പൃഥ്വിരാജും സുപ്രിയയും രഹസ്യമാക്കി വെച്ചിരുന്നു! വിവാഹത്തിന് തൊട്ടുമുന്‍പ് പ്രണയരഹസ്യം പരസ്യമായി!

പൃഥ്വിരാജിന് മാത്രമല്ല സുപ്രിയ മേനോനും ആരാധകര്‍ ഏറെയാണ്. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലയായാണ് സുപ്രിയ മേനോന്‍ എത്താറുള്ളത്. മകളായ അലംകൃതയെന്ന ആലിയുടെ ചിത്രങ്ങളും വിശേഷങ്ങളും വൈറലായി മാറാറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയയും. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. ഇന്ദ്രന്‍ മാത്രമല്ല പൃഥ്വിയും ജീവിതസഖിയെ സ്വന്തമായി കണ്ടെത്തുമെന്നും അത് തന്നോട് പറയുമ്പോള്‍ നടത്തിക്കൊടുക്കുമെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.

സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു പൃഥ്വി-സുപ്രിയ പ്രണയം. ഒപ്പം അഭിനയിച്ചിരുന്ന നായികമാരില്‍ മിക്കവരുമായും പൃഥ്വിയുടെ പേര് ചേര്‍ത്ത് പ്രചരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിലൂടെ പ്രണയവാര്‍ത്തകളും വൈറലായിരുന്നു. പൃഥ്വിരാജ് ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദ്യ സിനിമയുടെ പേര് നന്ദനമാണെങ്കില്‍ സുപ്രിയയുടെ പാലക്കാട്ടെ വീടിന്റെ പേരും ഇത് തന്നെയായിരുന്നു. പൃഥ്വിരാജ്-സുപ്രിയ മേനോന്‍ പ്രണയകഥ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നാല് വര്‍ഷത്തെ പരിചയം

നാല് വര്‍ഷത്തെ പരിചയം

4 വര്‍ഷത്തെ പരിചയത്തിനൊടുവിലായാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം ചെയ്തത്. പെട്ടെന്ന് കാണുന്ന പെണ്‍കുട്ടിയായിരിക്കില്ല തന്‍രെ വധുവെന്നും ശരിക്കും അറിഞ്ഞതിന് ശേഷമേ വിവാഹം നടക്കുന്നൂള്ളൂയെന്നും പൃഥ്വി നേരത്തെ പറഞ്ഞിരുന്നു. സൗഹൃദം പ്രണയമായി മാറിയതോടെയായിരുന്നു പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. കരിയറില്‍ അത്യാവശ്യമായ മുന്നേറ്റങ്ങള്‍ നടത്തിയതിന് ശേഷമായിരുന്നു പൃഥ്വിയുടെ വിവാഹം.

Recommended Video

അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
ഒരുമാസം മുന്‍പ്

ഒരുമാസം മുന്‍പ്

സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ആരാധകരും സിനിമാപ്രേമികളും ആഘോഷമാക്കി മാറ്റാറുണ്ട്. തങ്ങളുടെ ബന്ധം പുറംലോകത്തെ അറിയിക്കാതിരിക്കുകയായിരുന്നു ഇരുവരും. വിവാഹത്തിന് ഒരുമാസം മുന്‍പായാണ് പൃഥ്വി-സുപ്രിയ പ്രണയത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. പ്രണയത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു ഇടയ്ക്ക് താരം പ്രതികരിച്ചിരുന്നതും. വിവാഹ ശേഷം പൃഥ്വിക്കൊപ്പം സുപ്രിയയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു

ഓഫീസില്‍ കൊണ്ട് വിടുമായിരുന്നു

പൃഥ്വിരാജുമായുള്ള വിവാഹത്തിന് മുന്‍പ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും. പിന്നീട് പ്രണയത്തിലായ സമയത്ത് സുപ്രിയയെ പല ദിവസങ്ങളിലും താന്‍ ഓഫീസില്‍ കൊണ്ട് വിടുമായിരുന്നുവെന്ന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. എൻ ഡി ടി വി യുടെ തന്നെ അവതാരിക ആയിരുന്ന സുപ്രിയയുടെ റിപ്പോർട്ടിങ് പൃഥ്വിരാജിനെ കാണിക്കുന്നതിന്‍റെ വീഡിയോയും ഇടയ്ക്ക് വൈറലായി മാറിയിരുന്നു.

രണ്ടാമത്തെ പ്രണയം

രണ്ടാമത്തെ പ്രണയം

സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും മുന്‍പ് പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഓസ്‌ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല .അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X