പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് സുപ്രിയയുടെ കമന്റ്! മനുവേട്ടാ വിളിയുമായി താരപത്‌നിയും

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പൃഥ്വി പങ്കുവെക്കാറുണ്ട്. പൃഥിരാജിനൊപ്പം സുപ്രിയയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് പൃഥ്വിയുടേത്. ആടുജീവിതം ചിത്രീകരണത്തിന് പിന്നാലെ കുടുംബത്തിനൊപ്പമാണ് നടന്‍ കുടുതല്‍ സമയവും ചെലവഴിച്ചത്. വീട്ടില്‍ നിന്നുളള പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പൃഥ്വിക്കൊപ്പം സുപ്രിയയും മകള്‍ അലംകൃതയുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കഴിഞ്ഞ ദിവസം അല്ലിയുടെ ആറാം പിറന്നാള്‍ പൃഥ്വിയും കുടുംബവും ആഘോഷിച്ചിരുന്നു. അതേസമയം പൃഥ്വി പങ്കുവെക്കാറുളള പോസ്റ്റുകള്‍ക്കെല്ലാം കമന്റുകളുമായി എത്താറുളള ആളാണ് സുപ്രിയ. പലപ്പോഴും ഇരുവരും തമ്മിലുളള സംഭാഷണങ്ങള്‍ ശ്രദ്ധേയമാവാറുണ്ട്.

പൃഥ്വിരാജിന്റെതായി

പൃഥ്വിരാജിന്റെതായി വന്ന പുതിയൊരു കുറിപ്പിന് താഴെയും ഇത്തരത്തില്‍ കമന്റുമായി സുപ്രിയ എത്തിയിരുന്നു. പൃഥ്വിയുടെ പുതിയ പോസ്റ്റും സുപ്രിയയുടെ കമന്റുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം വിവാഹ ശേഷം നിര്‍മ്മാണ രംഗത്ത് തുടക്കം കുറിച്ച താരപത്‌നിയാണ് സുപ്രിയ. പൃഥ്വിക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ സാരഥിയാണ് സുപ്രിയ.

ഇവരുടെ നിര്‍മ്മാണത്തില്‍

ഇവരുടെ നിര്‍മ്മാണത്തില്‍ നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളെല്ലാം തന്നെ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ആടുജീവിതം ചിത്രീകരണത്തിന് പിന്നാലെ പൃഥ്വി നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം മുന്‍പ് സുപ്രിയ പങ്കുവെച്ചിരുന്നു. ഡാഡ തിരിച്ചെത്തിയതില്‍ കൂടുതല്‍ സന്തോഷം അല്ലിക്കാണെന്ന് സുപ്രിയ മുന്‍പ് പറഞ്ഞിരുന്നു.

പൃഥ്വിക്കൊപ്പം തന്നെ

പൃഥ്വിക്കൊപ്പം തന്നെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ സുപ്രിയയും പങ്കുവെക്കാറുണ്ട്. വിവാഹത്തിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന ആളാണ് സുപ്രിയ. മുംബൈയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് പൃഥ്വിയുമായുളള വിവാഹം. തുടര്‍ന്ന് മുംബൈ വിട്ട് കൊച്ചിയില്‍ സ്ഥിര താമസമാക്കുകയായിരുന്നു സുപ്രിയ.

അതേസമയം ആദ്യ ചിത്രമായ

അതേസമയം ആദ്യ ചിത്രമായ നന്ദനത്തെ കുറിച്ച് പൃഥ്വിയുടെതായി വന്ന പോസ്റ്റിന് താഴെയായിരുന്നു സുപ്രിയയുടെ കമന്റ് വന്നത്. ഓസ്‌ട്രേലിയയിലെ കോളേജ് പഠനത്തിടെ ലഭിച്ച വൊക്കേഷനിലാണ് നന്ദനത്തില്‍ അഭിനയിച്ചതെന്നും സിനിമ വിജയമായതിന് ശേഷം തുടര്‍ന്ന് പഠിക്കാന്‍ പോയില്ലെന്നും പൃഥ്വി തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

നന്ദനത്തെ കുറിച്ചുളള ഓര്‍മ്മകള്‍

നന്ദനത്തെ കുറിച്ചുളള ഓര്‍മ്മകള്‍ പൃഥ്വി പങ്കുവെച്ചതിന് താഴെയായിട്ടാണ് അപ്രതീക്ഷിതമായി സുപ്രിയയുടെ ഒരു കമന്റ് വന്നത്. മനുവേട്ടാ എന്നാണ് സുപ്രിയ പൃഥ്വിയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ബാലാമണിക്ക് ശേഷം പൃഥ്വിയെ വീണ്ടും മനുവേട്ടാ എന്ന് വിളിച്ച് സുപ്രിയയും എത്തിയിരിക്കുകയാണ്. സുപ്രിയ്‌യ്ക്ക് പിന്നാലെ കമന്റുകളുമായി സഹതാരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു.

Recommended Video

Shaji Kailas Movie Kaduva Rolling Soon
അതേസമയം ഈ വര്‍ഷമാദ്യം

അതേസമയം ഈ വര്‍ഷമാദ്യം അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. അയ്യപ്പനും കോശിയ്ക്കും പിന്നാലെ കൈനിറയെ ചിത്രങ്ങള്‍ പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X