സുപ്രിയയ്ക്ക് പൃഥ്വിയെ മിസ്സ് ചെയ്യുന്നു! താടിക്കാരന്‍ വീട്ടിന്ന് ഇറങ്ങിയിട്ട് 2 മാസം! ചിത്രം വൈറല്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി പിന്നണിയില്‍ സജീവമാണ് സുപ്രിയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപത്‌നി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മകളെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചുമൊക്കെ വാചാലായായാണ് സുപ്രിയ എത്താറുള്ളത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ്, സച്ചിയുടെ അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് പൃഥ്വി ഇപ്പോള്‍. ഡിസംബര്‍ 20നാണ് ഡ്രൈവിംഗ് ലൈസന്‍സ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ടീസര്‍ പുറത്തുവന്നത്. കട്ടത്താടിയുമായുള്ള താരത്തിന്റെ ലുക്ക് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിക്കൊപ്പമുള്ള സെല്‍ഫിയുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

2 മാസമായി വീട്ടില്‍ നിന്ന് പോന്നിട്ട്
സിനിമാതിരക്കുകള്‍ക്കിടയില്‍ പൃഥ്വിയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞായിരുന്നു സുപ്രിയയുടെ പോസ്റ്റ്, 2 മാസമായി അദ്ദേഹം വീട്ടില്‍ നിന്നും പോന്നിട്ട്. താടിക്കാരനെ തനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു. ആടുജീവിതം പൂര്‍ത്തിയാക്കുന്നത് വരെ താടി ഒഴിവാക്കാനാവില്ലെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. സൂപ്പര്‍ ഹരീന്ദ്രനൊപ്പം പ്രൊഡ്യൂസര്‍ ഭാര്യയെന്ന ഹാഷ് ടാഗോടെയായിരുന്നു സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. സ്‌റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

താടികൊരങ്ങായെന്ന് ജയസൂര്യ
സുപ്രിയയുടെ പോസ്റ്റിന് കീഴില്‍ കമന്റുമായി ജയസൂര്യയും എത്തിയിരുന്നു. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് ജയസൂര്യ. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പൃഥ്വി അടുത്തില്ലെങ്കില്‍ അദ്ദേഹത്തെ അനുകരിച്ചും ജയസൂര്യ ഞെട്ടിക്കാറുണ്ട്. ഡാ താടികൊരങ്ങായെന്ന കമന്റുമായാണ് ജയസൂര്യ എത്തിയത്. ഇതിന് മറുപടിയുമായി പൃഥ്വിയും എത്തിയിരുന്നു.

പൃഥ്വിയുടെ മറുപടി
കൂടണ്ടേയെന്ന മറുപടിയായിരുന്നു പൃഥ്വി നല്‍കിയത്. ഇരുവരുടേയും സംഭാഷണങ്ങള്‍ക്ക് മറുപടിയുമായി ആരാധകരും എത്തിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. കൂടണമെന്നും ഞങ്ങളെക്കൂടി വിളിക്കാമോയെന്നുള്ള ചോദ്യങ്ങളുമായും ആരാധകര്‍ എത്തിയിട്ടുണ്ട്. ഇത് പോലെയുള്ള നിര്‍മ്മാതാക്കളെയാണ് മലയാള സിനിമയ്ക്ക് വേണ്ടത് എന്ന കമന്റും സുപ്രിയയുടെ ഫോട്ടോയ്ക്ക് കീഴിലുണ്ട്.

അല്ലിയെ കാണുന്നില്ല
സുപ്രിയയുടെ കൂളിങ് ഗ്ലാസ് വരെ സൂം ചെയ്ത് നോക്കിയെന്നും അല്ലിയെ കാണാനായില്ലെന്നും പറഞ്ഞായിരുന്നു മറ്റൊരു ആരാധകന്‍ എത്തിയത്. അലംകൃതയെന്ന അല്ലിയോടും ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. സ്‌കൂളില്‍ പോവാന്‍ തുടങ്ങിയ മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ഭാവിയില്‍ മകള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നൂള്ളൂവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

അടുത്ത സുഹൃത്ത്
തന്നെ എല്ലാരീതിയിലും അടുത്തറിഞ്ഞ സുഹൃത്താണ് സുപ്രിയയെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൊതുവെ അധികം സുഹൃത്തുക്കളുള്ള ാളല്ല താന്‍. സുപ്രിയയാണ് ഏറ്റവും അടുത്ത സുഹൃത്ത്. ഏറ്റവും സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് പോലും അറിയാവുന്നത് അവള്‍ക്കാണ്. എല്ലാ ദുര്‍ബലമായ അവസ്ഥകളിലും തന്നെ കണ്ടിട്ടുള്ള ഒരേയൊരാളും സുപ്രിയയാണെന്നും താരം പറഞ്ഞിരുന്നു. വീട്ടുകാര്‍ പോലും തന്നെ അത്തരം അവസ്ഥകളില്‍ കണ്ടിട്ടില്ലെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം
പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയയും. ജീവിതപങ്കാളികളെ സ്വന്തമായി കണ്ടെത്താനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ അതേക്കുറിച്ച് തന്നോട് പറയുമ്പോള്‍ വിവാഹം നടത്തുമെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. പുസ്തകങ്ങളും യാത്രയുമായിരുന്നു പൃഥ്വിയേയും സുപ്രിയയേയും അടുപ്പിച്ചത്. തുടക്തത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.


Click it and Unblock the Notifications