ഇനി അഹങ്കാരിയെന്ന് വിളിച്ചിട്ട് കാര്യമില്ല! പൃഥ്വിരാജിനെക്കുറിച്ച് സുപ്രിയ

By Prashant V R

മലയാളത്തില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നടന്റെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളും പൃഥ്വിയുടെതായി വലിയ വിജയം നേടി. ഒരു കാലത്ത് തന്നെ അഹങ്കാരിയെന്ന് വിളിച്ചവരെ പോലും പിന്നീട് ആരാധകരാക്കിയ താരമാണ് പൃഥ്വി.

ഒരു കാലത്ത് ട്രോളന്മാരുടെ എല്ലാം സ്ഥിരം ഇര കൂടിയായിരുന്നു നടന്‍. പൃഥ്വി പറഞ്ഞ വാക്കുകളെയും നിലപാടുകളെയും പരിഹസിച്ചുകൊണ്ടാണ് പലപ്പോഴും ട്രോളുകള്‍ വന്നത്. എന്നാല്‍ പിന്നീട് കളിയാക്കിവരെ കൊണ്ട് കൈയ്യടിപ്പിക്കുകയാണ് പൃഥ്വി ചെയ്തത്.

അടുത്തിടെ നടന്നൊരു

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പൃഥ്വിയെക്കുറിച്ച് ഭാര്യ സുപ്രിയ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭര്‍ത്താവിനെക്കുറിച്ച് താരപത്നി മനസുതുറന്നത്. തുറന്നടിച്ച് കാര്യങ്ങള്‍ പറയുന്നതില്‍ പൃഥ്വിക്ക് മാറ്റങ്ങള്‍ വന്നിട്ടില്ലെന്നാണ് സുപ്രിയ പറയുന്നത്. ആള്‍ക്കാരുടെ കാഴ്ചപ്പാടിലാകാം മാറ്റം വന്നതെന്നും സുപ്രിയ പറയുന്നു.

അവന് ഇത്രയും പ്രായമായി

അവന് ഇത്രയും പ്രായമായി. ഇനിയും അഹങ്കാരിയെന്ന് വിളിച്ചിട്ട് കാര്യമില്ല, ബഹുമാനം നല്‍കാനാണെന്ന് ചിന്തിക്കുന്നുണ്ടാകുമെന്നും സുപ്രിയ പറയുന്നു. വീട്ടിലായാലും തുറന്നു സംസാരിക്കുന്നതാണ് പൃഥ്വിയുടെ ശീലം. അന്നും ഇന്നും മുഖത്തടിച്ചതു പോലെ പറയുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവമെന്നും സുപ്രിയ പറഞ്ഞു താന്‍ പൃഥ്വിയില്‍ എറ്റവും ഇഷ്ടപ്പെടുന്ന കാര്യമിതാണെന്നും അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു.

ക്യാമറ ഓഫ് ചെയ്തു കഴിഞ്ഞാല്‍

ക്യാമറ ഓഫ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കേണ്ട കാര്യമില്ലല്ലോയെന്നാണ് സുപ്രിയ ചോദിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് പൃഥ്വി. നടനൊപ്പം ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയിലെ താരമാണ്. രണ്ട് പേരും പങ്കുവെക്കാറുളള ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അടുത്തിടെയാണ്

അടുത്തിടെയാണ് പൃഥ്വിയും സുപ്രിയയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ സിനിമാ നിര്‍മ്മാണം ആരംഭിച്ചത് നയന്‍ എന്ന ചിത്രമാണ് ഈ ബാനറില്‍ ആദ്യം പുറത്തിറങ്ങിയത്. ത്രില്ലര്‍ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും പിന്നാലെ വന്ന ഡ്രൈവിംഗ് ലൈസന്‍സ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടി. കുടുംബത്തിനൊപ്പം മൂന്ന് മാസം ചിലവഴിച്ച ശേഷമാണ് ആടുജീവിതം ഷൂട്ടിംഗിനായി അടുത്തിടെ പൃഥ്വി ജോര്‍ദാനിലേക്ക് പോയത്.

Read more about: prithviraj supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X