For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥിയുടെ കല്യാണ വാർത്ത അറിഞ്ഞ് ചാവാൻ നിന്നവർ; അന്നത്തെ ദിവസം ഒന്നും നടക്കല്ലേ എന്ന് കരുതി; സുപ്രിയ

  |

  മലയാളികൾക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥിരാജും സുപ്രിയ മേനോനും. പൃഥിരാജിനൊപ്പം സിനിമാ നിർമാണ രം​ഗത്ത് സജീവമാണ് ഇന്ന് സുപ്രിയ. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ ചാനലിന് സുപ്രിയ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. പൃഥിയെ വിവാ​ഹം കഴിച്ച ശേഷം വന്ന മാറ്റങ്ങളെക്കുറിച്ച് സുപ്രിയ സംസാരിച്ചു.

  'ഇത്ര വർഷമായി ഫ്രണ്ട്സ് ആണ് പരസ്പരം കാണുന്നു. ഫൈനലി കല്യാണം കഴിക്കാൻ പോവുന്നു, കല്യാണം എല്ലാവരോടും പറഞ്ഞിരുന്നില്ല. സ്വകാര്യമായ ചടങ്ങ് ആയിരുന്നു. അത് കഴിഞ്ഞിട്ടാണ് ഇവിടെ വന്ന് എല്ലാവരെയും കാണുന്നത്. എല്ലാവരും എന്താണ് ഇങ്ങനെ നോക്കുന്നത് എന്ന ചിന്ത ആയിരുന്നു അന്ന്'

  Also Read: 84-ാം വയസ്സിൽ ശൃംഗരിച്ച് അഭിനയിച്ചതിന് മകൾ പിണങ്ങി, അടൂർ പറഞ്ഞത് ഇതായിരുന്നു; ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞത്

  'ഞങ്ങൾ ഒരു പുതിയ ബിൽഡിം​ഗിൽ ആണ് താമസിച്ചിരുന്നത്. ഡോർ തുറക്കുമ്പോൾ ക്ലീനർമാരെല്ലാം കൈയിൽ ചൂലും പിടിച്ച് നിൽക്കുന്നുണ്ടാവും. പൃഥിരാജ് രാവിലെ ഷൂട്ടിന് പോവുമ്പോൾ ഞാൻ ഡോർ തുറന്ന് ബൈ പറയും. എല്ലാവരും നിന്ന് നോക്കും'

  'ഒന്നും പറയില്ല, പക്ഷെ നമുക്ക് തന്നെ ചമ്മലും തോന്നും. പിന്നെ ഞാനത്ര കംഫർട്ടബിൾ ആയിരുന്നില്ല. കാരണം ബോംബെയിൽ ആരും തിരിഞ്ഞ് പോലും നോക്കില്ല. അയൽക്കാർ പോലും ചിലപ്പോൾ എന്നെ കാണുന്നുണ്ടാവില്ല. അതിനാൽ ഇതൊക്കെ എനിക്ക് പുതുമ ഉള്ളതായിരുന്നു. ഞാൻ ഷോക്ക് ആയി'

  Prithviraj, Supriya Menon

  പൃഥിയെ വിവാഹം കഴിച്ചപ്പോൾ ഒരുപാട് പെൺകുട്ടികളുടെ ഹൃദയം തകർത്തെന്ന കമന്റിന് സുപ്രിയ മറുപടി നൽകി. 'ഒന്ന് രണ്ട് പേർ പറ‍ഞ്ഞിരുന്നു ചാവാൻ പോവുകയാണെന്ന്. ഞാൻ പറഞ്ഞു അയ്യോ ഇതൊന്നും നടക്കല്ലേ, അന്നത്തെ ദിവസം ഇങ്ങനെ എന്തെങ്കിലും നടന്നാൽ അപശകുനം ആയല്ലേ വിചാരിക്കുള്ളൂ. സ്ക്രീനിൽ കാണുന്ന പൃഥിയെ അല്ലെ എല്ലാവർക്കും സ്നേഹം. നേരിട്ടുള്ള പൃഥിയെ എത്ര പേർക്ക് അറിയാം. വിരലിലെണ്ണാവുന്നവർക്ക് ചിലപ്പോൾ അറിയാമായിരിക്കും'

  'ചില ക്ലോസ് ഫാമിലിക്കും ഫ്രണ്ട്സിനും. പക്ഷെ ഏറ്റവും കൂടുതൽ പൃഥിയെ അറിയുന്നത് ഞാൻ ആണ്. കാരണം നാല് വർഷമായി ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നു. എല്ലാറ്റിനെക്കുറിച്ചും സംസാരിക്കും. ഒരേ പുസ്തകം വായിക്കും, അതേപറ്റി ചർച്ച ചെയ്യും. ഞാനൊരിക്കലും പൃഥി ഈ സിനിമ ചെയ്യുന്നുണ്ടോ ആ സിനിമ ചെയ്യുന്നുണ്ടോ എന്നൊന്നും സംസാരിച്ചിട്ടില്ല. പൃഥി പറയും'

  Supriya Menon

  'ഞാൻ ഇന്റർവ്യൂ ചെയ്തപ്പോൾ ഈ ചോദ്യങ്ങൾ ചോദിച്ചു എന്ത് തോന്നി എന്നൊക്കെ ആയിരുന്നു ചർച്ച ചെയ്തിരുന്നത്. ഇത്രയും പെൺകുട്ടികളുടെ ഹൃദയം തകർത്തത്. കുറച്ച് സങ്കടം തന്നെ ആണ്. പക്ഷെ എല്ലാവരെയും കല്യാണം കഴിക്കാൻ പറ്റില്ലല്ലോ'

  'ആളുകൾ സ്ക്രീനിൽ കാണുന്ന ഇമേജിനെ ആണ് സ്നേഹിക്കുന്നത്. ക്ലാസ്മേറ്റ്സിലെ സുബു ആയാലും സ്വപ്നക്കൂടിലെ കുഞ്ഞൂഞ്ഞ് ആയാലും. ആ കഥാപാത്രങ്ങളെ കണ്ടാണ് ഇവരിങ്ങനെ സ്നേഹിക്കുന്നത്. റിയൽ ലൈഫിലെ പൃഥിരാജ് എങ്ങനെ ആണെന്നറിഞ്ഞാൽ....,' സുപ്രിയ ചിരിച്ചു.

  'വിവാഹ ശേഷം ജോലി രാജി വെച്ചതിനെക്കുറിച്ചും സുപ്രിയ സംസാരിച്ചു. ഒരു ദിവസം കൊണ്ടല്ല ആ തീരുമാനത്തിൽ എത്തിയത്. കല്യാണം കഴിക്കുന്ന സമയത്ത് ബോലിനോട് പറഞ്ഞു, ഇങ്ങനെ ഒരാളാണ്, കുറച്ച് ഫേയ്മസ് ആണ്, അത് കൊണ്ട് കുറച്ച് സമയം വേണം ആറ് മാസം ലീവ് തരുമോ എന്ന് ചോദിച്ചു'

  'ആ ആറ് മാസം ഞാൻ ഇവിടെ ഉണ്ടായിരുന്നു. ആ ആറ് മാസം എക്സ്റ്റന്റഡ് ഹണിമൂൺ പിരീഡ് ആയാണ് ഞാൻ കാണുന്നത്. പക്ഷെ കുറേ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു, കല്യാണം സ്വകാര്യമായി, കഴിച്ചതിലും എന്നെ കല്യാണം കഴിച്ചതിലും എല്ലാം. ആറ് മാസം കഴിഞ്ഞ് എനിക്ക് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു'

  പക്ഷെ പരസ്പരം കാണുന്നത് കുറയുന്നതും പക്ഷെ വീട് എന്ന സങ്കൽപ്പം വേണമെന്ന് തോന്നിയതിനാലുമാണ് കുടുംബ ജീവിതത്തിലേക്ക് പൂർണ ശ്രദ്ധ കൊടുത്തതെന്ന് സുപ്രിയ വ്യക്തമാക്കി.

  Read more about: prithviraj
  English summary
  Supriya Menon Open Up About Her Life After Marriage With Prithviraj; Shares Fans Reaction To Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X