അന്ന് ആ സമയം പൃഥ്വിയോട് വഴക്കടിച്ചിരുന്നു! വെളിപ്പെടുത്തി സുപ്രിയ
മലയാളത്തില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് പൃഥ്വരാജ് സുകുമാരന്‍. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് നടന്‍. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയിലെ താരമാണ്. രണ്ട് പേരും പങ്കുവെക്കാറുളള ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
അടുത്തിടെയാണ് പൃഥ്വിരാജും സുപ്രിയയും നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നയന്‍ എന്ന ചിത്രമാണ് ആദ്യം നിര്‍മ്മിച്ചത്. പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമ നിര്‍മ്മിച്ച് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടി.

വിവാഹത്തോടെ കരിയര്‍ ബാലന്‍സ് ചെയ്യുന്ന കാര്യത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് സുപ്രിയ സംസാരിച്ചത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താപരപത്‌നി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കല്യാണം കഴിഞ്ഞ് താന്‍ തിരിച്ച് ജോലിയിലേക്ക് തിരിച്ചു പോയിരുന്നതായി സുപ്രിയ പറയുന്നു. ആ സമയത്ത് ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നത് കൊണ്ട് പൃഥ്വിയും മുംബൈയില്‍ ഉണ്ടായിരുന്നു.

ആ സിനിമയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ പൃഥ്വി കേരളത്തിലും ഞാന്‍ മുംബൈയിലുമായി, എന്നാല്‍ എല്ലാ വെളളിയാഴ്ചയും ഞാന്‍ കേരളത്തിലേക്ക് വരും. തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്, രണ്ട് മൂന്ന് മാസം ഇതേ രീതിയില്‍ പോയികൊണ്ടിരുന്നപ്പോള്‍ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി.

അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാന്‍ ലീവെടുത്ത് വരും. പൃഥ്വിക്ക് ഒന്ന് മുംബൈയിലേക്ക് വന്നൂടെ എന്ന് ചോദിക്കും. പക്ഷേ ഒരു ഹീറോ ലീവെടുത്താല്‍ ഒരു പ്രൊഡ്യൂസര്‍ക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് മനസിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ കുടുംബം തന്നെ തിരഞ്ഞെടുത്തു. അഭിമുഖത്തില്‍ സുപ്രിയ വെളിപ്പെടുത്തി.

2011ലാണ് പൃഥ്വിരാജും സുപ്രിയയും തമ്മിലുളള വിവാഹം നടന്നത്. വിവാഹത്തിന് മുന്‍പ് മുംബൈയില്‍ മാധ്യമ പ്രവര്‍ത്തക ആയിരുന്നു സുപ്രിയ. പ്രണയത്തിലായ ശേഷമാണ് ഇരുവരും വിവാഹിതരായത്. അലംകൃതയാണ് ഇവരുടെ മകള്‍. വിവാഹ ശേഷം ജോലി ഉപേക്ഷിച്ച സുപ്രിയ കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.


Click it and Unblock the Notifications