പൃഥ്വി ഒപ്പമില്ലാത്ത വിഷു! പ്രിയതമനെ കാത്ത് സുപ്രിയ മേനോന്‍! കഴിഞ്ഞ വര്‍ഷത്തെ ആഘോഷം കിടിലനായിരുന്നു

ലോക് ഡൗണ്‍ സമയമായതിനാല്‍ സിനിമ-ടെലിവിഷന്‍ മേഖലയും നിശ്ചലമാണ്. സീരിയലുകളുടേയും സിനിമകളുടേയുമൊക്കെ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മെയ് 3 വരെയാണ് ലോക് ഡൗണ്‍. ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ മിക്ക താരങ്ങളും കുടുംബത്തിനൊപ്പമാണ്. എന്നാല്‍ ചിലരൊക്കെ വിദേശത്ത് കുടുങ്ങിപ്പോയിട്ടുമുണ്ട്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും അവിടെ തുടരുകയാണ്. ലോക് ഡൗണ്‍ കര്‍ശനമായതോടെയാണ് ഷൂട്ടിംഗിനുള്ള അനുമതി അധികൃതര്‍ നിഷേധിച്ചത്.

പൃഥ്വിയും സംഘവും സുരക്ഷിതരാണെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി ബന്ധപ്പെട്ടവര്‍ എത്തിയിരുന്നു. വിമാന സര്‍വീസില്ലാത്തതിനാല്‍ ജോര്‍ദാനില്‍ തുടരുകയാണ് ആടുജീവിതം ടീം. ഇത്തവണത്തെ വിഷുവിന് പൃഥ്വിരാജ് ഒപ്പമില്ലെന്ന് പറഞ്ഞായിരുന്നു സുപ്രിയ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വിഷു ആഘോഷത്തിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു പൃഥ്വിരാജും എത്തിയത്. ഫേസ്ബുക്കിലൂടെ ഇരുവരുടേയും പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

 പൃഥ്വിരാജ് ഒപ്പമില്ല

പൃഥ്വിരാജ് ഒപ്പമില്ല

പൃഥ്വിരാജ് ഒപ്പമില്ലാത്തതിന്റെ സങ്കടം പങ്കുവെച്ചായിരുന്നു സുപ്രിയ മേനോന്‍ പോസറ്റ് പങ്കുവെച്ചത്.. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി വിഷു ആശംസ നേര്‍ന്ന് എത്തിയത്. മിസ്സിങ് താടിക്കാരന്‍, വെയ്റ്റിങ് ഫോര്‍ പൃഥ്വി റ്റു റിട്ടേണ്‍, കൊറോണ 2020 തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു സുപ്രിയ പോസ്റ്റിട്ടത്. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായാണ് താരം ശരീരഭാരം കുറച്ചതും താടി വളര്‍ത്തിയതും. സിനിമയില്‍ നിന്നും 3 മാസത്തെ ഇടവേളയെടുത്തായിരുന്നു താരം ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയത്. ഈ സമയത്ത് സുപ്രിയയും തനിക്ക് കമ്പനി തന്നിരുന്നുവെന്നും ഡയറ്റിങ്ങിലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിഷു

കഴിഞ്ഞ വര്‍ഷത്തെ വിഷു

കഴിഞ്ഞ വര്‍ഷത്തെ വിഷു ഓര്‍മ്മകള്‍ പങ്കുവെച്ചാണ് ഇരുവരും എത്തിയത്. സന്തോഷത്തോടെ സദ്യ കഴിക്കാനിരുന്നതിന്റെ ചിത്രമാണ് ഇരുവരും പോസ്റ്റ് ചെയ്തത്. ഇന്ന് കാണുന്ന ഞങ്ങളാവാന്‍ ഞങ്ങളെ സഹായിച്ചവര്‍ക്കൊപ്പമാണ് ഇത്തവണത്തെ വിഷു. അത്രയും ആസ്വദിച്ചാണ് അന്ന് ഞങ്ങള്‍ ഉച്ചയൂണ് കഴിച്ചത്. ഈ വര്‍ഷം കൊറോണ വൈറസും ലോക് ഡൗണും കാരണം ആയിരം മൈലുകള്‍ക്ക് അപ്പുറവും അപ്പുറവുമാണ് ഞങ്ങള്‍. എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് ഒരുമിക്കാന്‍ കഴിയണേയെന്നും സുപ്രിയ കുറിച്ചിരുന്നു.

ലൂസിഫര്‍ സന്തോഷം

ലൂസിഫര്‍ സന്തോഷം

2019 മാര്‍ച്ച് 28, പൃഥ്വിരാജും സുപ്രിയയും ഈ ദിനം മറക്കില്ല. അഭിനേതാവായി സിനിമയിലെത്തിയ പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായി മാറിയത് ഈ സിനിമയിലൂടെയായിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയൊരുക്കിയ സിനിമയിലൂടെ മലയാളത്തിന്റെ ചരിത്രം തന്നെ തിരുത്തുകയായിരുന്നു. ആദ്യമായി 200 കോടി ക്ലബിലെത്തുന്ന മലയാള ചിത്രമായി മാറുകയായിരുന്നു ലൂസിഫര്‍. അച്ഛനായിരുന്നു പൃഥ്വിരാജ് തന്റെ സിനിമ സമര്‍പ്പിച്ചത്. ലൂസിഫര്‍ സന്തോഷത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇരുവരും വിഷു ആഘോഷിച്ചത്.

സുപ്രിയയുടെ കമന്‍റ്

സുപ്രിയയുടെ കമന്‍റ്

സുപ്രിയയേയും അലംകൃതയേയും മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. സുപ്രിയയുടെ വരികള്‍ അതേ പോലെ കോപ്പി ചെയ്യുകയായിരുന്നു പൃഥ്വി. പൃഥ്വി തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് താനെന്ന്് സുപ്രിയ പറയുന്നു. പൃഥ്വി തിരിച്ചെത്തിയതിന് ശേഷം ഒരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാമെന്നുള്ള കമന്റുമായാണ് സുപ്രിയ എത്തിയത്. എല്ലാം ശരിയാവും, സുരക്ഷിതരായിരിക്കൂയെന്നായിരുന്നു ആരാധകരുടെ കമന്റ്. തിരിച്ച് ആശംസ നേരുകയായിരുന്നു പലരും. അതിനിടയില്‍ അലംകൃതയെക്കുറിച്ചായിരുന്നു ചിലര്‍ ചോദിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X