ലേശം റോമാന്റിക് ദമ്പതികളാവാന്‍ പൃഥ്വിയോട് അപേക്ഷിച്ച് സുപ്രിയ! ഒരു മാസം ഉറങ്ങാന്‍ കൊതിച്ച് പൃഥ്വിയും

ലൂസിഫര്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ പൃഥ്വിരാജും കുടുംബവും. ആദ്യമായി സംവിധാന രംഗത്തേക്ക് ഇറങ്ങുമ്പോള്‍ പൃഥ്വിയുടെ ഉള്ളിലും ടെന്‍ഷനുണ്ടായിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരുമടക്കം മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം അണിനിരന്ന സിനിമയ്ക്ക് ലഭിച്ചത് നല്ല അഭിപ്രായമായിരുന്നു. റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങോട്ട് സോഷ്യല്‍ മീഡിയ നിറയെ സിനിമയുടെ വിശേഷങ്ങളാണ്. അതില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റുകള്‍ വരുന്നത് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ്.

ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും മറ്റുമായി സുപ്രിയ ഒരുപാട് കാര്യങ്ങളാണ് പങ്കുവെക്കാറുള്ളത്. ഇതിനെല്ലാം മറുപടിയായി പൃഥ്വിയും എത്താറുണ്ട്. സോഷ്യല്‍ മീഡിയ പേജില്‍ സജീവമായിരിക്കുന്ന താരദമ്പതികളുടെ രസകരമായ തുറന്ന സംഭാഷണം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ചൊരു വീഡിയോ ആണ് ശ്രദ്ധേയമായിരിക്കുന്നത്.

 prithviraj-supriya

പ്രായമായ രണ്ട് ദമ്പതികള്‍ ഏതോ ആഘോഷ ചടങ്ങിനിടെ നൃത്തം ചെയ്യുന്ന വീഡിയോ ആയിരുന്നു സുപ്രിയ പോസ്റ്റ് ചെയ്തത്. ഡയറക്ടര്‍ സാര്‍ ഇതൊന്ന് ശ്രദ്ധിക്കു. ദമ്പതികളായാല്‍ ഇങ്ങനെ വേണം. യഥാര്‍ത്ഥ റിലേഷന്‍ഷിപ്പ് ഇങ്ങനെയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുപ്രിയ വീഡിയോ ഷെയര്‍ ചെയ്തത്. ലൂസിഫറിന്റെ തിരക്കിനിടയില്‍ ലേശം റോമാന്റിക് ആവാന്‍ പൃഥ്വി മറന്ന് പോയി എന്നതാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ലൂസിഫറിന്റെ തിരക്ക് കഴിഞ്ഞതോടെ ഇനിയിപ്പോ ഒരു മാസമെങ്കിലും സുഖമായി ഉറങ്ങാനുള്ള തീരുമാനത്തിലായിരുന്നു പൃഥ്വി. കഴിഞ്ഞ ദിവസം സുപ്രിയയുടെ ഒരു പോസ്റ്റിന് താഴെയാണ് പൃഥ്വിരാജ് ഇത്തരമൊരു കമന്റിട്ടത്. ലൂസിഫറിന് വേണ്ടി സംവിധായകന് ഉറക്കമില്ലാത്ത രാത്രികളായിരുന്നെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X