എങ്ങനെ ഇതിന് കഴിയുന്നുവെന്ന് സുപ്രിയയും ചോദിച്ചു, രസകരമായ അനുഭവത്തെക്കുറിച്ച് പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഭര്‍ത്താവിന്റെ സന്തോഷം ആഗ്രഹിക്കുന്നയാളാണ് താനെന്നും അങ്ങനെയെങ്കില്‍ മാത്രമേ ഞങ്ങള്‍ക്കും സമാധാനമായിരിക്കാനാവൂയെന്നായിരുന്നു മുന്‍പ് സുപ്രിയ പറഞ്ഞത്. ക്യാമറയ്ക്ക് മുന്നില്‍ പൃഥ്വി തകര്‍ത്ത് അഭിനയിക്കുമ്പോള്‍ പിന്നണിയില്‍ സുപ്രിയയും സജീവമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലെ കാര്യങ്ങളുമായി സജീവമാണ് താരപത്‌നി. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമായിരുന്നു പൃഥ്വി സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്.

ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി മാറിയത്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു. ഇന്ദ്രന്‍ അഭിനയത്തിലും രാജു പിന്നണിയിലെ കാര്യങ്ങളിലും ശോഭിക്കുമെന്നായിരുന്നു സുകുമാരന്‍ പറഞ്ഞത്. ആദ്യമായി സംവിധാനം ചെയ്ത സിനിമ മകന്‍ അച്ഛനായിരുന്നു സമര്‍പ്പിച്ചത്. ലൂസിഫറെന്ന സിനിമ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ലൂസിഫർ' സംവിധാനം ചെയ്തു കഴിഞ്ഞു എന്നിൽ വരുത്തിയ വലിയ മാറ്റം ഞാൻ പിന്നീട് അഭിനയിക്കാൻ പോയ സിനിമകളിൽ അവരുടെ സംവിധാനത്തിൽ ഇടപെടില്ല എന്നതാണെന്ന് പൃഥ്വിരാജ് പറയുന്നു. കേരളത്തിലെ തിയേറ്ററിൽ ഞാൻ വർഷങ്ങൾക്ക് ശേഷം കണ്ട സിനിമ കൂടിയായിരുന്നു 'ലൂസിഫർ'. ഇവിടെ സിനിമ കാണാൻ ബുദ്ധിമുട്ടായതിനാൽ പുറം രാജ്യങ്ങളിൽ പോയി ഞാൻ സിനിമ കാണാറുണ്ട്.

Prithvira, Supriya Menon

വിദേശത്ത് വന്നിട്ട് ഇത്രയും സമയം എങ്ങനെ തിയേറ്ററിനുള്ളിൽ കയറിയിരിക്കുന്നുവെന്ന് സുപ്രിയ എന്നോട് ചോദിക്കും. എന്റെ പിറന്നാൾ ദിവസം മുംബൈയിൽ വച്ച് 'വാർ' എന്ന സിനിമ കണ്ടിരുന്നു. ഇടവേള വരെ എന്നെ ആരും തിരിച്ചറിഞ്ഞില്ല. പക്ഷേ പിന്നീട് സംഗതി എങ്ങനെയോ അറിഞ്ഞു തിയേറ്ററുകാർ എനിക്ക് കേക്ക് ഒക്കെയായി വന്ന് എന്റെ ബർത്ത് ഡേ ആഘോഷിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.

Recommended Video

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam

ലൂസിഫര്‍ വന്‍വിജയമായി മാറിയതിന് പിന്നാലെയായാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഈ സിനിമ ഒരുഭാഗത്തില്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ മനസ്സിലായിരുന്നില്ലെന്നും രണ്ടാം ഭാഗമുണ്ടാവുമെന്നുമായിരുന്നു പൃഥ്വിരാജും മുരളി ഗോപിയും പറഞ്ഞത്. നിലവിലെ തിരക്കുകള്‍ കഴിഞ്ഞ് ഈ ചിത്രത്തിലേക്ക് പ്രവേശിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. എമ്പുരാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഞാനും ഈ ചിത്രത്തിനായി കാത്തതിരിക്കുകയാണെന്നായിരുന്നു പൃഥ്വിയും പറഞ്ഞത്. ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്കുള്ള മാറ്റങ്ങളെക്കുറിച്ചും ആരാധകര്‍ ചോദിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X