മാഡം എന്നൊക്കെ വിളിക്കുന്നുണ്ട്, ഞാൻ മാറുമ്പോൾ അവർ ശപിക്കുന്നുണ്ടാവും; മനസ് തുറന്ന് സുപ്രിയ

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വൻ ജനപ്രീതിയാണ് സുപ്രിയ നേടിയത്. സുപ്രിയയുടെ അഭിമുഖങ്ങൾക്ക് ഇന്ന് ആരാധകരേറെയാണ്. പൃഥിയെ പോലെ മനോഹരമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവെക്കാനും സുപ്രിയക്ക് കഴിയുന്നു. മാധ്യമ പ്രവർത്തകയായിരുന്ന സുപ്രിയ വിവാഹ ശേഷം കരിയർ വിടുകയാണുണ്ടായത്. പിന്നീടാണ് പൃഥിരാജിനൊപ്പം സിനിമാ നിർമാണ രം​ഗത്തേക്ക് കടക്കുന്നത്.

പൃഥിരാജ് പ്രൊഡക്ഷൻസിലൂടെ ഒരുപിടി ഹിറ്റ് സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു. ഗുരുവായൂർ അമ്പല നടയിൽ ആണ് ഇവരുടെ പുതിയ ചിത്രം. സിനിമാ നിർമാണ രം​ഗത്തുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുപ്രിയയിപ്പോൾ. ഫിലിം കംപാനിയൻ സൗത്തുമായുള്ള അഭിമുഖത്തിലാണ് സുപ്രിയ മനസ് തുറന്നത്. സ്ത്രീ പ്രൊഡ്യൂസർമാർ മലയാള സിനിമാ രം​ഗത്ത് കുറവാണെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. കുറച്ച് പേർ ഉണ്ടെങ്കിലും ഞങ്ങൾ ആദ്യ ചോയ്സാണോ.

Supriya Menon

ഒരു പക്ഷെ പൃഥിരാജ് പ്രൊഡക്ഷൻസ് ആദ്യ ചോയ്സ് ആയിരിക്കും. കാരണം നല്ല കഥയാണെങ്കിൽ പൃഥിരാജ് അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്യുമെന്ന് അവർ കരുതും. പക്ഷെ ഒരു ഇൻഡിപെൻഡന്റ് സ്ത്രീ പ്രൊഡ്യൂസറാണെങ്കിൽ ആളുകളുടെ ആദ്യ ചോയ്സ് ഞാനായിരിക്കുമെന്ന് തോന്നുന്നില്ല. ആദ്യ ചോയ്സ് ആയില്ലെങ്കിലും എനിക്ക് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ എങ്കിലും എത്താൻ കഴിയണമെന്നുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.

ഈ ഇൻഡസ്ട്രി ഭരിക്കുന്നത് വർഷങ്ങളായി ഇവിടെയുള്ള പുരുഷൻമാരാണ്. ആളുകളെ സങ്കൽപ്പത്തിലുള്ള പ്രൊഡ്യൂസർ ആവേശത്തിലെ രം​ഗയെ പോലെ വെള്ളയും വെള്ളയും ധരിച്ച് ബാ​ഗുമായി വരുന്ന ആളാണെന്നും സുപ്രിയ തമാശയോടെ പറഞ്ഞു.

Supriya Menon

ഇപ്പോൾ കാലം മാറി. എല്ലാവരും എന്നെ മാഡം എന്നൊക്കെ വിളിക്കുന്നുണ്ട്. പക്ഷെ ഞാൻ മാറുമ്പോൾ എന്നെ ശപിക്കുന്നുണ്ടാകുമെന്നും സുപ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. എനിക്ക് മികച്ച ടീമുണ്ട്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ സന്തോഷമാണ്. എനിക്ക് അർഹമായ ബഹുമാനം അവർ തരുന്നു. അവർക്ക് അർഹമായ ബഹുമാനം ഞാനും കൊടുക്കുന്നു. പ്രൊഫഷണൽ വർക്കിം​ഗ് അന്തരീക്ഷമാണെന്നും സുപ്രിയ വ്യക്തമാക്കി. നിർമാണ രം​ഗത്തെ അധികാര തന്ത്രങ്ങളും മറ്റും താൻ മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും സുപ്രിയ പറഞ്ഞു.

മാധ്യമപ്രവർത്തകയായിരുന്ന കാലത്ത് സിനിമയെന്ന കലയെ താൻ ​ഗൗരവമായി കണ്ടിരുന്നില്ലെന്ന് സുപ്രിയ തുറന്ന് പറഞ്ഞു. സിനിമയുടെ ബിസിനസിനെക്കുറിച്ച് അറിയാമായിരുന്നു. പക്ഷെ ഇങ്ങോട്ടേക്ക് മാറിയപ്പോൾ ഈ പ്രൊഫഷൻ എത്ര ബു​ദ്ധിമുട്ടുള്ളതാണെന്ന് മനസിലാക്കിയെന്നും സുപ്രിയ വ്യക്തമാക്കി. ബിസിനസ് ജേർണലിസ്റ്റായിരുന്ന സുപ്രിയ എൻഡിടിവി, ബിബിസി എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 ലാണ് സുപ്രിയയും പൃഥിരാജും വിവാഹിതരായത്.

ആടുജീവിതത്തിന്റെ വിജയത്തിളക്കത്തിലാണ് പൃഥിരാജിപ്പോൾ. ബ്ലെസി സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. പുതിയ ചിത്രം ​ഗുരുവായൂർ അമ്പല നടയിലിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X