അല്ലിക്കും പൃഥ്വിക്കുമൊപ്പമുള്ള ചിത്രവുമായി സുപ്രിയ! വീട്ടിലേക്ക് വരാന്‍ തോന്നുന്നുവെന്ന് പൃഥ്വിയും

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. അഭിനേതാവില്‍ നിന്നും സംവിധാനത്തിലേക്ക് ചുവട് വെച്ചിരിക്കുകയാണ് അദ്ദേഹം. വര്‍ഷങ്ങളായുള്ള മോഹം കൂടിയാണ് ലൂസിഫറിലൂടെ സാക്ഷാത്ക്കരിക്കുന്നത്. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ചും നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നതിനെക്കുറിച്ചുമൊക്കെ താരം നേരത്തെ തന്നെ തുറന്നുപറഞ്ഞിരുന്നു. തിരക്കിട്ട അഭിനയജീവിതത്തിനിടയിലും മനസ്സിലെ മോഹം സാക്ഷാത്ക്കരിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചത്.

സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി സുപ്രിയയും താരത്തിനൊപ്പമുണ്ട്. പത്രപ്രവര്‍ത്തകയായിരുന്ന സുപ്രിയയോട് ഇഷ്ടം തോന്നിയതിനെക്കുറിച്ചും അത് വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് തന്നെ തുറന്നുപറഞ്ഞിരുന്നു. ഇവരുടെ മകളായ അലംകൃതയും താരമാണ്. ജനനം മുതലെ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഈ മകള്‍. അല്ലിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിക്കൊപ്പം സുപ്രിയയും അല്ലിയും സജീവമായുണ്ടായിരുന്നു.

സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തന്റെ ചിരകാല സ്വപ്‌നങ്ങളിലൊന്നായ പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വിയെത്തുമ്പോള്‍ സന്തോഷത്തോടെ അരികില്‍ സുപ്രിയയുമുണ്ടായിരുന്നു. പൃഥ്വിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി 2 വര്‍ഷത്തോളമാണ് ഈ താരപ്തനിയും പ്രയത്‌നിച്ചത്. സുപ്രിയയ്‌ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് സുപ്രിയ. വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരപത്‌നി എത്താറുണ്ട്. ലൂസിഫര്‍ ലൊക്കേഷനില്‍ പൃഥ്വിക്കും അല്ലിക്കുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

വീട്ടിലേക്ക് വരാന്‍ തോന്നുന്നു

വീട്ടിലേക്ക് വരാന്‍ തോന്നുന്നു

ക്ഷണനേരം കൊണ്ടാണ് സുപ്രിയ മേനോന്റെ പോസ്റ്റ് വൈറലായി മാറിയത്. ഇതിന് കീഴിലാണ് കമന്റുമായി പൃഥ്വിയെത്തിയത്. വീട്ടിലേക്ക് വരാന്‍ തോന്നുന്നുവെന്നും നന്നായൊന്നുറങ്ങാന്‍ തോന്നുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഒരുമാസത്തോളം ഒരുതിരക്കുമില്ലാതെ ഉറങ്ങണമെന്നായിരുന്നു താരം പറഞ്ഞത്. അപ്പോള്‍ സിനിമയൊക്കെ ആര് ചെയ്യുമെന്നാണ് ആരാധകരുടെ ചോദ്യം. താരദമ്പതികളുടെ കമന്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

അല്ലിയെ തിരിച്ചുനിര്‍ത്തിയതാണോ?

അല്ലിയെ തിരിച്ചുനിര്‍ത്തിയതാണോ?

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് അലംകൃതയെന്ന അല്ലി. ഒരുവയസ്സാപ്പോഴായിരുന്നു മുഖം കാണുന്ന തരത്തിലുള്ള ഫോട്ടോയുമായി പൃഥ്വിയെത്തിയത്. മകളെക്കുറിച്ചുള്ള വിശേഷങ്ങളൊക്കെ കൃത്യമായി പങ്കുവെക്കാറുണ്ടെങ്കിലും ചിത്രങ്ങള്‍ പുറത്തുവിടാന്‍ വിമുഖതയാണ് ഇരുവര്‍ക്കും. മുഖം വ്യക്തമാവുന്ന ചിത്രങ്ങള്‍ അങ്ങനെ പുറത്തുവരാറില്ല. എന്തോ ആലോചിച്ചിരിക്കുകയാണ് പൃഥ്വി. സുപ്രിയയാവട്ടെ അല്ലിയെ നോക്കുകയാണ്, ഇതൊന്നുമറിയാതെ ഇരുവരേയും നോക്കി പുറംതിരിഞ്ഞ് നില്‍ക്കുകയാണ് അല്ലി. അല്ലിയെ മനപ്പൂര്‍വ്വം ഇങ്ങനെ നിര്‍ത്തിയതാണോയെന്നും ആരാധകര്‍ ചോദിച്ചിട്ടുണ്ട്.

മുംബൈയ്ക്ക് പോകുമെന്ന ഭീഷണി

മുംബൈയ്ക്ക് പോകുമെന്ന ഭീഷണി

ലൂസിഫര്‍ തുടങ്ങിയതില്‍പ്പിന്നെ പൃഥ്വിയെ കൃത്യമായി വീട്ടിലേക്ക് കിട്ടാത്തതിന്റെ നിരാശ പങ്കുവെച്ച് നേരത്തെ സുപ്രിയ എത്തിയിരുന്നു. ഇനിയും ഇത് തുടരുകയാണെങ്കില്‍ തങ്ങള്‍ മുംബൈയിലേക്ക് പോവുമെന്നായിരുന്നു താരപത്‌നിയുടെ ഭീഷണി. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്താണ് പൃഥ്വി മുന്നേറുന്നത്. സംവിധാനമെന്ന ലക്ഷ്യവുമായി പൃഥ്വി മുന്നേറുമ്പോള്‍ ശക്തമായ പിന്തുണയായിരുന്നു സുപ്രിയ നല്‍കിയത്.

അലംകൃതയുടെ വികൃതികള്‍

അലംകൃതയുടെ വികൃതികള്‍

പൊതുവെ വികൃതിക്കാരിയാണ് അലംകൃതയെന്നും തന്നെക്കാണുമ്പോള്‍ പരാതിയുടെ കെട്ടഴിക്കാറുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ഡാഡ അത് ചെയ്തു, മമ്മി ഇത് ചെയ്തു തുടങ്ങിയ പരാതികളുമായാണ് അവള്‍ വരാറുള്ളത്. ഇതൊക്കെ കേട്ട് താനവരെ ശിക്ഷിക്കുമെന്നാണ് അവള്‍ കരുതുന്നത്. നേരത്തെ പൃഥ്വിയുടെ ഫോട്ടോയോ ശബ്ദമോ മതിയായിരുന്നു അവളെ അടക്കിനിര്‍ത്താനെന്നും അവര്‍ പറഞ്ഞിരുന്നു. ലൂസിഫര്‍ ലൊക്കേഷനില്‍ ഇന്നിത്രയും മതിയെന്നും വീട്ടില്‍ പോവാമെന്നും പറയുന്ന അല്ലിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

പോസ്റ്റ് കാണാം

സുപ്രിയ മേനോന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X