twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയയുടെ ചോദ്യത്തിന് ചെവിയോര്‍ത്ത് പൃഥ്വിരാജ്! വേദിയിലല്ല സദസ്സിലെ സ്വകാര്യം പരസ്യമാവുന്നു!

    |

    മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് പൃഥ്വിരാജ്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമാകുടുംബത്തില്‍ നിന്നുമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് നിര്‍മ്മാണത്തിലേക്കും പാട്ടിലേക്കുമൊക്കെ അദ്ദേഹം തിരിഞ്ഞത്. ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനിയുമായി എത്തുമെന്നും പൃഥ്വി പറഞ്ഞിരുന്നു. ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലായാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി അദ്ദേഹമെത്തിയത്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സയന്റിഫിക് ത്രില്ലറില്‍ നായകനായെത്തിയത് പൃഥ്വി തന്നെയായിരുന്നു.

    വെട്ടുകത്തിയുമായി പേളി മാണി! ശ്രിനിഷിന്റെ വീട്ടിലെ മാതൃകാ കുടുംബിനി! വീഡിയോ വൈറലാവുന്നു! കാണൂ!വെട്ടുകത്തിയുമായി പേളി മാണി! ശ്രിനിഷിന്റെ വീട്ടിലെ മാതൃകാ കുടുംബിനി! വീഡിയോ വൈറലാവുന്നു! കാണൂ!

    സിനിമയിലെ തുടക്കകാലത്ത് തന്നെ സംവിധാനമെന്ന ലക്ഷ്യത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. അന്ന് താരപുത്രന്റെ അഹങ്കാരമായാണ് പലരും അതിന വിശേഷിപ്പിച്ചത്. രാജപ്പനെന്നും രായപ്പനെന്നുമൊക്കെ പരിഹസിച്ചവര്‍ പോലും ലൂസിഫറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. യാതൊരുവിധ അവകാശവാദങ്ങളുമില്ലാതെ എത്തിയ സിനിമയായിരുന്നു ലൂസിഫര്‍. കന്നിച്ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും പൃഥ്വിരാജിനെത്തേടിയെത്തിയിരുന്നു. അവാര്‍ഡ് സ്വീകരിക്കാനെത്തിയ പൃഥ്വിയുടെ രൂപവും വാക്കുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അവാര്‍ഡിനിടയിലെ മനോഹരമായ ചിത്രവും പങ്കുവെച്ചാണ് സുപ്രിയ എത്തിയിട്ടുള്ളത്.

    സുപ്രിയയുടെ ഫോട്ടോ

    സുപ്രിയയുടെ ഫോട്ടോ

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സുപ്രിയ മേനോന്‍. ഇടയ്ക്കിടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ച് താരപത്‌നി എത്താറുണ്ട്. ലൂസിഫര്‍ ടീമിനായി ഒരുക്കിയ വിരുന്നിനിടയിലെ ചിത്രങ്ങളും മഴ ആസ്വദിക്കുന്ന അലംകൃതയുടെ ചിത്രവുമൊക്കെ താരപത്‌നി പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരപത്‌നിയുടെ പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമിരിക്കുന്ന ചിത്രവുമായാണ് സുപ്രിയ എത്തിയത്. മഴവില്‍ മനോരമയുടെ അവാര്‍ഡിനിടയിലെ ചിത്രങ്ങളുമായാണ് താരപത്‌നി എത്തിയത്.

    ചോദ്യത്തിന് കാതോര്‍ത്ത് പൃഥ്വി

    ചോദ്യത്തിന് കാതോര്‍ത്ത് പൃഥ്വി

    എന്താണ് പറയാനുള്ളതെന്ന തരത്തിലുള്ള ചോദ്യമാണോ സുപ്രിയ ഉന്നയിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. സുപ്രിയയുടെ ചോദ്യത്തിന് കാതോര്‍ത്തിരിക്കുന്ന സുപ്രിയയെയാണ് ചിത്രത്തില്‍ കാണുന്നത്. നീ എന്താണ് പറയുന്നതെന്ന ക്യാപഷ്‌നോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. പതിവില്‍ നിന്നും വ്യത്യസ്തമായി ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഫോട്ടോയുമായാണ് ഇത്തവണ താരപത്‌നി എത്തിയിട്ടുള്ളത്. ഇത് തന്നെയാണ് ആരാധകരും ചോദിക്കുന്നത്. എന്താണ് ചേട്ടനും ചേച്ചിയും പറയുന്നതെന്നുള്ള ചോദ്യവും പോസ്റ്റിന് കീഴിലുണ്ട്.

    ആ മര്‍വാഡി കുട്ടി ഇതായിരുന്നോ?

    ആ മര്‍വാഡി കുട്ടി ഇതായിരുന്നോ?

    ക്ലാസ്‌മേറ്റ്‌സിലെ ആ മാര്‍വാഡി കുട്ടി ഇതായിരുന്നോയെന്നായിരുന്നു ഒരാളുടെ സംശയം. ക്ലാസമേറ്റ്‌സിലെ സുകുവിനെ ഉപേക്ഷിച്ച കുട്ടി ഇതാണോയെന്ന് നിരവധി പേരാണ് സംശയം ഉന്നയിച്ചിട്ടുള്ളത്. ഇരുവരേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം പങ്കുവെച്ചും ആരാധകരെത്തിയിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ അടുത്ത ചിത്രമേതാണെന്നുള്ള ചോദ്യവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    മികച്ച സംവിധായകനുള്ള പുരസ്‌കാരം

    മികച്ച സംവിധായകനുള്ള പുരസ്‌കാരം

    മഴവില്‍ മനോരമയുടെ പ്രഥമ അവാര്‍ഡ് നിശയാണ് കഴിഞ്ഞ വാരത്തില്‍ അരങ്ങേറിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, യേശുദാസ് തുടങ്ങി മലയാളത്തിന്റെ അഭിമാന താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. തമിഴകത്തിന്റേയും ബോളിവുഡിന്റേയുമൊക്കെ പ്രിയതാരങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. മലയാളത്തിന്റെ അഭിമാന സംവിധായകരിലൊരാളായ ഭദ്രനായിരുന്നു പുരസ്‌കാരം നല്‍കിയത്. ലൂസിഫറിലെ ആക്ഷന്‍ രംഗത്തെക്കുറിച്ചും അത് റിലീസിന് മുന്‍പ് ഭദ്രനെ കാണിച്ചതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

    ഇനിയും സിനിമയെടുക്കണം

    ഇനിയും സിനിമയെടുക്കണം

    ആദ്യ സിനിമ പരാജയമായി മാറിയാല്‍ പിന്നീട് താന്‍ സംവിധാനം ചെയ്യില്ലെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. നവാഗത സംവിധായകനെന്ന നിലയില്‍ താരപുത്രന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു ഈ വാക്കുകളിലൂടെ പുറത്തുവന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനെന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന സിനിമയാണ് ലൂസിഫറെന്നും ഇനി നിങ്ങളാണ് അഭിപ്രായം പറയേണ്ടതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാള സിനിമയിലെ സകലമാന ചരിത്രവും സ്വന്തം പേരിലേക്ക് മാറ്റിയാണ് ചിത്രത്തിന്റെ കുതിപ്പ്.

    ക്ലാസ്‌മേറ്റസ് ലുക്കില്‍

    ക്ലാസ്‌മേറ്റസ് ലുക്കില്‍

    13 വര്‍ഷം മുന്‍പ് റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായാണ് പൃഥ്വിരാജ് എത്തിയത്. അന്ന് കട്ടിത്താടി വെപ്പായിരുന്നുവെങ്കില്‍ ഇന്നത് ഒറിജിനലായെന്ന് മാത്രം. അന്നും ഇന്നും താരം ഒരേ പോലെയുണ്ടെന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ക്ലാസ്‌മേറ്റ്‌സിലെ ചിത്രത്തിനൊപ്പം ചേര്‍ത്തായിരുന്നു ഈ ചിത്രവും പ്രചരിച്ചത്.

    ബ്രദേഴ്‌സ് ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍

    ബ്രദേഴ്‌സ് ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍

    ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കട്ടിത്താടിയുമായി നടന്നുനീങ്ങുന്നതും ധര്‍മ്മജനൊപ്പമുള്ള ബുള്ളറ്റ് യാത്രയും കൈലിയിലുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഈ സിനിമ രാജു സംവിധാനം ചെയ്യണമെന്ന ആവശ്യവുമായാണ് ഷാജോണ്‍ എത്തിയത്. അത് വേണ്ടെന്നും ചേട്ടന്‍ തന്നെ സംവിധാനം ചെയ്യണമെന്നും താന്‍ അഭിനയിക്കാമെന്നും വ്യക്തമാക്കി പൃഥ്വി എത്തുകയായിരുന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

    പോസ്റ്റ് കാണാം

    സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

    English summary
    Supriya Menon's latest instagram getting trending in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X