പൃഥ്വിയ്ക്ക് ഭാര്യയോടുള്ള സ്‌നേഹമിങ്ങനെയാണ്! സുപ്രിയയുടെ പിറന്നാള്‍ ആഘോഷിച്ച് പൃഥ്വിരാജ്!

2000 മുതല്‍ മലയാളി പെണ്‍കുട്ടികളുടെ മനം കവര്‍ന്ന പ്രിയ താരമായിരുന്നു പൃഥ്വിരാജ്. 2011 ല്‍ പൃഥ്വിരാജ് വിവാഹം കഴിച്ച് ആരാധികമാരെയെല്ലാം താരം നിരാശനാക്കിയിരുന്നു. പത്ര പ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോനായിരുന്നു പൃഥ്വിയുടെ ജീവിതത്തിലേക്കെത്തിയ പങ്കാളി. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചിരുന്നവരായിരുന്നു.

വിവാഹശേഷം ജോലിയില്‍ നിന്നും മാറി നിന്ന സുപ്രിയ ഭര്‍ത്താവിനൊപ്പം പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം സുപ്രിയയുടെ പിറന്നാളായിരുന്നു. ഇത്തവണ ഭാര്യയുടെ പിറന്നാള്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമായിരുന്നു ആഘോഷിച്ചത്. പിറന്നാളിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് സുപ്രിയ എഴുതിയ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

പൃഥ്വിയുടെ പ്രിയതമ

പൃഥ്വിയുടെ പ്രിയതമ

2011 ലായിരുന്നു സുപ്രിയ മേനോനുമായി പൃഥ്വിരാജ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും നാലു വയസുകാരിയായ മകളുമുണ്ട്. ഭാര്യയുടെ പിറന്നാളിന് ആശംസകളുമായെത്തിയ പൃഥ്വിയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റടെുത്തിരുന്നു. ഭാര്യയും അടുത്ത സുഹൃത്തും, പങ്കാളിയും യാത്രകളിലുടെ കൂട്ടുകാരിയും പിന്നെ എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നുമായിരുന്നു പൃഥ്വി സോഷ്യല്‍ മീഡിയ പേജിലൂടെ പറഞ്ഞിരുന്നത്.

പിറന്നാള്‍ ആഘോഷം

പിറന്നാള്‍ ആഘോഷം

ഇത്തവണ സുപ്രിയയുടെ പിറന്നാള്‍ ആഘോഷം സിനിമയുടെ ലൊക്കേഷനിലായിരുന്നു ആഘോഷിച്ചിരുന്നത്. പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, ആന്റണി പെരുമ്പാവൂര്‍ എന്നിങ്ങനെ നിരവധി താരങ്ങളും ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങള്‍ സുപ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.

ഇതിഹാസങ്ങള്‍

ഇതിഹാസങ്ങള്‍

ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ അവസരം കിട്ടിയപ്പോള്‍ എന്നായിരുന്നു സുപ്രിയ ഫോട്ടോയ്ക്ക് തലക്കെട്ട് കൊടുത്തിരുന്നത്. ഒപ്പം കേക്ക് മുറിച്ച് മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫാസില്‍ എന്നിങ്ങനെയുള്ളവര്‍ക്ക് പങ്കുവെക്കുന്ന ചിത്രങ്ങളും സുപ്രിയ പുറത്ത് വിട്ടിരുന്നു.

 പവര്‍ കപ്പിള്‍

പവര്‍ കപ്പിള്‍

മലയാളത്തിലെ പവര്‍ കപ്പിളായി അറിയപ്പെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും രസകരമായ വഴികളിലൂടെയായിരുന്നു. ഇക്കാര്യം മുന്‍പൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു. ബിബിസിയില്‍ റിപ്പോര്‍ട്ടായിരുന്ന സുപ്രിയ ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് ഷാരൂഖ് ഖാന്റെ ഡോണ്‍ എന്ന ചിത്രം കണ്ട് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അടുത്ത ദിവസം ഞാന്‍ വിളിച്ചപ്പോള്‍ സുപ്രിയയും അതേ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. ആ സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളുടെ കാര്യത്തിലും ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണെന്ന് മനസിലായി.

 ഇഷ്ടപ്പെട്ട പുസ്തകം

ഇഷ്ടപ്പെട്ട പുസ്തകം

അയന്‍ റാന്‍ഡിന്റെ 'The Fountainhead' എന്ന പുസ്തകമായിരുന്നു രണ്ട് പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം. പുസ്തകം, സിനിമ തുടങ്ങിയവയെ കുറിച്ചുള്ള ആശയം പങ്കുവെക്കല്‍ പ്രണയത്തിലേക്ക് എത്തിയതിന് പിന്നിലും ഒരു പുസ്തകമാണെന്ന് പൃഥ്വി പറഞ്ഞിരുന്നു. ആ സമയത്ത്് താന്‍ വായിച്ച് കൊണ്ടിരുന്ന 'ശാന്താറാം' എന്ന ഗ്രിഗറി റോബര്‍ട്ട്്സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വര്‍ണനയില്‍ മയങ്ങിയതോടെ ആ സ്ഥലങ്ങള്‍ കാണാന്‍ സുപ്രിയയോട് ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ അവിടേക്ക് കൊണ്ട് പോകാമെന്ന് വാക്കും കൊടുത്തിരുന്നു. ഹാജി അലി, ലിയോപോള്‍ഡ് കഫെ, എന്നിവയെല്ലാം ഇരുവരും ഒരുമിച്ച് പോയി കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കമെന്നുമാണ് പൃഥ്വി പറഞ്ഞിരുന്നത്.

നിര്‍മാണ കമ്പനി തുടങ്ങി

നിര്‍മാണ കമ്പനി തുടങ്ങി

പത്ര പ്രവര്‍ത്തകയെന്ന ജോലി അവസാനിപ്പിച്ചതോടെ പൃഥ്വിരാജിന്റെ പങ്കാളിത്തോടെ പുതിയൊരു നിര്‍മാണ കമ്പനി സുപ്രിയ തുടങ്ങിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഇന്ത്യയിലെ മുന്‍നിര നിര്‍മാണ കമ്പനികളിലൊന്നായ സോണി പിക്ചേഴ്സുമായി ചേര്‍ന്നാണ് തുടങ്ങിയിരിക്കുന്നത്. ഒന്നര വര്‍ഷത്തോളം ഇരുവരും ഇതിന്റെ പിന്നാലെ നടന്നതിന് ശേഷമായിരുന്നു കമ്പനി ആരംഭിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തുന്ന ആദ്യ സിനിമ.

 ലൂസിഫര്‍ പുരോഗമിക്കുന്നു

ലൂസിഫര്‍ പുരോഗമിക്കുന്നു

നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നിവയിലെല്ലാം കഴിവ് തെളിയിച്ച പൃഥ്വിരാജ് സംവിധാനത്തിലേക്കുള്ള ആദ്യ പടി കഴിഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം വണ്ടിപ്പെരിയാറില്‍ നിന്നും ആരംഭിച്ചിരുന്നു. മഞ്ജു വാര്യരാണ് നായിക. മലയാളത്തിന് പുറമേ ബോളിവുഡില്‍ നിന്നുമുള്ള നിരവധി താരങ്ങളാണ് ലൂസിഫറില്‍ അണിനിരക്കുന്നത്. സിനിമയെ കുറിച്ചുള്ള വിശേഷങ്ങളറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X