ദുല്‍ഖറിന് സര്‍പ്രൈസൊരുക്കിയത് സുപ്രിയ മേനോന്‍! ബര്‍ഗര്‍ കേക്കുമായി വീട്ടിലേക്ക് നേരിട്ടെത്തി!

കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാളാഘോഷിച്ചത്. പിറന്നാളുകാരന് ആശംസയുമായി സിനിമാലോകവും ആരാധകരും എത്തിയിരുന്നു. 34 ലേക്ക് കടന്നിരിക്കുകയാണ് ദുല്‍ഖര്‍. കുഞ്ഞിക്കയെന്നും ഡിക്യു എന്നുമൊക്കെയാണ് ആരാധകര്‍ അദ്ദേഹത്തെ വിളിക്കാറുള്ളത്. മമ്മൂട്ടിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയിലെത്തിയത്. മകന്‍ സിനിമയിലേക്ക് അരങ്ങേറുന്നതില്‍ അതിവ സന്തോഷമായിരുന്നു മമ്മൂട്ടിക്ക്. സ്വന്തമായ മേല്‍വിലാസം നേടിയെടുത്ത് മുന്നേറുകയായിരുന്നു താരപുത്രന്‍.

Recommended Video

Prithviraj's Special Burger Cake To Dulquer Salman

മമ്മൂട്ടി ആഗ്രഹിച്ചതും അത്തരത്തിലുള്ളൊരു വരവായിരുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് അദ്ദേഹം മുന്നേറിയത്. ഭാഷാഭേദമന്യേ മികച്ച പിന്തുണ സ്വന്തമാക്കി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവമാണ് ദുല്‍ഖര്‍. കുറുപ്പുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദുല്‍ഖറിന് പിറന്നാള്‍ സര്‍പ്രൈസുമായി സുപ്രിയയും പൃഥ്വിരാജും എത്തിയിരുന്നു. അതേക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍.

 പൃഥ്വിരാജും ദുല്‍ഖറും

പൃഥ്വിരാജും ദുല്‍ഖറും

പിറന്നാളുകാരനായ ദുല്‍ഖറിന് സര്‍പ്രൈസുമായി നിരവധി താരങ്ങളാണ് എത്തിയത്. ആശംസാ പോസ്റ്റുകള്‍ക്ക് നന്ദി അറിയിച്ച് താരം നേരിട്ടെത്തിയിരുന്നു. ലോക് ഡൗണ്‍ കാലമായതിനാല്‍ ആരാധകരും ആഘോഷം ലളിതമാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഫാന്‍സ് ഗ്രൂപ്പുകളിലുമെല്ലാം നിറഞ്ഞുനിന്നത് ദുല്‍ഖറായിരുന്നു. മമ്മൂട്ടിയുമായി മാത്രമല്ല അദ്ദേഹത്തിന്റെ മകനുമായും താരങ്ങള്‍ക്കെല്ലാം അടുത്ത സൗഹൃദമുണ്ട്.

ബര്‍ഗര്‍ രൂപത്തിലെ കേക്ക്

ബര്‍ഗര്‍ രൂപത്തിലെ കേക്ക്

കുട്ടിക്കാലം മുതലേ തന്നെ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ദുല്‍ഖറുമായി സൗഹൃദമുണ്ടായിരുന്നു. ദുല്‍ഖറിന് അപ്രതീക്ഷിത സമ്മാനവുമായി എത്തി ഞെട്ടിക്കുകയായിരുന്നു പൃഥ്വിരാജ്. അവസാനനിമിഷം ബര്‍ഗര്‍ മോഡലിലുള്ള കേക്ക് ഒരുക്കിത്തന്നവര്‍ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരപത്‌നി ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനകം തന്നെ സുപ്രിയ മേനോന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണുണ്ട്.

ബര്‍ഗറിനോടുള്ള ഇഷ്ടം

ബര്‍ഗറിനോടുള്ള ഇഷ്ടം

സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറാറുള്ളത്. ദുല്‍ഖറിനും അമാലിനുമൊപ്പമുള്ള ചിത്രങ്ങളും വൈറലായി മാറിയിരുന്നു. ബര്‍ഗര്‍ കഴിക്കാനും കഴിപ്പിക്കാനും പ്രത്യേക വൈഭവമാണ് ദുല്‍ഖറിന്. ലോക് ഡൗണ്‍ സമയത്ത് ബര്‍ഗര്‍ പരീക്ഷണങ്ങളുമായി ദുല്‍ഖര്‍ എത്തിയിരുന്നു. താരങ്ങളും ദുല്‍ഖറിന്റെ പരീക്ഷണത്തിന് കൈയ്യടിയുമായി എത്തിയിരുന്നു.

മികച്ച ഷെഫ്

മികച്ച ഷെഫ്

ടൗണിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാളാശംസയെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. ബര്‍ഗര്‍ പ്രേമിയായ ദുല്‍ഖറിന് പിറന്നാള്‍ കേക്ക് നല്‍കുമ്പോഴും അതേ രൂപത്തിലുള്ള കേക്ക് നല്‍കാനായി തീരുമാനിക്കുകയായിരുന്നു പൃഥ്വിരാജും സുപ്രിയയും. വീട്ടില്‍ നേരിട്ടെത്തിയാണ് ഇരുവരും കേക്ക് സമ്മാനിച്ചത്. കേക്ക് മുറിച്ച് അന്യോന്യം നല്‍കുന്ന പൃഥ്വിരാജിന്‍റേയും ദുല്‍ഖറിന്‍റെയും ഫോട്ടോയായുരുന്നു സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X