For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് നുണ പറഞ്ഞിരുന്നേല്‍ ഇന്നും പറയേണ്ടി വരുമായിരുന്നു; പൃഥ്വിയെ വെല്ലുന്ന മറുപടികളുമായി സുപ്രിയ മേനോന്‍

  |

  പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലിലാണ് സുപ്രിയ മേനോന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ സുപ്രിയയുടെ ഒരു അഭിമുഖം വൈറലായതോടെ താരപത്‌നിയെ കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം മാറി. ഇപ്പോഴിതാ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അഭിമുഖത്തിലൂടെ പൃഥ്വിരാജിനെ കുറിച്ചും മകള്‍ അലംകൃതയെ കുറിച്ചുമൊക്കെ മനോരമയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് സുപ്രിയ.

  കല്യാണം കഴിഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് ഞങ്ങള്‍ ഇത്രയും നാള്‍ ഒരുമിച്ച് ഇരിക്കുന്നത് ഈ കൊറോണ കാലത്താണ്. പണ്ട് ഇരുന്നിട്ടുണ്ടെങ്കിലും പൃഥ്വി സെറ്റില്‍ പോകും ഞാന്‍ അവിടെ ഇരിക്കും എന്നേയുള്ളു. വീട്ടില്‍ ഒന്നും ചെയ്യാതെ ഇരിക്കുന്നത് ആദ്യമായിട്ടാണ്. അതൊരു നല്ലതായി തോന്നി. ഞങ്ങള്‍ കുറച്ച് കൂടി അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം ഇന്നും നാളെയും ഭക്ഷണം കിട്ടുമോ എന്ന് ചിന്തിച്ച് ആകുലപ്പെടേണ്ടി വന്നിട്ടില്ല. അതൊക്കെ വലയി അനുഗ്രഹമായി.

  പിന്നെ പൃഥ്വിയ്ക്ക് ആലിയ്‌ക്കൊപ്പം കുറച്ച് കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചു. അവളും അച്ഛന്റെ അടുത്ത് കുറച്ച് കൂടി അടുത്തു. ഇപ്പോള്‍ അദ്ദേഹം വീണ്ടും വര്‍ക്കിലേക്ക് തിരിച്ച് പോയി. ഞാന്‍ അത് കൂടി കൈകാര്യം ചെയ്ത് തുടങ്ങി. ലോക്ഡൗണില്‍ രാജു വീട്ടിലുണ്ടായപ്പോള്‍ ഞങ്ങളൊരുമിച്ചുള്ള ഒത്തിരി സമയം കിട്ടിയെന്ന് പറയാം. എങ്കിലും ആ സമയത്തൊക്കെ അദ്ദേഹം സ്‌ക്രീപറ്റ് വായിക്കുമായിരുന്നു എന്നാണ് സുപ്രിയ പറയുന്നത്.

  ഇടയ്ക്ക് പൃഥ്വിയ്ക്ക് കൊവിഡ് വന്നു. അന്നേരം വേറൊരു വീട്ടിലാണ് താമസിച്ചത്. അക്കാലത്ത് ഫോണില്‍ മാത്രം സംസാരിക്കുമ്പോള്‍ തനിക്കൊരു കിടിലന്‍ സ്‌ക്രീപ്റ്റ് കിട്ടിയിട്ടുണ്ടെന്ന് പുള്ളി പറഞ്ഞിരുന്നു. ഇപ്പോള്‍ കൊവിഡ് അല്ലേ. അന്നേരമെങ്കിലും മിണ്ടാതെ ഇരുന്നൂടേന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇല്ല. ഞാനത് കൊടുത്ത് വിടാം. നീ ഇപ്പോള്‍ തന്നെ അത് വായിക്കെന്ന് പറഞ്ഞു. അങ്ങനെയാണ് കുരുതിയിലേക്ക് എത്തുന്നത്. സിനിമ എപ്പോഴും പൃഥ്വിയുടെ കൂടെയുണ്ട്. അതിനൊപ്പം ഫാമിലിയുടെ കൂടെ സമയം ചെലവഴിക്കാന്‍ ആദ്യമായിട്ടാണ് അവസരം കിട്ടിയത്. നുണ പറയില്ലെന്ന് മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞത് പോലെ ഇപ്പോഴും അതില്‍ മാറ്റമില്ലെന്നാണ് സുപ്രിയ പറയുന്നത്.

  രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ നുണ പറഞ്ഞിരുന്നേല്‍ ഇപ്പോള്‍ ചോദിക്കുമ്പോഴും അത് പോലെ പറണം. അതൊത്തെ ഓര്‍ത്തിരിക്കേണ്ടിയും വരുമായിരുന്നു എന്നാണ് സുപ്രിയ അഭിപ്രായപ്പെട്ടത്. അതുപോലെ അല്ലിയെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തിയതിനെ കുറിച്ച് കൂടി സുപ്രിയ സൂചിപ്പിച്ചു. ''എല്ലാ മാതാപിതാക്കളും മക്കളെ അവരുടെ ഇഷ്ടത്തിനാണ് വളര്‍ത്തുന്നത്. എനിക്ക് തോന്നുന്നില്ല അലംകൃതയ്ക്ക് ഈയൊരു പ്രായത്തില്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ ആവശ്യമുണ്ടെന്ന്. അടുത്ത മാസം ഏഴ് വയസ് മാത്രമാണ് അവള്‍ക്ക് പ്രായമാവുന്നത്. അവളുടെ ഫോട്ടോസ് എല്ലായിടത്തും പോസ്റ്റ് ചെയ്യേണ്ടതില്ല. മകളുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് രക്ഷിതാവ് എന്ന നിലയില്‍ എന്റെ കടമ എന്നാണ് സുപ്രിയ മേനോന്‍ പറയുന്നത്.

  അവള്‍ വലുതായി കഴിഞ്ഞാല്‍ എന്റെ പടം പോസ്റ്റ് ചെയ്യാന്‍ അവള്‍ കന്നെ പറഞ്ഞേക്കാം. ചിലപ്പോള്‍ ഒരു പതിനഞ്ച് വയസ് ആവുമ്പോഴോ മറ്റോ എനിക്ക് പറയാം സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒക്കെയാണ്. നിനക്കും ഇഷ്ടം പോലെ ചെയ്യാമെന്ന്. പക്ഷേ അവളിപ്പോള്‍ ഞങ്ങളുടെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത്. ഞങ്ങളാണ് അവളുടെ രക്ഷിതാക്കള്‍. എനിക്ക് ഇഷ്ടമല്ല ഇത്ര ചെറിയ കുട്ടിയ്ക്ക് കൂടുതല്‍ പരസ്യമായി ദൃശ്യത ലഭിക്കുന്നത്. അത് വച്ച് മറ്റ് മാതാപിതാക്കള്‍ ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. മക്കള്‍ക്ക് എന്താണോ നല്ലതെന്ന് തോന്നുന്നത് അതാണ് രക്ഷിതാക്കള്‍ ചെയ്യുന്നത്.

  ഇങ്ങനെ ഒക്കെ പറഞ്ഞാലും എല്ലാ വര്‍ഷവും അവളുടെ ജന്മദിനത്തില്‍ പടങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. മറ്റ് രക്ഷിതാക്കള്‍ മക്കളുടെ ഫോട്ടോസ് ഇടാത്തതിന് എന്തുകൊണ്ടാണെന്ന് ആരും ചേദിക്കുന്നത് കാണാറില്ല. പക്ഷേ എല്ലാവരും ഞങ്ങളോട് ചോദിക്കാറുണ്ട്. രക്ഷിതാക്കള്‍ എന്ന നിലയില്‍ എന്റെ കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം എന്നത് എന്റെ അവകാശമാണ്. അത് ഞാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് സുപ്രിയ ഉറപ്പിച്ച് പറയുന്നു.

  English summary
  Supriya Menon Opens Up About Daughter Alamkritha In New Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X