരെയധികം സ്‌നേഹത്തോടെ ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. എല്ലായിപ്പോഴും കൃതഞ്ജതയും സ്‌നേഹവും അറിയിരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരമായ അവധിദിനങ്ങള്‍ ആശംസിക്കുകയാണ്. 2020 ല്‍ കാണാം എന്നും സുപ്രിയ കുറിച്ചിരിക്കുന്നു.

    സുപ്രിയയുടെ പോസ്റ്റ്

    English summary
    Supriya Menon And Prithviraj Shares New Year Wishes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X