സുപ്രിയയുടെ കൈപിടിച്ച് പൃഥ്വിരാജ്! വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമുള്ള ചിത്രവുമായി താരപത്‌നി!
അഭിനേത്രിയല്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരിലൊരാളാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിന്റെ സഹധര്‍മ്മിണിക്കും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപത്‌നി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെയായാണ് താരപത്‌നി വാചാലയാവാറുള്ളത്. ആടുജീവിതത്തിനായി വിദേശത്തേക്ക് പോയ താടിക്കാരനെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍.
വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിനിടയില്‍ പൃഥ്വിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് സുപ്രിയ കുറിച്ചിട്ടുള്ളത്. ദുബായില്‍ നടന്ന അവാര്‍ഡ് പരിപാടിയിലെ ചിത്രമാണിത്. വേദിയിലേക്ക് പെട്ടെന്ന് തന്നെ വിളിച്ചപ്പോള്‍ ആകെ വല്ലാതായെന്നും എന്നാല്‍ പൃഥ്വി കൈപിടിച്ചപ്പോള്‍ ആശങ്ക മാറിയെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. താരപത്‌നിയുടെ പോസ്റ്റും ചിത്രവും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സജീവമാണ് സുപ്രിയ. കഥ കേള്‍ക്കാറുണ്ടെന്നും നേരത്തെ താരപത്‌നി പറഞ്ഞിരുന്നു. പൃഥ്വിയുടെ തിരക്കുകളെക്കുറിച്ച് തുടക്കത്തില്‍ താന്‍ വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് അത് മനസ്സിലാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
നജീബാവുന്നതിനായി മരുഭൂമിയിലേക്ക് പോയിരിക്കുകയാണ് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്‍രെ അവസാന ഷെഡ്യൂള്‍ ജോര്‍ദാനില്‍ വെച്ച് പുരോഗമിച്ച് വരികയാണ്. ചിത്രത്തിനായി താന്‍ നാടുവിടുകയാണെന്ന് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവേധി പേരായിരുന്നു പൃഥ്വിക്ക് ആശംസ നേര്‍ന്നത്. ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പിന് വേണ്ടി സിനിമയില്‍ നിന്നും 3 മാസത്തെ ഇടവേളയെടുത്തിരുന്നു താരം.
ശരീരഭാരം കുറയ്ക്കാനും താടി വളര്‍ത്താനുമായാണ് സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൊതുവേദികളിലും മറ്റുമായി താരം പങ്കെടുത്തിരുന്നത് പുത്തന്‍ ലുക്കിലായിരുന്നു. നേരത്തെ താടി വളര്‍ത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇത്രയുമധികം വളര്‍ത്തിയതെന്ന് താരം പറഞ്ഞിരുന്നു. ബന്യാമിന്റെ നോവലായ ആടുജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ഈ ചിത്രത്തിലൂടെ എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരികയാണ്.


Click it and Unblock the Notifications