For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആറ് മാസം കഴിഞ്ഞ് ഞാൻ പോയി, എല്ലാം നേരിട്ടത് പൃഥി; എന്റെ രൂപത്തെ വരെ കുറ്റപ്പെടുത്തി'; സുപ്രിയ

  |

  ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പൃഥിരാജും സുപ്രിയ മേനോനും. ഇരുവരുടെയും സംസാരം ഇഷ്ടപ്പെടുന്നവരും ഏറെയാണ്. അതിനാൽ തന്നെ സുപ്രിയ നൽകുന്ന എല്ലാ അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. ജേർണലിസ്റ്റായ സുപ്രിയ മേനോൻ ഇന്ന് ആ കരിയറിൽ നിന്ന് മാറി സിനിമാ രം​ഗത്തെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ്. ഐ ആം വിത്ത് ധന്യ വർമ്മ ചാനലിന് സുപ്രിയ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  ഒരു കാലഘട്ടത്തിൽ നിരന്തരം കുറ്റപ്പെടുത്തലുകൾ കേട്ട നടനാണ് പൃഥിരാജ്. നടൻ അഹങ്കാരി ആണെന്ന ആരോപണവും വന്നിരുന്നു. സുപ്രിയയുമായുള്ള വിവാഹ ശേഷവും ഈ വിമർശനങ്ങൾ കൂടി. അന്നത്തെ സാഹചര്യത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സുപ്രിയ.

  Also Read: 'ആ സംഭവത്തോടെ ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചിരുന്നു; ഡിവോഴ്‌സ് രസമുള്ള ഓർമ്മയാണ്': ലെന

  'ആ സമയത്ത് ഞാൻ സോഷ്യൽ മീഡിയയിൽ ഇത്ര ആക്ടീവ് ആയിരുന്നില്ല. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് അറിയമായിരുന്നു. വളരെ അൺഫോർച്യുനേറ്റ് ആയിരുന്നു. ആസൂത്രിത ഹേറ്റ് ക്യാംപയിൻ ആയിരുന്നു. എന്റെ ഫിസിക്കൽ അപ്പീയറൻസിനെ വെച്ചായിരുന്നു കുറേയൊക്കെ പറയുന്നുണ്ടായത്'

  'എന്നെ അറിയാത്ത ആൾക്കാർ ഇവളിങ്ങനെ ആണ്. അങ്ങനെ ആണ് എന്നൊക്കെ പറഞ്ഞു. ഭാഷയുടെ പ്രയോ​ഗം സഭ്യമായും അസഭ്യമായും ചെയ്യാം. ഒരാളെ പറ്റി സംസാരിക്കുമ്പോൾ സഭ്യമായ ഭാഷ ഉപയോ​ഗിക്കാം'

  Also Read: 84-ാം വയസ്സിൽ ശൃംഗരിച്ച് അഭിനയിച്ചതിന് മകൾ പിണങ്ങി, അടൂർ പറഞ്ഞത് ഇതായിരുന്നു; ഉണ്ണികൃഷ്ണൻ നമ്പൂതിരി പറഞ്ഞത്

  'എന്നെ ആർക്കും അറിയുകയും ഇല്ല. ഒറ്റ മനുഷ്യൻ എന്നെ മീറ്റ് ചെയ്തിട്ടില്ല. പക്ഷെ പറയാൻ‌ എല്ലാവർക്കും ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ എന്നെ കല്യാണം കഴിച്ചതിൽ പൃഥിയെ ക്രൂസിഫൈ ചെയ്യേണ്ട ആവശ്യം ഉണ്ടോ. ഒരു ഇന്റർവ്യൂ ആ സമയത്ത് വന്നിരുന്നു'

  'അതിന്റെ ക്ലിപ്പുകൾ പുറത്ത് വന്നു. ഫുൾ ആയി കാണാതെ ജഡ്‍ജ്മെന്റ് എടുത്തു. ഒരു ഹേറ്റ് ക്യാംപയിൻ ആയിരുന്നു. എന്നെക്കാളും അത് ഫേസ് ചെയ്തത് പൃഥി ആണ്. കാരണം പൃഥി ആണ് പുറത്ത് പോയി ഫേസ് ചെയ്യേണ്ടത്. ആറ് മാസം കഴിഞ്ഞപ്പോൾ ഞാൻ പോയി. ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. കാരണം ഒരു കല്യാണം അല്ലേ കഴിച്ചത് ?' സുപ്രിയ ചോദിച്ചു.

  കല്യാണം സ്വകാര്യമായി നടത്തിയതിനെക്കുറിച്ചും സുപ്രിയ സംസാരിച്ചു. കല്യാണ ദിവസം ഒരുപാട് മീഡിയകൾ വരുന്നതിനോട് താൽപര്യം ഇല്ലായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷൻ നടത്താമെന്ന് തീരുമാനിച്ചു.

  രജിസ്റ്റർ വിവാഹത്തോടായിരുന്നു ഞങ്ങൾ രണ്ട് പേർക്കും താൽപര്യം. പക്ഷെ വീട്ടുകാരുടെ ആ​ഗ്രഹ പ്രകാരമാണ് വിവാഹം നടത്തിയതെന്നും സുപ്രിയ വ്യക്തമാക്കി.

  വിവാഹ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും സുപ്രിയ സംസാരിച്ചു. ബോംബെയിൽ ജോലി ചെയ്യുമ്പോൾ ആരും ശ്രദ്ധിക്കുക പോലും ഇല്ലായിരുന്നു, പക്ഷെ വിവാഹം കഴി‍ഞ്ഞ് കേരളത്തിലെത്തിയപ്പോൾ എല്ലാവരും നോക്കുന്നു, അത് ചമ്മലുണ്ടാക്കി. ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോവാൻ കഴിയാത്ത സാഹചര്യത്തിലാണ് ബിബിസിയിലെ ജോലി ഉപേക്ഷിച്ചത്.

  ഒരു വീട് എന്ന സങ്കൽപ്പം രണ്ട് പേർക്കും ആവശ്യം ആയിരുന്നു. പൃഥിക്ക് സിനിമകൾ മൂലം കേരളം വിട്ട് ബോംബെയിലേക്ക് വരാൻ സാധിക്കില്ലായിരുന്നു അതിനാലാണ് താൻ ജോലി വിട്ടതെന്നും സുപ്രിയ വ്യക്തമാക്കി. തന്നെ അടുത്തറിയാവുന്നവർക്ക് നല്ല പോലെ അറിയാം. പുറത്ത് നിന്നുള്ളവർ പറയുന്ന ആക്ഷേപങ്ങൾ ശ്രദ്ധിക്കാറില്ലെന്നും സുപ്രിയ പറഞ്ഞു.

  Read more about: supriya menon
  English summary
  Supriya Menon Open Up About The Toughest Phase In Her Life After Marriage With Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X