പൃഥ്വിരാജിന്റെ കുടുംബത്തിലെ പുതിയ അതിഥി! ചിത്രം പുറത്ത് വിട്ട് താരപത്‌നി സുപ്രിയ മേനോന്‍!
സംവിധായകനായി അരങ്ങേറ്റം നടത്തി നടന്‍ പൃഥ്വിരാജ് മലയാളക്കരയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. സംവിധാനം ചെയ്ത കന്നിച്ചിത്രം തന്നെ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിച്ചായിരുന്നു പൃഥ്വിയുടെ മാസ്. താരപുത്രനായി സിനിമയിലേക്ക് എത്തിയ താരം മോളിവുഡിലെ അടുത്ത താരരാജാവാണെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത സിനിമകളിലൂടെ താരം പ്രേക്ഷകരെ അതിശയിപ്പിക്കുമെന്ന കാര്യത്തിലും സംശയമില്ല.
സിനിമയ്ക്കപ്പുറം കുടുംബത്തിന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് പൃഥ്വി. ലൂസിഫറിന്റെ തിരക്കുകള്‍ കാരണം ഉറക്കം പോലും ഇല്ലായിരുന്നു. സിനിമ റിലീസിനെത്തിച്ച് അത് ഹിറ്റാക്കിയതിന് പിന്നാലെയായിരുന്നു ഭാര്യ സുപ്രിയയെയും മകളെയും കൂട്ടി അവധി ആഘോഷങ്ങള്‍ക്കായി താരം പോയത്. ഇപ്പോഴിതാ പൃഥ്വിയുടെ കുടുംബത്തില്‍ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. സുപ്രിയ ആണ് ഇക്കാര്യം പങ്കുവെച്ചത്.
കുടുംബത്തിലെ പുതിയ അതിഥി
കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. റേഞ്ച് റേവര്‍ വോഗ് ആണ് താരകുടുംബം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വി കാര്‍ ഓടിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടാണ് സുപ്രിയ തങ്ങളുടെ വീട്ടിലെത്തിയ പുതിയ ആളെ കുറിച്ച് പറഞ്ഞത്. അതേ സമയം ഇവര്‍ക്ക് കാര്‍ വാങ്ങുന്നത് മാത്രമാണോ പണി, തുടങ്ങി സുപ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുടെ ബഹളമാണ്. അതേ സമയം പൃഥ്വിയുടെ ലംബോര്‍ഗിനി എവിടെ പോയി എന്ന ചോദ്യമാണ് പലര്‍ക്കും ചോദിക്കാനുള്ളത്.

സംവിധായകനായ പൃഥ്വി
നന്ദനത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തിയ പൃഥ്വിരാജ് ഇന്ന് ഗായകനും നിര്‍മാതാവും സംവിധായകനുമെല്ലാം ആയിരിക്കുകയാണ്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്ന് തുടങ്ങിയ പുതിയ നിര്‍മാണ കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം ഈ വര്‍ഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. സയന്‍സ് ഫിഷന്‍ ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സിനിമ തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ തന്നെ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയും റിലീസിനെത്തി. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ കാത്തിരുന്നത് പോലെ തന്നെ പ്രതീക്ഷകള്‍ യഥാര്‍ഥ്യമാക്കിയ പ്രകടനമായിരുന്നു ലൂസിഫര്‍ കാഴ്ച വെച്ചത്.

തിരക്കുകളിലാണ്
ലൂസിഫര്‍ സംവിധാനം ചെയ്യാന്‍ പോയതോടെ പൃഥ്വി ഏറ്റെടുത്ത പല സിനിമകളും വൈകിയിരുന്നു. നിലവില്‍ കലാഭവന്‍ ഷാജോണ്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും അടുത്തിടെ പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു. അടുത്ത കാലത്തൊന്നും കാണാത്ത ലുക്കിലും കഥാപാത്രത്തിലുമാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയരാഘവന്‍ അടക്കം സിനിമയിലെ താരങ്ങള്‍ വേറിട്ട ഗെറ്റപ്പിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന പതിനെട്ടാം പടി, ആട് ജീവിതം എന്നീ സിനിമകളാണ് പിന്നാലെ വരാനിരിക്കുന്നത്.

ലൂസിഫര്‍ 2 വരുന്നു?
ലൂസിഫര്‍ ഹിറ്റായതിന് പിന്നാലെ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുരളി ഗോപി ഓരോ തിരക്കഥ പറഞ്ഞ് തന്റെ ഉറക്കം കളഞ്ഞെന്ന് പറഞ്ഞ് പൃഥ്വി പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് ലൂസിഫറിന് രണ്ടാം ഭാഗം വരുന്നതായും അതിന്റെ തിരക്കഥ മുരളി ഗോപി എഴുതുകയാണെന്നുള്ള പ്രചരങ്ങള്‍ വ്യാപിച്ചത്. സംവിധാനത്തിനൊപ്പം സയൂദ് മസൂദ് എന്ന കഥാപാത്രത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനവും പൃഥ്വി കാഴ്ച വെച്ചിരുന്നു. ഇനി രണ്ടാം ഭാഗം വരികയാണെങ്കില്‍ സയൂദ് മസൂദ് മിന്നിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications