സുപ്രിയയ്‌ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
മാസങ്ങളോളമായി നീണ്ടുനിന്ന കഠിന പ്രയത്‌നത്തിനൊടുവിലാണ് പൃഥ്വിരാജ് ലൂസിഫറുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാന്‍ ബോയ് എന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന സിനിമയുമായാണ് വരുന്നതെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. സിനിമ ഇറങ്ങിയതിന് പിന്നാലെയായി അവധി ആഘോഷിക്കാനായി ദോഹയിലേക്കെത്തിയിരിക്കുകയാണ് പൃഥ്വിരാജും കുടുംബവും. വിദേശത്തെക്കെത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ലൂസിഫര്‍ എന്ന വലിയ സ്വപ്നത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് താരപുത്രനെത്തിയിരുന്നു. സ്വകാര്യ റേഡിയോ ചാനലിന് നല്‍കിയ അഭിമുഖം വൈറലായിരുന്നു. അതിന് പിന്നാലെയായാണ് പൃഥ്വിയുടേയും സുപ്രിയയുടേയയും ചിത്രങ്ങളെത്തിയത്. സ്‌പെഷല്‍ സ്യൂട്ടൊരുക്കിയതിന്റെ വിശേഷളും ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നതിന് പിന്നാലെയായാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഒരു മാസം ഉറങ്ങാന്‍ കൊതിയുണ്ടെന്നായിരുന്നു നേരത്തെ പൃഥ്വി സുപ്രിയയോട് പറഞ്ഞത്.

പൃഥ്വിയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. ലൂസിഫറുമായി ബന്ധപ്പെട്ട മാസങ്ങളോളമായി വീട്ടില്‍ നിന്നിരങ്ങിയിട്ടെന്നും ഇനിയും തിരിച്ച് വന്നില്ലെങ്കില്‍ തങ്ങള്‍ മുംബൈയിലേക്ക് പോവുമെന്ന ഭീഷണി ഉയര്‍ത്തിയും സുപ്രിയ എത്തിയിരുന്നു. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് താരം കുടുംബത്തിനൊപ്പം അവധിയാഘോഷിക്കാനായി എത്തിയത്.


Click it and Unblock the Notifications