കുഞ്ഞിപ്പല്ല് കാട്ടി ചിരിച്ച് അലംകൃത! മകളെക്കുറിച്ച് വാചാലയായി സുപ്രിയ മേനോന്‍! ചിത്രം വൈറലാവുന്നു!
താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയും അലംകൃതയുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇവരെക്കുറിച്ചുള്ള വിശേഷങ്ങളാണ് അവര്‍ തിരക്കാറുള്ളത്. അടുത്തിടെയായിരുന്നു അല്ലി അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മുഖം കാണുന്ന തരത്തിലുള്ള ചിത്രവുമായാണ് അന്ന് പൃഥ്വിരാജും സുപ്രിയയും എത്തിയത്. തങ്ങളുടെ അല്ലിക്ക് 5 തികഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുപ്രിയ കുറിച്ചത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം സുപ്രിയയും താരമായി മാറാറുണ്ട്. അല്ലിയെ കാണാത്തതിനെക്കുറിച്ച് മിക്കപ്പോഴും ആരാധകര്‍ ചോദിക്കാറുമുണ്ട്. മകളെക്കുറിച്ച് വാചാലയാവാറുണ്ടെങ്കിലും മുഖം കാണാത്ത തരത്തിലുള്ള ചിത്രങ്ങളായിരുന്നു പോസ്റ്റ് ചെയ്യാറുള്ളത്.
കുഞ്ഞിപ്പല്ലുകള്‍ കാട്ടി ചിരിക്കുന്ന മകളുടെ ചിത്രമാണ് സുപ്രിയ മേനോന്‍ പങ്കുവെച്ചത്. അന്നത്തെ ഫോട്ടോ ഷൂട്ടിനിടയിലെ മനോഹര നിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. മൂന്ന് പേരും മൂന്ന് ഭാഗങ്ങളിലേക്ക് നോക്കുന്ന ചിത്രമായിരുന്നു അത്. ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മകള്‍ ആരാവരുതെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂ, എല്ലാവരുമായി നല്ല കൂട്ടാണെന്നും അത്യാവശ്യത്തിനുള്ള വികൃതിയൊക്കെ അവള്‍ക്കുണ്ടെന്നും നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു.

ലൂസിഫറിന്റെ ലൊക്കേഷനില്‍ പൃഥ്വിക്കൊപ്പം സുപ്രിയയും അലംകൃതയും എത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കുകളിലായിരുന്ന പൃഥ്വിയോട് കളിക്കാനായി വരാനായിരുന്നു അലംകൃത ആവശ്യപ്പെട്ടത്. സിനിമയുടെ റിലീസിന് ശേഷം ഇനിയെങ്കിലും വീട്ടിലേക്ക് എത്തിയില്ലെങ്കില്‍ താനും മകളും മുംബൈയിലേക്ക് പോവുമെന്ന ഭീഷണിയും സുപ്രിയ മുഴക്കിയിരുന്നു. സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.


Click it and Unblock the Notifications