ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട് അഞ്ച് വർഷം, സുപ്രിയയുടെ സന്തോഷത്തിന്റെ കാരണം; പോസ്റ്റ് വെെറൽ

ജന ശ്രദ്ധ നേടുന്ന നിരവധി താര പത്നിമാർ കേരളത്തിലുണ്ട്. നടൻ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് ഇന്ന് ആരാധകർ ഏറെയാണ്. പൃഥ്വിരാജിന്റെ ഭാര്യ എന്ന പേരിനപ്പുറം പ്രൊഡ്യൂസറായും സുപ്രിയ മേനോൻ വാർത്താ പ്രാധാന്യം നേടാറുണ്ട്. മുൻ മാധ്യമപ്രവർത്തകയായ സുപ്രിയ വിവാഹ ശേഷം മുംബെെയിൽ നിന്നും കേരളത്തിലേക്ക് ജീവിതം പറിച്ച് നടുകയായിരുന്നു. തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നെങ്കിലും മലയാള സിനിമാന ലോകവുമായി സുപ്രിയ പിന്നീട് പൊരുത്തപ്പെട്ടു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ഭാ​ഗമായ സുപ്രിയ വളരെ പെട്ടെന്ന് പ്രൊഡക്ഷൻ മേഖലയിലെ പ്രബല സാന്നിധ്യങ്ങളിലൊന്നായി. പൃഥ്വിരാജിന്റെ ഭാര്യ എന്ന പേര് ഇതിന് കാരണമാണെന്ന് സുപ്രിയ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ തന്റെ വളർത്ത് നായയെക്കുറിച്ച് സുപ്രിയ പങ്കുവെത്ത പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. സോറോ എന്നാണ് സുപ്രിയയുടെ വളർത്ത് നായയുടെ പേര്. ഈ ക്രേസി സോസേജ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ട് അഞ്ച് വർഷമായെന്നാണ് സോറോയുടെ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് സുപ്രിയ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. സോറയോടുള്ള സ്നേഹം വ്യക്തമാക്കുന്ന നിരവധി ഫോട്ടോകൾ സുപ്രിയയു‌ടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലുണ്ട്.

സുപ്രിയയുടെ ജീവിതത്തിലെ സന്തോഷമാണ് സോറോയെന്ന് ആരാധകർ പറയുന്നു. അധികമാരും അറിയാത്ത ചില വിഷമഘട്ടങ്ങൾ സുപ്രിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മകൾ ജനിച്ച ശേഷം പോസ്റ്റ് പാർട്ടം ഡിപ്രഷൻ നേരിട്ടതിനെക്കുറിച്ച് ഒരിക്കൽ സുപ്രിയ സംസാരിച്ചിട്ടുണ്ട്. ഞാൻ ഒരു സമയത്ത് വീട്ടിൽ വളരെ ഡിപ്രസ്ഡ് ആയി ഇരുന്നിട്ടുണ്ട്. മകൾ ജനിച്ച ശേഷം എനിക്കെവിടെയും പോകാൻ പറ്റുന്നുണ്ടായിരുന്നില്ല. പൃഥ്വി പൃഥ്വിയുടെ വർക്കുമായി പോകുന്നുണ്ടായിരുന്നു. മകളെ നോക്കുകയല്ലാതെ എനിക്ക് വേണ്ടി ഞാനൊന്നും ചെയ്യുന്നില്ലായിരുന്നു. മാതൃത്വമാണ് എല്ലാത്തിലും വലുത് എന്ന് ഞാൻ വിചാരിക്കുന്നില്ല. ആ രണ്ട് വർഷം എനിക്ക് കടുത്ത പോസ്റ്റ് പാർട്ടം ഡിപ്രഷനുണ്ടായിരുന്നു. ആർക്കും അതറിയില്ലായിരുന്നു. ഞാനും മനസിലാക്കിയില്ല.

പ്രെ​ഗ്നൻസി സമയത്ത് ഞാൻ പുസ്തകങ്ങൾ വായിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തതാണ്. പക്ഷെ മകൾ ജനിക്കുന്ന സമയം വളരെ മോശമായിരുന്നു. ഡെലിവറി കോംപ്ലിക്കേറ്റഡ് ആയിരുന്നു. അത് ട്രോമാറ്റിക് ആയിരുന്നു. അത് പിന്നീടുള്ള ട്രോമയ്ക്ക് കാരണമായോ എന്നറിയില്ല. പൃഥ്വിക്ക് അദ്ദേഹത്തിന്റെ ജീവിതവുമായി മുന്നോട്ട് പോകാം. ഞാൻ സ്റ്റക്ക് ആയിരുന്നു. എന്റെ ജീവിതം എന്നത്തേക്കുമായി മാറി. എനിക്ക് കുഞ്ഞിനെ നോക്കേണ്ടതുണ്ട്. അതുമായി പൊരുത്തപ്പെടാൻ പറ്റാത്തതുമായിരിക്കും.

Supriya Menon
Photo Credit: Instagram / Supriya Menon

എന്റെ ചുറ്റുമുള്ളവർക്കും മനസിലായില്ല. ഇതെന്താണ് പ്രെ​ഗ്നെൻസി കഴിഞ്ഞ് ഭയങ്കര ദേഷ്യത്തിലെന്ന് അവരെല്ലാവരും വിചാരിച്ചു. എപ്പോഴും എനിക്ക് കരച്ചിലാണ്. ആർക്കും മനസിലാകുന്നില്ല. എനിക്ക് മനസിലായില്ല. ഇത്രയും പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടും എനിക്ക് മനസിലായില്ല. രണ്ട് വർഷം കഴിഞ്ഞാണ് എന്തോ കുഴപ്പമുണ്ട്. ഇത് നോർമൽ അല്ലെന്ന് മനസിലായത്. അങ്ങനെയാണ് തെറാപിസ്റ്റിനെ കണ്ടത്. പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് എന്നിട്ടാണ് മനസിലായത്.

എന്റെ എക്സന്റഡ് ഫാമിലിയോടും ഞാൻ പറഞ്ഞിരുന്നില്ല. പറയേണ്ടെന്ന് ഞാൻ തീരുമാനിച്ചതാണെന്നും അന്ന് സുപ്രിയ മേനോൻ പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുപ്രിയ. നോ ബഡി ആണ് സുപ്രിയ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം ഇ4 എക്സ്പരിമെന്റ്സും നിർമാണത്തിൽ പങ്കാളിയാണ്. പൃഥ്വിരാജും പാർവതി തിരുവോത്തുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X