അച്ഛനെ പോലെ തന്നെ മകനും! സുകുമാരന്റെയും പൃഥ്വിയുടെയും ചിത്രങ്ങള്‍ പങ്കുവെച്ച് സുപ്രിയ
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി ഉയര്‍ന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. കഴിഞ്ഞ വര്‍ഷമാണ് അഭിനയത്തിന് പുറമെ സംവിധായകനായും പൃഥ്വി തിളങ്ങിയത്. ലൂസിഫര്‍ എന്ന ആദ്യ സംവിധാന സംരംഭം തന്നെ സൂപ്പര്‍ഹിറ്റാക്കി മാറ്റാന്‍ നടന് സാധിച്ചിരുന്നു.
ലൂസിഫറിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ സിനിമകളും നടന്റെതായി വിജയമായി മാറി. ഈ സിനിമകള്‍ക്ക് ശേഷം ആടുജീവിതം എന്ന തന്റെ സ്വപ്‌ന ചിത്രം പൂര്‍ത്തിയാക്കാനായി പോയിരിക്കുകയാണ് പൃഥ്വി.

ജോര്‍ദാനിലാണ് നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അച്ഛനെ പോലെ തന്നെ മകനും എന്ന ക്യാപ്ഷനോടെയാണ് ഭര്‍ത്തൃപിതാവ് സുകുമാരന്റെയും പൃഥ്വിയുടെയും ചിത്രങ്ങള്‍ സുപ്രിയ പങ്കുവെച്ചത്.

ദ സുകുമാരന്‍സ്, അച്ഛന്‍ ആന്‍ഡ് മകന്‍, മിസിങ് നജീബ് ഹൂ ഈസ് ഷൂട്ടിംഗ് ഇന്‍ ജോര്‍ദാന്‍ എന്ന ഹാഷ്ടാഗുകളും ഫോട്ടോയ്‌ക്കൊപ്പം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പിതാവിന്റെ മാനറിസം ഓര്‍മിപ്പിക്കുന്ന പൃഥ്വിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സുപ്രിയയുടെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി പൃഥ്വിയുടെ ആരാധകര്‍ എത്തിയിരുന്നു.

അച്ഛനെ പോലെ തന്നെ മകനും എന്നാണ് പലരും കുറിച്ചിരിക്കുന്നത്. മറ്റു ചിലര്‍ സുകുമാരന്റെ ഡയലോഗുകളിലൊന്നായ അയ്യോ പാവം എന്നും കുറിച്ചിരിക്കുന്നു. അടുത്തിടെയാണ് പൃഥ്വിയും സുപ്രിയയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ സിനിമാ നിര്‍മ്മാണം ആരംഭിച്ചത്. നയന്‍ എന്ന ചിത്രമാണ് ഈ ബാനറില്‍ ആദ്യം പുറത്തിറങ്ങിയത്. ത്രില്ലര്‍ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും പിന്നാലെ വന്ന ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടി.

കുടുംബത്തിനൊപ്പം മൂന്ന് മാസം ചിലവഴിച്ച ശേഷമാണ് ആടുജീവിതം ഷൂട്ടിംഗിനായി അടുത്തിടെ പൃഥ്വി ജോര്‍ദാനിലേക്ക് പോയത്. സ്വപ്‌ന ചിത്രത്തിനായി 30 കിലോയോളം ശരീര ഭാരം നടന്‍ കുറിച്ചിരുന്നു. ബെന്യാമിന്‍ എഴുതിയ പ്രശസ്ത നോവലായ ആടുജീവിതം ആസ്പദമാക്കികൊണ്ടാണ് സംവിധായകന്‍ സിനിമ എടുക്കുന്നത്.

ആടുജീവിതത്തിനായി പൃഥ്വി മറ്റു സിനിമകളുടെ ചിത്രീകരണമെല്ലാം മാറ്റിവെച്ചിരുന്നു. സിനിമയുടെ പുതിയ ഷെഡ്യൂള്‍ ജോര്‍ദാനിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ ഭീതിക്കിടെയിലും ആടുജീവിത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. തങ്ങളെല്ലാം സുരക്ഷിതമായ സ്ഥലത്താണെന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു. ആടുജീവിതത്തിലെ പൃഥ്വിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നജീബ് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടത്തിലെ ജീവിതമാണ് പൃഥ്വി ആടുജീവിതത്തില്‍ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications