നീയില്ലാത്ത സെറ്റ് ഓര്‍ക്കാനേ വയ്യെന്ന് സുപ്രിയ മേനോന്‍, പൃഥ്വിരാജ് എവിടെയെന്ന് ചോദിച്ച് ആരാധകരും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. അഭിനയവും നിര്‍മ്മാണവും സംവിധാനവുമൊക്കെയായി സജീവമാണ് താരം. ഭര്‍ത്താവിന്‍രെ കരിയറിന് ശക്തമായ പിന്തുണയുമായി കൂടെയുണ്ട് ഭാര്യ സുപ്രിയ മേനോന്‍. പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. വിവാഹ ശേഷമായാണ് ഇരുവരും പ്രണയരഹസ്യം പരസ്യമാക്കിയത്.

പുസ്തകവും സിനിമയും യാത്രകളുമായിരുന്നു ഇവരെ ചേര്‍ത്തുവെച്ചത്. മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സുപ്രിയയും പൃഥ്വിരാജും കണ്ടുമുട്ടിയത്. അഭിനയിക്കാതെ തന്നെ താരമായി മാറുകയും ആരാധകരെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു സുപ്രിയ മേനോന്‍. പൃഥ്വിയുടെ സന്തോഷത്തിനാണ് താന്‍ എന്നും പ്രധാന്യം കൊടുക്കുന്നതെന്ന് സുപ്രിയ പറഞ്ഞിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ എല്ലാമെല്ലാമായ ഹാരിസിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍.

അലംകൃതയെന്ന ആലി

അലംകൃതയെന്ന ആലി

പൃഥ്വി-സുപ്രിയ ദമ്പതികളുടെ മകളായ അലംകൃതയെന്ന ആലിയുടെ വിശേഷങ്ങള്‍ ചോദിച്ചും ആരാധകര്‍ എത്താറുണ്ട്. മകള്‍ ജനിച്ചതോടെ ജീവിതം മാറിയെന്ന് താരം പറഞ്ഞിരുന്നു. പൃഥ്വിയെ ഏറെ ക്ഷമാശീലനായി കാണുന്നത് ആലിയുടെ അരികിലാണെന്ന് സുപ്രിയ പറഞ്ഞിരുന്നു. താനുമായി റിമോട്ടിന് വഴക്കിടുന്ന പൃഥ്വി ആലിക്ക് മുന്നില്‍ നിശബ്ദനാവുന്നതാണ് കാണാറുള്ളത്. ഡാഡ കൂടെയുണ്ടെങ്കില്‍ ആലിക്ക് മറ്റൊന്നും വേണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു. മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിയും സുപ്രിയയും എത്താറുണ്ട്.

സുപ്രിയയുടെ പോസ്റ്റ്

സുപ്രിയയുടെ പോസ്റ്റ്

മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം അപൂര്‍വ്വമായി മാത്രമേ ഇവര്‍ പോസ്റ്റ് ചെയ്യാറുള്ളൂ. സുപ്രിയ മേനോന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഹാരിസിന് പിറന്നാളാശംസ അറിയിച്ചുള്ള കുറിപ്പും ചിത്രങ്ങളുമാണ് താരപത്‌നി പോസ്റ്റ് ചെയ്തിട്ടുള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ എല്ലാമെല്ലാമാണ് ഹാരിസന്നും സുപ്രിയ പറയുന്നു.

ആ ഡയലോഗും

ആ ഡയലോഗും

നിന്റെ ചിരിയും വഴക്കുമില്ലാത്ത ഒരു സെറ്റും ഓര്‍ക്കാന്‍ വയ്യ. നിന്നോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം മനോഹരമാണ്. എപ്പോഴും നീ പറയുന്ന ഡയലോഗ് ബഡ്ജറ്റ് കുറയ്ക്കണം ഇതും താന്‍ ഓര്‍ക്കുന്നുവെന്ന് പറഞ്ഞായിരുന്നു സുപ്രിയ എത്തിയത്. ഹാരിസിനെ ടാഗ് ചെയ്തുള്ള പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ആ ഡയലോഗ് ഇഷ്ടമായെന്നായിരുന്നു ചിലരുടെ കമന്റ്. ഇതിനകം തന്നെ സുപ്രിയ മേനോന്റെ കമന്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പൃഥ്വിരാജ് എവിടെ

പൃഥ്വിരാജ് എവിടെ

പൃഥ്വിരാജ് എവിടെയെന്നുള്ള ചോദ്യങ്ങളുമായാണ് ചിലരെത്തിയത്. ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. സിനിമയുടെ സംവിധായകനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയായിരുന്നു സിനിമാചിത്രീകരണം നിര്‍ത്തിവെച്ച് അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം ക്വാറന്റൈനില്‍ പ്രവേശിച്ചത്.

സുരക്ഷിതനാണ്

സുരക്ഷിതനാണ്

തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ഐസൊലേഷനിലാണെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നും പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. പൃഥ്വി സുരക്ഷിതനല്ലേയെന്നായിരുന്നു ആരാധകര്‍ സുപ്രിയ മേനോനോട് ചോദിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തെ കാണാത്തതിലുള്ള സങ്കടത്തെക്കുറിച്ചും ആരാധകര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X