For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം ഭയന്നു, പിന്നെ മകള്‍ക്ക് വേണ്ടി അതിന് തയ്യാറായി; പുതിയ പരീക്ഷണത്തിന് പോയതിനെ കുറിച്ച് സുപ്രിയ മേനോൻ

  |

  നടന്‍ പൃഥ്വിരാജിന്റെ ഭാര്യയായി വന്നതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയ മേനോനെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യുന്നത്. പൃഥ്വിരാജിന് ഇതിലും സുന്ദരിയായ ഭാര്യയെ കിട്ടുമെന്നായിരുന്നു വിവാഹത്തിന് ശേഷമുള്ള വിമര്‍ശനങ്ങള്‍. എന്നാല്‍ പിന്നീടുള്ള ജീവിതത്തില്‍ ഇത്രയും നല്ലൊരു ഭാര്യയെ ഇനി കിട്ടില്ലെന്ന പരാമര്‍ശം ആരാധകര്‍ക്കും തോന്നി.

  അത്രത്തോളം പിന്തുണ നല്‍കുന്ന അപൂര്‍വ്വം താരപത്‌നിമാരില്‍ ഒരാളായിരുന്നു സുപ്രിയ മേനോന്‍. ജോര്‍ണലിസ്റ്റായിരുന്നെങ്കിലും ആ ജോലി ഉപേക്ഷിച്ച് കുടുംബത്തിന് പ്രധാന്യം കൊടുക്കുകയാണ് സുപ്രിയ ചെയ്തത്. മാത്രമല്ല സിനിമാ നിര്‍മാണത്തിലേക്ക് ഇറങ്ങുകയും ചെയ്തു. ഇപ്പോഴിതാ താന്‍ പുതിയൊരു ചുവടുവെപ്പ് നടത്തിയതിനെ കുറിച്ചാണ് താരം പറയുന്നത്.

  Also Read: വിവാഹം കഴിഞ്ഞാലും ഭര്‍ത്താവിന്റെ സീരിയലില്‍ ഉണ്ടാവില്ല; കല്യാണത്തിന് ശേഷം ആദ്യ പ്രതികരണവുമായി നടി ഗൗരി കൃഷ്ണ

  ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയൊരു ഫോട്ടോ പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. വനിതയുടെ കവര്‍ പേജില്‍ അച്ചടിച്ച് വന്ന തന്റെ മുഖച്ചിത്രവും സുപ്രിയ പുറംലോകത്തെ കാണിച്ചു. ഇങ്ങനൊരു അവസരം വന്ന സമയത്ത് താന്‍ താല്‍പര്യമില്ലായ്മ കാണിക്കുകയും ഭയന്ന് പോവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റി പുതിയൊരു പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു എന്നാണ് സുപ്രിയ പറയുന്നത്.

  Also Read: രഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ ഒരു ദിവസം രണ്ട് വിവാഹം; നാത്തൂനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് രഞ്ജിനി

  'ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വനിതയില്‍ നിന്നുള്ളവര്‍ കവര്‍ ചെയ്യാനായി എന്നെ വിളിച്ചപ്പോള്‍ ശരിക്കും ഞാന്‍ കുറച്ച് ഭയന്ന് പോയിരുന്നു. മുന്‍പൊന്നും ഞാനിത് പോലെ ചെയ്തിട്ടില്ലെന്ന് പറയാനാണ് ആദ്യമെനിക്ക് തോന്നിയത്. ആദ്യം ഉപദേശം ചോദിച്ച് ചെല്ലാറുള്ളത് അച്ഛന്റെ അടുത്തേക്കാണ്. എന്നാല്‍ എനിക്കിപ്പോള്‍ ഉപദേശം നല്‍കാന്‍ അദ്ദേഹം അടുത്തില്ല.

  പുതിയ കാര്യങ്ങള്‍ പരീക്ഷിച്ച് മുന്നോട്ട് പോകാനും എന്റെ അച്ഛനാണ് എപ്പോഴും പ്രോത്സാഹിപ്പിക്കാറുള്ളത്. അതിനാല്‍ ഇത് ചെയ്യണമെന്ന് എന്റെ ഉറ്റസുഹൃത്ത് എന്നെ നിര്‍ബന്ധിച്ചു. ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ ഞാന്‍ പലപ്പോഴും ക്യാമറയെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ എല്ലായിപ്പോഴും ചോദ്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ്. അത് വളരെ എളുപ്പമാണെന്ന് തോന്നിപ്പിക്കുന്നവരോടൊക്കെ എനിക്ക് വലിയ ബഹുമാനമാണ് തോന്നുന്നത്.

  പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ യാതൊരു മടിയുമില്ലാത്ത ഒരാളാണ് ഞാനെന്ന് എന്റെ മകള്‍ ആലി കാണണം. അതുകൊണ്ട് എന്റെ എല്ലാ ഭയങ്ങളും ആശങ്കയും ഞാനൊരു മൂലയിലേക്ക് മാറ്റി വെച്ച് ഞാന്‍ ആ ഷൂട്ടിന് തയ്യാറായി. ഞാന്‍ കവര്‍ ചെയ്ത പതിപ്പ് വൈകാതെ പുറത്ത് വരുന്നതാണെന്നും', സുപ്രിയ മേനോന്‍ പറയുന്നു. വനിതയുടെ കവര്‍ പേജിലുള്ള ഫോട്ടോ അടക്കം പങ്കുവെച്ച് കൊണ്ടാണ് സുപ്രിയ എത്തിയിരിക്കുന്നത്.

  തന്റെ ജോലിയുടെ ആവശ്യവുമായിട്ടാണ് സുപ്രിയ മേനോന്‍ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറഞ്ഞ പൃഥ്വിരാജ് സുപ്രിയയുടെ മനസില്‍ ഇടംനേടി. പിന്നീട് ആ പരിചയം ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. രണ്ടാളുടെയും ഇഷ്ടങ്ങള്‍ ഒന്നാണെന്ന് മനസിലായതോടെ പ്രണയിക്കാന്‍ തുടങ്ങി. 2011 ലാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതാരവുന്നത്. 2014 ലാണ് മകള്‍ അലംകൃതയ്ക്ക് സുപ്രിയ ജന്മം കൊടുക്കുന്നത്. ഇപ്പോള്‍ സന്തുഷ്ട ദമ്പതിമാരായി കഴിയുകയാണ്.

  Read more about: supriya menon prithviraj
  English summary
  Supriya Menon Opens Up About Her New Cover Photoshoot For Dughter Ally Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X