സുപ്രിയ മേനോന്‍ സങ്കടത്തിലാണ്! ഇങ്ങനെ ഒരുമിച്ചിരുന്ന് ചിരിച്ചിട്ട് 77 ദിവസമായെന്ന് താരപത്‌നി!
പൃഥ്വിരാജിന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സുപ്രിയ മേനോന്‍. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയിരിക്കുകയാണ് താരം. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യത്തെ ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തുവെക്കുകയായിരുന്നു. അടുത്തിടെയായിരുന്നു ഷൂട്ടിംഗ് പുനരാരംഭിച്ചത്. തങ്ങള്‍ സുരക്ഷിതരാണെന്ന് വ്യക്തമാക്കി പൃഥ്വിരാജും സംഘവും എത്തിയിരുന്നു.
സിനിമയുടെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകരിലൊരാളുടെ പിറന്നാളാഘോഷവും നടത്തിയിരുന്നു. പൃഥ്വിരാജ് തിരികെയെത്തുന്നതിനായി കാത്തിരിക്കുകയാണ് സുപ്രിയയും അലംകൃതയും. മകെക്കുറിച്ച് വാചാലയായി മല്ലിക സുകുമാരനും എത്തിയിരുന്നു. വീഡിയോ കോളിലൂടെ മകനോട് സംസാരിച്ചതിനെക്കുറിച്ച് മല്ലിക പറഞ്ഞിരുന്നു.
സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ച് കഴിഞ്ഞതായാണ് അറിഞ്ഞതെന്നും വൈകാതെ തന്നെ അവര്‍ തിരിച്ചെത്തുമെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. സുപ്രിയയും പൃഥ്വിയുടെ വിവരങ്ങള്‍ പറഞ്ഞ് വിളിക്കാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. പൃഥ്വിരാജിനെ മിസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ ഇപ്പോള്‍.

ഇന്നേക്ക് 77 ദിവസമായി പൃഥ്വി പോയിട്ടെന്നും തമ്മില്‍ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ഇതാദ്യമാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. 8 വര്‍ഷം മുന്‍പുള്ള ചിത്രവും അവര്‍ പങ്കുവെച്ചിരുന്നു. മോളിയാന്റി റോക്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ചിത്രമായിരുന്നു അവര്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ഈ പോസ്റ്റ് വൈറലായി മാറിയത്. രേവതി ചേച്ചിയുടെ പിറന്നാളിന്റെ അന്നത്തെ ചിത്രമാണ് അതെന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് ശങ്കര്‍ എത്തിയത്.
വിഷമിക്കേണ്ടെന്നും പൃഥ്വി വൈകാതെ തന്നെ തിരിച്ചെത്തുമെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്. കമന്റുകളുമായെത്തിയവര്‍ക്കെല്ലാം സുപ്രിയ മറുപടി നല്‍കിയിരുന്നു. അദ്ദേഹം തിരിച്ചെത്തുമെന്നും ഞങ്ങള്‍ എമ്പുരാനായി കാത്തിരിക്കുകയാണെന്നും ഒരാള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനൊരു ബ്രേക്ക് നല്‍കൂയെന്നായിരുന്നു സുപ്രിയ മറുപടി നല്‍കിയത്.

ലോക് ഡൗണ്‍ എന്നാണ് തീരുന്നതെന്നും ഡാഡ ഇന്ന് തിരിച്ചെത്തുമോയെന്ന ചോദ്യവുമായി അലംകൃതയും പൃഥ്വിക്കായി കാത്തിരിക്കുകയാണെന്നും സുപ്രിയ നേരത്തെ കുറിച്ചിരുന്നു. ആടുജീവിതത്തിന്റെ മേക്കോവറിനായി പൃഥ്വി സിനിമയില്‍ നിന്നും ബ്രേക്കെടുത്തപ്പോള്‍ ഏറെ സന്തോഷിച്ചത് അലംകൃതയായിരുന്നു. മകളെക്കുറിച്ച് വാചാലനായി ഇടയ്ക്ക് പൃഥ്വിയും എത്താറുണ്ട്.


Click it and Unblock the Notifications