twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയ മേനോനും പൃഥ്വിരാജിനെ ട്രോളാന്‍ തുടങ്ങി, ഭര്‍ത്താവിന്‍റെ പാട്ടിന് രസകരമായ കമന്‍റുമായി ഭാര്യ

    |

    പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ വിശേഷങ്ങളറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെട്ടത്.

    സുഹൃത്തുക്കളായി മാറിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. പ്രണയത്തിലാണെന്ന് മനസ്സിലാക്കിയതിന് ശേഷം വിവാഹിതരാവുകയായിരുന്നു . പൃഥ്വിയെന്ന സിനിമാക്കാരന് ശക്തമായ പിന്തുണയാണ് സുപ്രിയ മേനോന്‍ നല്‍കുന്നത്. പൃഥ്വിയുടെ സന്തോഷത്തിനും സമാധാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നുമായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്.ഭാര്യയുടെ പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വിയും എത്തിയിരുന്നു. തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ളൊരാള്‍ കൂടിയാണ് സുപ്രിയ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

     അലംകൃത എന്‍റെയാണെന്ന് പൃഥ്വിരാജ്, എന്‍റേതും കൂടിയാണെന്ന് സുപ്രിയ മേനോന്‍, ചിത്രം വൈറലാവുന്നു അലംകൃത എന്‍റെയാണെന്ന് പൃഥ്വിരാജ്, എന്‍റേതും കൂടിയാണെന്ന് സുപ്രിയ മേനോന്‍, ചിത്രം വൈറലാവുന്നു

    പൃഥ്വിരാജിനെ ട്രോളി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. തൊണ്ണൂറുകളില്‍ ജനിച്ച കുട്ടികള്‍ക്ക് പൈനാപ്പിള്‍ പിസ എന്ന് കേള്‍ക്കുമ്പോഴും പൈനാപ്പിള്‍ പെണ്ണേ എന്ന ഗാനം കേള്‍ക്കുമ്പോഴും ഉണ്ടാവുന്ന ഭാവങ്ങളുമാണ് സുപ്രിയ ട്രോളാക്കിയത്. പൃഥ്വിയുടെ ചിത്രമായ അയ്യപ്പനും കോശിയിലെ മീം ആയിരുന്നു ട്രോളിനായി സുപ്രിയ ഉപയോഗിച്ചത്. ഇതിനകം തന്നെ താരപത്നിയുടെ ട്രോളും പോസ്റ്റും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    Supriya Menon

    നേരത്തെ നന്ദനം സിനിമയെക്കുറിച്ച് പറഞ്ഞ് പൃഥ്വി എത്തിയപ്പോഴും കമന്റുമായും സുപ്രിയ എത്തിയിരുന്നു. മനുവേട്ടാ എന്ന് വിളിച്ചായിരുന്നു താരപത്‌നി എത്തിയത്. സിനിമയിലെത്തി 18 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു താരപുത്രന്‍ സിനിമയിലെത്തിയത്. ഫാസിലായിരുന്നു സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയതെങ്കിലും രഞ്ജിത്തിന്റെ സിനിമയിലേക്കുള്ള അവസരമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. ഭാവിയില്‍ താന്‍ സംവിധായകനായി അരങ്ങേറിയേക്കുമെന്ന് വളരെ മുന്‍പേ പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫറിലൂടെയായിരുന്നു താരം സംവിധായകനായി അരങ്ങേറിയത്.

     മീനൂട്ടിക്ക് മഞ്ജുവിന്‍റെ പിറന്നാളാശംസ, തിരിച്ചുവന്നിട്ട് നമുക്കൊരുമിച്ച് ആഘോഷിക്കാമെന്നും താരം മീനൂട്ടിക്ക് മഞ്ജുവിന്‍റെ പിറന്നാളാശംസ, തിരിച്ചുവന്നിട്ട് നമുക്കൊരുമിച്ച് ആഘോഷിക്കാമെന്നും താരം

    Recommended Video

    Shaji Kailas Movie Kaduva Rolling Soon

    പൃഥ്വിയുടേയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയെന്ന ആലിക്കും ആരാധകരുണ്ട്. ആലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. മകളെ നെഞ്ചോട് ചേര്‍ത്തുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വി എത്തിയത്. എന്റെയെന്നായിരുന്നു ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. എന്റേത് എന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന്‍ എത്തിയത്. ഇവരുടെ സംഭാഷണത്തിന് കീഴില്‍ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.

    കുടുംബവിളക്കിലെ പ്രതീഷിന്‍റെ ജീവിതത്തിലെ വലിയ ആഗ്രഹം! തുറന്നുപറച്ചിലുമായി നൂബിന്‍ ജോണികുടുംബവിളക്കിലെ പ്രതീഷിന്‍റെ ജീവിതത്തിലെ വലിയ ആഗ്രഹം! തുറന്നുപറച്ചിലുമായി നൂബിന്‍ ജോണി

    English summary
    Supriya Menon's funny comments to Prithviraj's Pineapple Penne song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X