അല്ലിയുടെ സ്വന്തം നച്ചു! ഫഹദിന് സുപ്രിയയുടെ ആശംസ! സുപ്സിനും പൃഥ്വിക്കും നന്ദി പറഞ്ഞ് താരവും

പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് നസ്രിയ നസീമിനുള്ളത്. ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയയും എത്തിയിട്ടുണ്ട്. ഇതിനകം തന്നെ ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഫഹദിനും നസ്രിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പൃഥ്വിരാജും സുപ്രിയ മേനോനും പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തിലും പോസ്റ്റുമായി ഇവരെത്തിയിരുന്നു. ബര്‍ഗര്‍ കേക്കുമായാണ് പൃഥ്വിയും സുപ്രിയയും ദുല്‍ഖറിനെ കാണാനെത്തിയത്.

പൃഥ്വിരാജിന് പിന്നാലെയായാണ് പോസ്റ്റുമായി സുപ്രിയയും എത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ ഷാനുവെന്നായിരുന്നു താരപത്‌നി കുറിച്ചത്. പൃഥ്വിരാജ് പങ്കുവെച്ച ചിത്രം നസ്രിയയും ഷെയര്‍ ചെയ്തിരുന്നു.പൃഥ്വിയുടേയും സുപ്രിയയുടേയും മകളായ അലംകൃതയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നസ്രിയ. നച്ചുമാമി എന്താണ് വരാത്തതെന്ന് മകള്‍ ഇടയ്ക്ക് ചോദിച്ചിരുന്നതായി പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ഫഹദും നസ്രിയയും പൃഥ്വിയുടെ വീട്ടിലേക്ക് എത്തിയത്.

കൂടെയിലൂടെയായിരുന്നു പൃഥ്വിരാജും നസ്രിയയും അടുത്ത സുഹൃത്തുക്കളായി മാറിയത്. സുപ്രിയ കഴിഞ്ഞാല്‍ തനിക്കേറെ ഇഷ്ടമുള്ള വനിതകളിലൊരാളാണ് നച്ചുവെന്നും താരം പറഞ്ഞിരുന്നു. കൂടെയിലൂടെയായിരുന്നു നസ്രിയ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഈ ചിത്രം ഒരുപാട് ഇഷ്ടമായെന്ന് സുപ്രിയ മേനോന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു സുപ്രിയ മേനോന്‍ പിറന്നാളാഘോഷിച്ചത്.

Supriya, Nazriya

പൃഥ്വിരാജിനൊപ്പം ചേര്‍ന്ന് കേക്ക് മുറിക്കുന്ന സുപ്രിയയുടെ ചിത്രവുമായെത്തിയത് നസ്രിയയായിരുന്നു. സുപ്‌സിന് ഹാപ്പി ബര്‍ത്ത് ഡേയെന്നായിരുന്നു താരം കുറിച്ചത്. ആ പോസ്റ്റും ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പമായാണോ ഇത്തവണത്തെ പിറന്നാളാഘോഷമെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

ആഘോഷിക്കാന്‍ പറ്റിയ അവസരമല്ലെങ്കില്‍ക്കൂടിയും ഫഹദ് ഫാസിലിന് ആശംസ നേരന്നുവെന്ന് പറഞ്ഞായിരുന്നു ആരാധകര്‍ എത്തിയത്. ഫാന്‍സ് അസോസിയേഷനുകളോട് താല്‍പര്യമില്ലെന്ന് താരം പറഞ്ഞിരുന്നുവെങ്കിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ഫഹദിന് മാത്രമല്ല നസ്രിയയ്ക്കും ആരാധകരേറെയാണ്.

Recommended Video

Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X