'ആ കാലം തിരിച്ചുകിട്ടിയിരുന്നെങ്കിൽ... രണ്ട് വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല'; അച്ഛന്റെ ഓർമകളിൽ സുപ്രിയ!
പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയെന്നതിനേക്കാൾ ഉപരി പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയായും ബിബിസിയിലെ മുൻ മാധ്യമപ്രവർത്തകയായുമാണ് സുപ്രിയ മേനോനെ ആരാധകർക്ക് ഇപ്പോൾ പരിചയം. ഒട്ടും പരിചയമില്ലാത്ത മേഖലയിൽ പ്രവർക്കുന്ന ഒരാളെ വിവാഹം ചെയ്തശേഷം സുപ്രിയ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു.
സിനിമയെ കുറിച്ച് പഠിച്ചും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കണക്കുകൾ പരിശോധിച്ചും തിരക്കിലാണ് സുപ്രിയ. മാതാപിതാക്കളുടെ ഓമനപുത്രിയായി വളർന്ന സുപ്രിയയ്ക്ക് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേർപാട്. രണ്ട് വർഷം മുമ്പ് കാൻസർ ബാധിച്ചാണ് സുപ്രിയയുടെ അച്ഛൻ മരിച്ചത്.
അവസാനകാലത്ത് സുപ്രിയയായിരുന്നു അടുത്ത് നിന്ന് അച്ഛനെ ശുശ്രൂഷിച്ചിരുന്നത്. ഇപ്പോഴിതാ അച്ഛനെ നഷ്ടപ്പെട്ട് രണ്ട് വർഷം പൂർത്തിയായിട്ടും ആ വേദനയിൽ നിന്നും കരകയറാൻ സുപ്രിയയ്ക്കായിട്ടില്ല. അച്ഛന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് എത്തിയിരിക്കുകയാണ് സുപ്രിയ.

ആ കഴിഞ്ഞ കാലം തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും രണ്ട് വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നുമാണ് സുപ്രിയ കുറിച്ചത്. 'നിങ്ങൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ. അച്ഛനെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല.'
'നിങ്ങളുടെ സാന്നിധ്യം നഷ്ടപ്പെടുന്നതിനെക്കുറിച്ച് നിങ്ങളുടെ സ്നേഹത്തോടെയുള്ള തലോടൽ കെട്ടിപ്പിടുത്തം സ്നേഹത്തോടെയുള്ള ശകാരം... നിങ്ങൾ എന്നെ നടക്കാൻ പഠിപ്പിച്ചതെങ്ങനെയെന്ന് എന്നോട് പറയുന്ന നിമിഷങ്ങൾ എല്ലാം മിസ് ചെയ്യുന്നു. കുറച്ചുനേരം നിന്നെ കെട്ടിപ്പിടിക്കാനും അങ്ങയുടെ കൈ പിടിച്ച് ഒപ്പം കുറച്ച് നേരം നടക്കാനും എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ...'
'ആ കഴിഞ്ഞകാലം കിട്ടിയിരുന്നെങ്കിലെന്ന് ചിന്തിച്ച് പോവുകയാണ്. അച്ഛാ... എനിക്ക് നിങ്ങൾ അത്രത്തോളം പ്രിയപ്പെട്ടതാണ്. വാക്കുകൾ കിട്ടുന്നില്ല ഒന്നും പറയാൻ വേണ്ടി. നിങ്ങൾ ഇല്ലാതെ എത്ര എത്ര സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങൾ. ഞാൻ തനിച്ചായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും അച്ഛാ... ഞങ്ങൾക്ക് ഒപ്പം തന്നെയുണ്ട്. നിങ്ങൾ കാണിച്ചുതന്ന വഴിയിലൂടെയാണ് ഞാൻ ഇപ്പോഴും സഞ്ചരിക്കുന്നത്.'
'അച്ഛൻ എന്നിൽ ചൊരിഞ്ഞ സ്നേഹത്താൽ ഞാൻ മുന്നോട്ട് പോകുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ഡാഡി... ഞാൻ അങ്ങയെ മിസ് ചെയ്യുന്നു. ഏതൊരു വാക്കുകൾക്കും എപ്പോഴെങ്കിലും അറിയിക്കാൻ കഴിയുന്നതിലുമധികം ഞാൻ നിങ്ങളെ സ്നേഹിക്കുകയും അതിലേറെ മിസ് ചെയ്യുകയും ചെയ്യുന്നു', എന്നായിരുന്നു സുപ്രിയയുടെ കുറിപ്പ്.

അച്ഛനൊപ്പമുള്ള ഫോട്ടോകളും സുപ്രിയയുടെയും പൃഥ്വിയുടെയും വിവാഹദിനത്തിൽ ഹാരം ചാർത്തുമ്പോൾ അരികിൽ നിന്ന് സന്തോഷത്തോടെ ചിരിക്കുന്ന അച്ഛന്റെ വീഡിയോയും സുപ്രിയ പങ്കിട്ടിട്ടുണ്ട്. നിരവധി ആരാധകരാണ് സുപ്രിയയെ ആശ്വസിപ്പിച്ച് എത്തിയത്. അച്ഛനെ അകാലത്തിൽ നഷ്ടപ്പെട്ട് പോയവർ ആ അനുഭവങ്ങളും കമന്റായി കുറിച്ചിട്ടുണ്ട്.
അമ്മ സുപ്രിയയ്ക്കൊപ്പമാണ് താമസം. സുപ്രിയയുടെ മകൾ അല്ലിയുടെ ഏറ്റവും അടുത്ത ചങ്ങാതിയും സുപ്രിയയുടെ അച്ഛനായിരുന്നു. താന്‍ ശ്വസിച്ച വായുവും തന്റെ ചിറകുകളുമായിരുന്നു അച്ഛനെന്നും സുപ്രിയ പറയുന്നു. അടുത്തിടെ മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകൾ ചെയ്ത വ്യക്തിക്കെതിരെ പ്രതികരിച്ച് സുപ്രിയ എത്തിയത് വാർത്തയായിരുന്നു.
അതേസമയം എമ്പുരാന്റെ ഷൂട്ടിങും പ്രീ പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. മോഹൻലാൽ നായകനാകുന്ന സിനിമ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്.
ഒരു ഗംഭീര സംഘട്ടനത്തിന് ശേഷമുള്ള നായകന്‍റെ നില്‍പ്പാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും.


Click it and Unblock the Notifications