twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രോ ഡാഡിയിലെ ലുക്കാണോ, മോഹന്‍ലാലിന്‌റെയും പൃഥ്വിയുടെയും ചിത്രം കണ്ട് ആരാധകര്‍

    By Midhun Raj
    |

    ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ കൂട്ടുകെട്ടാണ് മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും. ആദ്യ സംവിധാന സംരംഭം തന്നെ ഇരുനൂറ് കോടി ക്ലബിലെത്തിക്കാന്‍ പൃഥ്വിക്ക് സാധിച്ചു. ലൂസിഫറിന് ശേഷമുളള പൃഥ്വിയുടെ എമ്പുരാന്റെ പ്രഖ്യാപനവും വലിയ ആകാംക്ഷയും പ്രതീക്ഷയുമാണ് ആരാധകരില്‍ ഉണ്ടാക്കിയത്. ലാലേട്ടനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

    തെലുങ്ക് നടി സുരേഖ വാണിയുടെ ഫോട്ടോസ് വൈറല്‍, കാണാംതെലുങ്ക് നടി സുരേഖ വാണിയുടെ ഫോട്ടോസ് വൈറല്‍, കാണാം

    എന്നാല്‍ കോവിഡ് വ്യാപനം എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുകയായിരുന്നു. എമ്പുരാനുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബ്രോ ഡാഡി എന്ന പുതിയ ചിത്രം പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയില്‍ ലാലേട്ടനും പൃഥ്വിക്കുമൊപ്പം വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്.

    കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍

    കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സിനിമയായതുകൊണ്ടാണ് ബ്രോ ഡാഡിയുമായി മുന്നോട്ടുപോകുന്നതെന്നും പൃഥ്വി അറിയിച്ചു. കുറച്ചുദിവസം മുന്‍പാണ് സിനിമയ്ക്ക് വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് താനെന്ന് പൃഥ്വി അറിയിച്ചത്. ഇതിന് പിന്നാലെ ലാലേട്ടനും പൃഥ്വിയും ഒരുമിച്ചുളള പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് തന്‌റെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

    ബ്രോ ഡാഡി, ഉടന്‍ തുടങ്ങും

    ബ്രോ ഡാഡി ഉടന്‍ തുടങ്ങും, ഡയറക്ടറും ആക്ടറും ഒരുമിച്ച് എന്ന് കുറിച്ചാണ് സുപ്രിയ സൂപ്പര്‍ താരങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തത്. അതേസമയം ലാലേട്ടനും താനും തൊട്ടടുത്ത ഫ്‌ളാറ്റുകളിലാണ് താമസിക്കുന്നതെന്ന് പൃഥ്വിരാജ് മുന്‍പ് അറിയിച്ചിരുന്നു. ലൂസിഫറിന് ശേഷമുളള ഈ കൂട്ടുകെട്ടിന്‌റെ പുതിയ ചിത്രം വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

    ഇത്തവണയും ചെറിയ സിനിമയാണെന്ന്

    ഇത്തവണയും ചെറിയ സിനിമയാണെന്ന് ആണ് പൃഥ്വിരാജ് ബ്രോ ഡാഡിയെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ലൂസിഫര്‍ പോലെ ആരാധക പ്രതീക്ഷകളേക്കാളും മുകളില്‍ നില്‍ക്കുന്ന ചിത്രമായി ബ്രോ ഡാഡി മാറുമെന്ന് എല്ലാവരും കരുതുന്നു. ദൃശ്യം 2വിന് ശേഷം മീന വീണ്ടും മോഹന്‍ലാലിന്‌റെ നായികയാവുന്ന ചിത്രം കൂടിയാണിത്. ഒപ്പം കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുളള താരങ്ങളും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    Recommended Video

    Prithviraj and Dulquer's friendly chat in Instagram | FIlmiBeat Malayalam
    ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി

    ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണം. ലൂസിഫറിന് ശേഷം ദീപക് ദേവ് തന്നെ പൃഥ്വി ചിത്രത്തിന് വീണ്ടും സംഗീതമൊരുക്കുന്നു. കൈനിറയെ ചിത്രങ്ങളുളള സമയത്താണ് ബ്രോ ഡാഡിക്കായി മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നത്. ലാലേട്ടന്‌റെ ബറോസില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോവിഡ് വ്യാപനം കാരണമാണ് ബറോസ് ചിത്രീകരണം നിര്‍ത്തിവെച്ചത്. മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസിനായും വലിയ പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കുന്നു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ അഭിനയിക്കുന്ന ചിത്രമാണ് ബറോസ്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന സിനിമ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.

    English summary
    supriya menon posted a picture of mohanlal and prithviraj and given update of bro daddy movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X