എന്നെ പ്രണയത്തിലാഴ്ത്തിയ സിനിമ! ശാലിനിയും മാധവനും അഭിനയിച്ച ചിത്രത്തെക്കുറിച്ച് സുപ്രിയ മേനോന്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളേറെയാണ്. അത്തരത്തിലൊരു സിനിമയായിരുന്നു അലൈപായുതേ. മാധവനും ശാലിനിയും തകര്‍ത്തഭിനയിച്ച സിനിമയിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. സിനിമ റിലീസ് ചെയ്തിട്ട് 20 വര്‍ഷം തികഞ്ഞത് അടുത്തിടെയായിരുന്നു. 2000 ലെ വിഷുവിനായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. മാധവന്റെ കാര്‍ത്തിക്കിനും ശാലിനിയുടെ ശക്തിക്കും തുടക്കം മുതലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മണിരത്‌നത്തിന്‍രെ മാത്രമല്ല ശാലിനിയുടേയും മാധവന്റേയും കരിയറിലെ മികച്ച സിനിമകളിലൊന്ന് കൂടിയായി മാറുകയായിരുന്നു അലൈപായുതേ.

തീവണ്ടിയും ഗ്രാമീണതയും പ്രണയവുമൊക്കെയായി കാര്‍ത്തിക്കും ശക്തിയും പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. പച്ചൈ നിറമേയും, കാതല്‍ സടുഗുഡുവുമൊക്കെ നമുക്ക് ഇന്നും പ്രിയപ്പെട്ടതാണ്. തനിക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ സിനിമയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപത്‌നി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കാതല്‍ സടുകുടു ഗാനത്തിനൊപ്പമായാണ് സുപ്രിയ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ സുപ്രിയയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്രണയത്തിലാഴ്ത്തിയ സിനിമ

പ്രണയത്തിലാഴ്ത്തിയ സിനിമ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുപ്രിയ മേനോന്‍. സിനിമകളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ സുപ്രിയ പറയാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപത്‌നി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ അലൈപായുതെ സിനിമയെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് സുപ്രിയ. അലൈപായുതേയിലെ ഗാനരംഗം പങ്കുവെച്ചായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഞങ്ങള്‍ക്കും പ്രിയപ്പെട്ടതാണ് ഈ സിനിമയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആരാധകര്‍.

20 വര്‍ഷം

20 വര്‍ഷം

മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതെ ഇറങ്ങിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മികച്ച പ്രണയ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ആ ലിസ്റ്റില്‍ നിര്‍ബന്ധമായും ഇടം നേടുന്ന സിനിമ കൂടിയാണിത്. എന്നെ പ്രണയത്തിലാഴ്ത്തിയ ചിത്രമെന്നായിരുന്നു സുപ്രിയ അലൈപായുതേയെക്കുറിച്ച് കുറിച്ചത്. ഈ ഇതിഹാസ പ്രണയകഥ എത്തിയിട്ട് 20 വര്‍ഷമായെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിന് ശേഷം പ്രണയമെന്ന ആശയവുമായി തികച്ചും പ്രണയത്തിലായ ഒരാളാണ് താനെന്നായിരുന്നു സുപ്രിയ പറഞ്ഞത്.

 മാധവന്‍ പറഞ്ഞത്

മാധവന്‍ പറഞ്ഞത്

അലൈപായുതേ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് അടുത്തിടെ മാധവനും എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കാതല്‍ സടുഗുടു എന്ന ഗാനത്തില്‍ അഭിനയിക്കുന്നതിനിടയിലെ പ്രയാസങ്ങളെക്കുറിച്ചാണ് താരം പറഞ്ഞത്. ആ ഗാനത്തിനിടയില്‍ ചില സീനുകള്‍ റിവേഴ്‌സായാണ് കാണിച്ചത്. അതിനായി ചില വരികള്‍ പാടിക്കൊണ്ടാണ് അഭിനയിക്കേണ്ടി വന്നത്. ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും ഒരുതരം പിരിമുറുക്കം അനുഭവപ്പെടാറുണ്ടെന്നും മാധവന്‍ പറഞ്ഞിരുന്നു. മാധവന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്.

പൃഥ്വിരാജിനെ കാത്തിരിക്കുന്നു

പൃഥ്വിരാജിനെ കാത്തിരിക്കുന്നു

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയിരിക്കുകയാണ് പൃഥ്വിരാജ്. ബ്ലസി സംവിധാനം ചെയ്യുന്ന സിനിമയുടെ 9 ദിവസത്തെ ചിത്രീകരണമാണ് അവിടെ വെച്ച് നടന്നത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത്തവണത്തെ വിഷുവിനും പൃഥ്വിരാജ് ഒപ്പമുണ്ടായിരുന്നില്ല. പൃഥ്വി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണെന്നും എന്നിട്ട് ആഘോഷിക്കാമെന്നുമായിരുന്നു സുപ്രിയ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X