മഴക്കുട്ടിയായി അലംകൃത! പതിവ് തെറ്റിക്കാതെ സുപ്രിയ എത്തി! ചിത്രം വൈറലാവുന്നു! കാണൂ!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സംവിധാനമെന്ന വലിയ കടമ്പ അദ്ദേഹം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ലൂസിഫറിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും സകല റെക്കോര്‍ഡുകളും സ്വന്തം പേരിലേക്ക് മാറ്റി കുതിക്കുകയാണ് ചിത്രം. പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് സുപ്രിയ എത്താറുണ്ട്. മഴ ആസ്വദിക്കുന്ന അല്ലിയുടെ ചിത്രവുമായാണ് സുപ്രിയ എത്തിയിട്ടുള്ളത്. പതിവ് പോലെ തന്നെ പുറം തിരിഞ്ഞുനില്‍ക്കുന്ന ചിത്രവുമായാണ് ഇത്തവണയും സുപ്രിയ എത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചത്. ഏട്ടന്റെ രാജകുമാരിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മകളുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സുപ്രിയയും പൃഥ്വിയും പങ്കുവെക്കാറുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. ഇക്കാര്യത്തില്‍ ആരാധകര്‍ നിരാശരാണ്. ലൂസിഫര്‍ സെറ്റില്‍ സുപ്രിയയ്‌ക്കൊപ്പം അല്ലിയും എത്തിയിരുന്നു.

ചിത്രീകരണം മതിയാക്കി ഡാഡയെ വീട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമവും അല്ലി നടത്തിയിരുന്നു. അല്ലിയുടെ ഐസ്‌ക്രീം പ്രേമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സുപ്രിയയും എത്തിയിരുന്നു. സുപ്രിയയുടെ പുതിയ പോസ്റ്റ് കാണാം.


Click it and Unblock the Notifications