'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!

അലംകൃത പൃഥ്വിരാജിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജനിച്ച അന്ന് മുതല് അലംകൃതയും ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. എട്ട് വയസുകാരി അലംകൃത പക്ഷെ കാമറയ്ക്ക് മുന്നിൽ അധികം പ്രത്യക്ഷപ്പെടാറില്ല.

അല്ലിയെന്ന് വിളിക്കുന്ന അലംകൃതയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കുമ്പോഴാണ് പ്രേക്ഷകർ അറിയുന്നത്. സെലിബ്രിറ്റി ലേബൽ നൽകി മകളുടെ സ്വകാര്യ ജീവിതവും അവൾക്ക് ഈ പ്രായത്തിൽ കിട്ടേണ്ട സാതന്ത്ര്യവും ഇല്ലാതാക്കാൻ പൃഥ്വിയും സുപ്രിയയും ശ്രമിക്കാറില്ല.

അതുകൊണ്ട് തന്നെ വർഷത്തിൽ ഒരിക്കൽ മകളുടെ പിറന്നാൾ ദിനത്തിൽ മാത്രമാണ് അവളുടെ ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്.

അല്ലാതെ മറ്റ് സെലിബ്രിറ്റികളുടെ കുട്ടികൾക്കുള്ളതുപോലെ പ്രത്യേകം സോഷ്യൽമീഡിയ പേജൊന്നും അല്ലിക്ക് വേണ്ടി പൃഥ്വിയും സുപ്രിയയും ഉണ്ടാക്കിയിട്ടില്ല. അല്ലിയുടെ വിശേഷങ്ങൾ പൃഥ്വിരാജിനേക്കാൾ കൂടുതലായി പ്രേക്ഷകരുമായി പങ്കുവെക്കുന്നത് സുപ്രിയയാണ്.

അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്...

പൃഥ്വിരാജ് ഷൂട്ടിങിനായി പോകുന്നതിനാൽ മകൾക്കൊപ്പം എപ്പോഴും ഉണ്ടാകുന്നതും സുപ്രിയയാണ്. വായനയിലും എഴുത്തിലുമൊക്കെ താൽപര്യമുള്ള അലംകൃതയുടെ കഥകളും കവിതകളുമൊക്കെ പൃഥിരാജും സുപ്രിയയും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അലംകൃത തനിക്കെഴുതിയ ഒരു കത്താണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്ക് ഒരു കത്തെഴുതുക എന്ന സ്കൂളിലെ അസൈമെന്റിന്റ ഭാഗമായാണ് അല്ലി മനോഹരമായ കത്ത് സുപ്രിയയ്ക്കായി എഴുതിയത്.

അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അല്ലി

അമ്മ എന്തുകൊണ്ടാണ് സ്പെഷൽ ആയിരിക്കുന്നതെന്നും അമ്മയെ സ്നേഹിക്കുന്നതിന്റെ കാരണം എഴുതണമെന്നും ബുക്കിൽ പറയുന്നുണ്ട്. 'പ്രിയപ്പെട്ട മമ്മ... എനിക്ക് മമ്മ സ്പെഷലാണ്. കാരണം നിങ്ങളുടെ പദസമ്പത്തും ഉച്ഛാരണവും സൂപ്പറാണ്. ഉനോ പോലുള്ള കളികൾ നന്നായി കളിക്കും.'

'പിന്നെ നമ്മൾ ഒന്നിച്ച് പഴം-പച്ചക്കറി കടയിൽ പോകുന്നത് ഫണ്ണാണ്. അതുപോലെ കളിപ്പാട്ടക്കടയിലോ ബുക്ക് സ്റ്റോറിലേയ്ക്കോ പോകുന്നതും രസമാണ്. ഐ ലവ് യു മമ്മ സ്നേഹത്തോടെ അല്ലി' എന്നായിരുന്നു കത്ത്.

പദസമ്പത്തും ഉച്ഛാരണവും

അല്ലിയുടെ കത്തും അതിലെ മനോഹരമായ വരികളും അതിവേ​ഗത്തിൽ പ്രേക്ഷകർക്കിടയിൽ വൈറലായി. ഈ ചെറിയ പ്രായത്തിലും മനോഹരമായി കത്ത് എഴുതിയ അല്ലിക്ക് നിരവധിപ്പേരാണ് അഭിനന്ദനവുമായെത്തിയത്.

കത്തിന് താഴെയുള്ള അല്ലിയുടെ ഒപ്പിനേയും ചിലർ അഭിനന്ദിച്ചു. മുമ്പ് അലംകൃതയുടെ പുസ്തകങ്ങളിൽ കണ്ട പല കുറിപ്പുകളും പൃഥ്വിയും സുപ്രിയയും പലതവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൾ അലംകൃതയ്ക്ക് താൻ വീട്ടിലില്ലാത്തതിനെ പറ്റി അത്ര മികച്ച ഒരു അഭിപ്രായമല്ലന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിട്ടുണ്ട്.

സുപ്രിയയുടെ അച്ഛനായിരുന്നു മുമ്പ് അല്ലിയുടെ കൂട്ടുകാരൻ

മകൾക്കൊപ്പം അധിക സമയം ചിലവഴിക്കാൻ പറ്റാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് 'ബോസല്ലേ.. കുറച്ച് ദിവസം ലീവെടുത്ത് വീട്ടിലിരുന്നു കൂടെ. എനിക്ക് കുറച്ചുനാൾ വീട്ടിൽ നിൽക്കണമെന്ന് ഡാഡയ്ക്ക് പറഞ്ഞാലെന്താ എന്നൊക്കയാണ് അല്ലി ചോദിക്കാറ്' എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്.

സുപ്രിയയുടെ അച്ഛനായിരുന്നു മുമ്പ് അല്ലിയുടെ കൂട്ടുകാരൻ. തന്റെ അച്ഛൻ മരിച്ച സമയത്ത് അല്ലി ഒരുപാട് നേരം നിർത്താതെ കരഞ്ഞതിനെ കുറിച്ച് സുപ്രിയ മേനോൻ‌ അടുത്തിടെ പറഞ്ഞിരുന്നു.

പൃഥ്വിരാജ് സിനിമകൾ

കാപ്പയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമ. ജി.ആർ ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയത്. പടിഞ്ഞാറേ കൊല്ലം ചോരക്കാലം എന്ന നോവലിലെ ഒരധ്യായമാണ് ശംഖുമുഖി.

ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, അപർണ ബാലമുരളി, അന്ന ബെൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X