For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നു', പതിനാല് വർഷം പഴക്കമുള്ള ഓർമ...; മല്ലികയ്ക്കും പൃഥ്വിരാജിനുമൊപ്പം സുപ്രിയ

  |

  മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സിനിമയിലൊട്ടാകെ അറിയപ്പെടുന്ന താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷമാണ് സുപ്രിയ സിനിമ മേഖലയോട് കൂടുതൽ അടുപ്പം തുടങ്ങിയത്.

  വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരായത്. താൻ പ്രണയിച്ച് മാത്രമെ വിവാഹിതനാകൂവെന്ന് പ‍ൃഥ്വിരാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  വിവാഹിതനാകും മുമ്പ് പൃഥ്വിരാജിന്റെ പേരി‌നൊപ്പം പല നടിമാരുടേയും പേരുകൾ ചേർത്ത് ​ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ അതെല്ലാം വെറും ​ഗോസിപ്പായി മാത്രം ഒതുങ്ങി. വിവാഹശേഷം പ്രണയിക്കുന്ന സമയത്ത് പൃഥ്വിക്കൊപ്പം പകർത്തിയ ചിത്രങ്ങളെല്ലാം സുപ്രിയ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്.

  ബിബിസിയിൽ ജേണലിസ്റ്റായിരുന്നു സുപ്രിയ മേനോൻ. പൃഥ്വിരാജുമായുള്ള വിവാഹശേഷമാണ് മുംബൈയും ജേണലിസവും സുപ്രിയ പൂർണ്ണമായും ഉപേക്ഷിച്ച് കുടുംബിനിയായത്.

  കുടുംബിനി മാത്രമായി ഭാര്യയെ പൃഥ്വിരാജ് ഒതുക്കിയിട്ടില്ല. പൃഥ്വിരാജ് ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനി നോക്കി നടത്തുന്നത് സുപ്രിയയാണ്. സിനിമ, പുസ്തകം, യാത്ര ഇതായിരുന്നു പൃഥ്വിരാജിനേയും സുപ്രിയയേയും അടുപ്പിച്ചത്. വിവാഹ ശേഷവും സുപ്രിയ മേനോന്‍ ജോലിക്ക് പോയിരുന്നു.

  രണ്ടുപേരും വ്യത്യസ്ത സ്ഥലങ്ങളിലായതോടെ സുപ്രി‌യ ബ്രേക്കെടുക്കുകയായിരുന്നു. തന്റെ എല്ലാ സ്വഭാവങ്ങളും സുപ്രിയയ്ക്ക് അറിയാമെന്ന് പൃഥ്വി പറഞ്ഞിരുന്നു. ഇപ്പോഴിത സുപ്രിയയെ പങ്കുവെച്ച പുതിയ സോഷ്യൽ‌മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

  2008ൽ നടന്ന വീട് പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങളാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിക്കും മല്ലികയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് സുപ്രിയ പങ്കുവെച്ചത്. അന്ന് ഞങ്ങള്‍ കുട്ടികളായിരുന്നുവെന്ന ഹാഷ് ടാഗോടെയായാണ് സുപ്രിയ ചിത്രങ്ങള്‍ പങ്കിട്ടത്.

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  'ചോക്ലേറ്റ് സിനിമയുടെ സമയത്തായിരുന്നോ?, ആ ചിത്രത്തിലെ ലുക്കാണ് ഫോട്ടോയിൽ പൃഥ്വിരാജിന്' തുടങ്ങി നിരവധി കമന്റുകളാണ് സുപ്രിയ ഫോട്ടോ പങ്കുവെച്ചതോടെ വന്നത്. മനസിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ അതേക്കുറിച്ച് പറയുമെന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ കാണുന്നയാളെ വിവാഹം ചെയ്യാനാവില്ലെന്നുമായിരുന്നു പൃഥ്വി ഒരിക്കൽ പറഞ്ഞത്.

  സുപ്രിയയെ കണ്ടെത്തിയതോടെ മകന്‍ അതേക്കുറിച്ച് പറഞ്ഞുവെന്നും വിവാഹം നടത്തുകയായിരുന്നുവെന്നുമായിരുന്നു മല്ലിക സുകുമാരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളിലൊക്കെ നേരത്തെ ഇടപെട്ടിരുന്നത് അമ്മയായിരുന്നു. ഭാര്യ വന്നതോടെ അത് മാറി.

  നിന്ന നില്‍പ്പില്‍ ലോകം ചുറ്റുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ സുപ്രിയ യെസ് പറയുമെന്നും തന്നെ നന്നായി മനസിലാക്കിയ ഭാര്യയാണെന്നും പൃഥ്വിരാജ് മുമ്പ് പറഞ്ഞിരുന്നു. 2008ലാണ് തിരുവനന്തപുരത്തെ താരങ്ങളുടെ വീടിന്റെ പാലുകാച്ചൽ നടന്നത്. ശേഷം 2011ലായിരുന്നു സുപ്രിയയുടേയും പൃഥ്വിരാജിന്റേയും വിവാഹം.

  പ്രണയത്തിലായിരുന്ന സമയത്ത് ഇടയ്ക്ക് സുപ്രിയയെ ഓഫീസിലേക്ക് കൊണ്ടുവിട്ടിരുന്നതും പൃഥ്വിയായിരുന്നു. പൃഥ്വിയായിരുന്നു ഇതേക്കുറിച്ച് തുറന്നുപറഞ്ഞതും. വിദേശ പഠനം കഴിഞ്ഞ് എത്തിയ ശേഷമാണ് പൃഥ്വിരാജ് സിനിമയിലേക്ക് ഇറങ്ങിയത്.

  തുടക്കകാലത്ത് വളരെ അധികം പരിഹാസങ്ങളും വിമർശനങ്ങളും പൃഥ്വിരാജ് കേട്ടിരുന്നു. ഇപ്പോ‌ൾ നടൻ മാത്രമല്ല സംവിധായകനും ​ഗായകനും നിർമാതാവുമെല്ലാമാണ് പൃഥ്വിരാജ്. മല്ലിക സുകുമാരനൊപ്പമുള്ള 2008ലെ സുപ്രിയയുടെ ഫോട്ടോ കണ്ട് ശരിക്കും അമ്മയേയും മകളേയും പോലെ സാദൃശ്യം തോന്നുവെന്നും ചിത്രത്തിന് താഴെ കമന്റുകള്‍ വന്നിരുന്നു.

  സുപ്രിയയ്ക്കും പൃഥ്വിരാജിനും അലംകൃത എന്നൊരു മകൾ കൂടിയുണ്ട്. തീർപ്പാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് സിനിമ. പ്രഭാസിന്റെ സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ‍കൂടാതെ വിജയം ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റേയും പണിപ്പുരയിലാണ് പൃഥ്വിരാജ്.

  മലയാള സിനിമയിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയായിരുന്നു ലൂസിഫർ. മോഹൻലാലാണ് ചിത്രത്തിൽ നായകനായത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ലൂസിഫർ.

  Read more about: supriya menon
  English summary
  Supriya Menon Latest Social Media Post About House Warming Function Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X