പൃഥ്വിയുടെ 20 ലക്ഷത്തിലധികം വിലയുള്ള വാച്ചിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി സുപ്രിയ
കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. പൃഥ്വിരാജ് എടുത്ത പുതിയ റേഞ്ച് റോവര്‍ കാറിനെ കുറിച്ചാണ് സുപ്രിയ പറഞ്ഞത്. എന്നാല്‍ ആരാധകരുടെ ശ്രദ്ധയില്‍ പെട്ടത് കാറല്ല, വാച്ചാണ്.
പൃഥ്വി സ്റ്റിയറിങില്‍ പിടിച്ചിരിയ്ക്കുന്ന ഫോട്ടോയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. അതുകൊണ്ട് തന്നെ ആരാധകരുടെ കണ്ണ് ആദ്യം പതിഞ്ഞത് പൃഥ്വിയുടെ കൈയ്യിലെ വാച്ചാണ്. ഉബ്ലോ വാച്ചിനോടുള്ള പൃഥ്വിയുടെ താത്പര്യത്തെ കുറിച്ച് ആരാധകര്‍ കമന്റിട്ടപ്പോഴാണ് ആ വാച്ചിന് പിന്നിലുള്ള കഥ സുപ്രിയ വെളിപ്പെടുത്തിയത്. ഉബ്ലോ അല്ല, റോയല്‍ ഓക് ഓഫ്‌ഷോര്‍ ഡൈവര്‍ എന്ന മുന്തിയ ഇനം വാച്ചാണത്.

ഇക്കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് 'ഡയറക്ടര്‍ സാറിന്' ഭാര്യ നല്‍കിയ സമ്മാനമാണ് ഈ വാച്ച്.. ഒരു ലക്ഷം ദിര്‍ഹമാണ് ഇതിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഇരുപത് ലക്ഷത്തിന് മുകളില്‍ വരും!! എന്തായാലും സുപ്രിയയുടെ വെളിപ്പെടുത്തല്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.


Click it and Unblock the Notifications