സുപ്രിയയ്ക്കും പൃഥ്വിക്കുമൊപ്പം മല്ലിക, അമ്മായിഅമ്മയുടെ സാരി അടിച്ചുമാറ്റിക്കൂടേയെന്ന്ചോദ്യം, മറുപടി ഇങ്ങനെ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയായാണ് പൃഥ്വിരാജും സിനിമയിലെത്തിയത്. നന്ദനത്തിലൂടെ തുടങ്ങിയ സിനിമാജീവിതം കുരുതിയിലെത്തി നില്‍ക്കുകയാണ്. അഭിനേതാവായി തുടക്കം കുറിച്ച സമയത്ത് തന്നെ സംവിധാനത്തെക്കുറിച്ച് താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍ മാരാക്കി സിനിമയൊരുക്കുമെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. ലൂസിഫറിലൂടെയായിരുന്നു അദ്ദേഹം ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്.

അഭിനയവും ആലാപനവും നിര്‍മ്മാണവും സംവിധാനവുമൊക്കെയായി മുന്നേറുകയാണ് അദ്ദേഹം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുമായി സജീവമാണ് സുപ്രിയ മേനോന്‍. ചെക്ക് ഒപ്പിടുന്നതില്‍ മാത്രമേ തനിക്ക് റോളുള്ളൂവെന്നും സുപ്രിയയാണ് നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുരുതി. ഈ സിനിമയുടെ പൂജ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പൃഥ്വിയുടെ കുരുതി

പൃഥ്വിയുടെ കുരുതി

കോള്‍ഡ് കേസിന് ശേഷം പുതിയ സിനിമയിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന കുരുതിയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മാമുക്കോയ, മല്ലിക സുകുമാരന്‍, സുപ്രിയ മേനോന്‍, പൃഥ്വിരാജ്, റോഷന്‍ മാത്യു തുടങ്ങി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കുരുതി. അടുത്തിടെയായിരുന്നു ഈ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തുവന്നത്.

ത്രില്ലര്‍ ചിത്രം

ത്രില്ലര്‍ ചിത്രം

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ് ലൈനുമായാണ് കുരുതി എത്തുന്നത്. നവാഗതനായ മനു വാര്യരാണ് ചിത്രമൊരുക്കുന്നത്. ത്രില്ലറായാണ് ചിത്രം എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കോഫി ബ്ലൂം എന്ന ബോളിവുഡ് ചിത്രമൊരുക്കിയ മനുവാര്യരുടെ ആദ്യ മലയാള ചിത്രമാണ് കുരുതി. റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മാമുക്കോയ, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങി നിരവി പേരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

കുടുംബസമേതം

കുടുംബസമേതം

പൃഥ്വിരാജും സുപ്രിയയും മാത്രമല്ല മല്ലിക സുകുമാരനും പൂജ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മകന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന മല്ലികയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സുപ്രിയ മേനോനും പൃഥ്വിരാജും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയ്‌ക്കൊപ്പം മകനേയും മരുമകളേയും കണ്ടതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

Recommended Video

Prithviraj hints that a sequel for Ranam is in the offing
സാരിയെക്കുറിച്ച്

സാരിയെക്കുറിച്ച്

കുരുതി പൂജ ചടങ്ങിന്റെ ചിത്രങ്ങളുമായി സുപ്രിയ മേനോനും എത്തിയിരുന്നു. അമ്മായിഅമ്മയുടെ സാരികള്‍ അടിച്ചുമാറ്റാന്‍ പറ്റാവുന്നതാണെന്നായിരുന്നു ഒരാള്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റിട്ടത്. അതറിയാമെന്നുള്ള മറുപടിയായിരുന്നു സുപ്രിയ മേനോന്‍ നല്‍കിയത്. അമ്മയേയും സുപ്രിയ മേനോനേയും ചേര്‍ത്തുപിടിച്ചുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X