ഒരു സാക്രിഫിഷ്യല്‍ മദറാകേണ്ട ആവശ്യം എനിക്കില്ല; മകള്‍ക്ക് വേണ്ടിയാണിത്, ഫോട്ടോഷൂട്ടിനെ പറ്റി സുപ്രിയ മേനോന്‍
നടന്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന ലേബലില്‍ നിന്നും സുപ്രിയ മേനോന്‍ കേരളത്തില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്തി കഴിഞ്ഞ ആളാണ്. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന സുപ്രിയ വനിത മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണിപ്പോള്‍. സുപ്രിയ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
മകള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്നൊരു അമ്മയായിരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് സുപ്രിയ അഭിമുഖത്തില്‍ പറയുന്നത്. സ്വന്തം സന്തോഷങ്ങള്‍ക്ക് കൂടി ജീവിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അടക്കം സുപ്രിയ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

'വനിതയുടെ ഈ അഭിമുഖത്തിലും കവര്‍ ഫോട്ടോഷൂട്ടുമൊക്കെ ചെയ്യുമ്പോള്‍ എനിക്കൊരു ലക്ഷ്യം ഉണ്ടായിരുന്നുവെന്നാണ് സുപ്രിയ മേനോന്‍ പറയുന്നത്. വളര്‍ന്ന് കഴിയുമ്പോള്‍ എന്റെ മകള്‍ അവളുടെ അമ്മ എന്തായിരുന്നുവെന്ന് മനസിലാക്കണം. സന്തോഷങ്ങള്‍ എന്താണെന്ന് മനസിലാക്കി അതിനനുസരിച്ച് ജീവിച്ചിരുന്ന വ്യക്തിയാണ് അവളുടെ അമ്മയെന്ന് അവളുടെ ഉള്ളില്‍ വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് സുപ്രിയ ഉറപ്പിച്ച് പറയുന്നു.

അതേ സമയം എല്ലാ അമ്മമാരും പറയുന്നത് പോലെ മകളുടെ അടുത്ത് തന്റെ ത്യാഗകഥകളൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രിയ സൂചിപ്പിച്ചു. 'എനിക്ക് വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പെട്ടു. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം ജീവിച്ച് തീര്‍ത്തു. തുടങ്ങിയ ത്യാഗകഥകളല്ല ഉണ്ടാകേണ്ടത്. ''ഒരു സാക്രിഫിഷ്യല്‍ മദറാകേണ്ട ആവശ്യം എനിക്കില്ല'' എന്നാണ്', സുപ്രിയ മേനോന്‍ അഭിമുഖത്തില്‍ പറയുന്നത്.

അതേ സമയം ഫോട്ടോഷൂട്ടിനും മറ്റുമായി തന്നെ വിളിക്കുന്ന സമയത്ത് ആദ്യം ഭയമാണ് തോന്നിയതെന്ന് സുപ്രിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകയായിരുന്ന കാലത്ത് ഒരുപാട് തവണ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടുണ്ട്. അന്നൊക്കെ മറ്റുള്ളവരോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുകയും മോഡലായി നില്‍ക്കുന്നതുമൊക്കെ കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

ആദ്യം നോ എന്നാണ് മനസില്‍ തോന്നിയതെങ്കിലും മകള്‍ക്ക് വേണ്ടി ഇത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. നാളെ അവളുടെ അമ്മ ഇതില്‍ നിന്നെല്ലാം ഒളിച്ചോടിയെന്ന് കരുതേണ്ടത് ഇല്ലല്ലോ എന്നും ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ജീവിച്ച ആളാണെന്ന് മനസിലാക്കുകയും വേണമെന്നും സുപ്രിയ പറഞ്ഞു. അതുപോലെ ജീവിച്ചിരുന്നെങ്കില്‍ തന്റെ പിതാവും ഇതുമായി മുന്നോട്ട് പോവണമെന്ന് തന്നെയാണ് ആഗ്രഹിക്കുക എന്നും സുപ്രിയ പറഞ്ഞു.

ഇന്ത്യയില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയായി ശ്രദ്ധ നേടിയ കാലത്താണ് സുപ്രിയ മേനോന്‍ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. ഇരുവരും സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ ഇഷ്ടത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാള്‍ക്കും ഒരുമിച്ച് നില്‍ക്കാന്‍ സാധിക്കാത്ത ഘട്ടം വന്നപ്പോഴാണ് താന്‍ ജോലി ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് വന്നതെന്നാണ് മുന്‍പ് സുപ്രിയ പറഞ്ഞത്. അതില്‍ ഖേദിക്കുന്നില്ലെന്നും താരപത്‌നി സൂചിപ്പിച്ചു.

നിലവില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍ എന്ന പേരിലുള്ള നിര്‍മാണ കമ്പനി നടത്തി വരികയാണ് സുപ്രിയ. സിനിമയിലേക്കുള്ള ചുവടുവെപ്പിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണയുമായി ഭര്‍ത്താവ് പൃഥ്വിരാജ് കൂടെ തന്നെയുണ്ട്.


Click it and Unblock the Notifications











