വേദിയിൽ താരങ്ങൾക്ക് മുന്നിൽ പൃഥ്വിരാജിനെ ബിസ്കറ്റ് കഴിപ്പിച്ച് സുപ്രിയ, സംഭവത്തിന് കാരണം രഞ്ജിനി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. പൃഥ്വിരാജിന് പൂർണ്ണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകാറുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൃഥ്വിയുടേയും സുപ്രിയയുടേയും ഒരു രസകരമായ വീഡിയോയാണ്. പൊതുവേദിയിൽ വെച്ച് പൃഥ്വിയെ ബിസ്ക്കറ്റ് കഴിപ്പിക്കുന്ന വീഡിയോയാണ്. തീർത്തും അവിചാരിതമായാണ് ഇത്തരമൊരു മുഹൂർത്തം പ്രേക്ഷകരുടെ മുന്നിലെത്തിയത്. . SIIMA അവാർഡ് ദാന ചടങ്ങിന്റെ വീഡിയോയാണിത്.

supriya

സുപ്രിയയ്ക്കും പൃഥ്വിരാജിനുമൊപ്പം തെന്നിന്ത്യയിലെ മുൻനിര താരങ്ങളുമുണ്ട്. പൃഥ്വിയെ ബിസ്ക്കറ്റ് കഴിപ്പിക്കുന്നതിന്റെ പിന്നിൽ രഞ്ജിനിഹരിദാസാണ്. സംഭവം ഇങ്ങനെ...പ്രമുഖ ബിസ്കറ്റ് നിർമ്മാതാക്കൾ പരിപാടിയുടെ സ്പോൺസർ ആണ്. താരങ്ങളെ കൊണ്ട് ബിസ്കറ്റ് രുചിച്ചു നോക്കിക്കാനുള്ള ചുമതലയുമായാണ് രഞ്ജിനി ഇറങ്ങിത്തിരിച്ചത്. അതും മുൻനിരയിലെ താരങ്ങളുടെ അടുത്ത് തന്നെ രഞ്ജിനി കൃത്യമയി ബിസ്ക്കറ്റുമായി എത്തി.ബിസ്കറ്റുമായി രഞ്ജിനിക്കൊപ്പം കമ്പനി അയച്ച മോഡലും ഉണ്ടായിരുന്നു. ബിസ്കറ്റ് കഴിച്ച ഓരോരുത്തരും അഭിപ്രായം പറയുകയും വേണം. അതുംകൂടി കിട്ടിയാലേ രഞ്ജിനി അടുത്തയാളെ തേടിപ്പോവുകയുള്ളൂ.

എല്ലാർക്കും ഓരോ ബിസ്കറ്റ് എന്ന കണക്കുമായാണ് രഞ്ജിനി ഇറങ്ങിയത്. എന്നാൽ ചിയാൻ വിക്രം പ്രതീക്ഷ തെറ്റിച്ച് ഒരു കവർ തന്നെ കൈക്കലാക്കി. അതിനെ രഞ്ജിനി അഭിനന്ദിക്കുകയും ചെയ്‌തു. രഞ്ജിനി നൽകിയ ബിസ്ക്കറ്റാണ് സുപ്രിയ പൃഥ്വിക്ക് നൽകിയത് യ കഴിച്ച ശേഷം പൃഥ്വിയോടും രഞ്ജിനി അഭിപ്രായം ചോദിച്ചു. 'വെരി ഗുഡ്' എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. നിവിൻ പോളി, വിക്രം, പ്രകാശ് രാജ് ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പമായിരുന്നു പൃഥ്വിയും സുപ്രിയയും ഇരുന്നത്.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് പൃഥ്വിരാജിന്റേത്. നടന്റേയും , പ്രിയ പത്നി സുപ്രിയയുടേയും മകൾ അല്ലിമോളുടേയും വിശേഷങ്ങൾ കേൾക്കാൻ പ്രേക്ഷകർ ഏറെ താൽ പര്യമാണ്. ഇത് പങ്കുവെച്ച് താരങ്ങൾ എത്താറുമുണ്ട്. ലോക്ക് ഡൗൺ കാലത്ത് താരദമ്പതികൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സിനിമ വിശേഷങ്ങൾ മാത്രം പങ്കുവെച്ചിരുന്നു പൃഥ്വി തന്റെ സോഷ്യൽ മീഡിയയിലൂടെ കുടുബത്തിലെ സന്തോഷ നിമിഷങ്ങളും പങ്കുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X