സുപ്രിയ മേനോനും സൈജു കുറുപ്പും അടുത്ത സുഹൃത്തുക്കളാണ്, ആശംസയ്ക്ക് നന്ദി പറഞ്ഞ് സൈജു
മയൂഖമെന്ന സിനിമയിലൂടെയായിരുന്നു സൈജു കുറുപ്പ് അരങ്ങേറിയത്. ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ സിനിമയ്ക്ക് പിന്നാലെയായി നിരവധി അവസരങ്ങളായിരുന്നു സൈജുവിന് ലഭിച്ചത്. സിനിമയില്‍ അരങ്ങേറി 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. ഈ സന്തോഷം പങ്കുവെച്ച് താരവും എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൈജു ഈ വിശേഷം പങ്കുവെച്ചത്. സൈജുവിന് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരുന്നു. സുപ്രിയ മേനോനും ഇതേക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്.
സിനിമാ ലോകത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ ഭാഗ്യവും സന്തോഷവും . 2005 നവംബര്‍ 4 ന് പുറത്തിറങ്ങിയ മയൂഖം . എയര്‍ടെല്‍, അലക്സ് ജെയിംസ് മുരിക്കന്‍, ഇളങ്കോ സര്‍, എം.ജി. ശ്രീകുമാര്‍ സര്‍, ഹരിഹരന്‍ സര്‍, കെആര്‍ജി സര്‍, രാമചന്ദ്ര ബാബു സര്‍, ജയരാജ് സാര്‍, ലാല്‍ ജോസ് സാര്‍, കെ. ഭാഗ്യരാജ് സാര്‍, വി കെ പി, അനൂപ് മേനോന്‍, വിജയ് ബാബു എല്ലാവര്‍ക്കും നന്ദിയെന്ന് സൈജു കുറുപ്പ് കുറിച്ചിട്ടുണ്ട്.
എന്റെ കരിയറിലെ ആദ്യഘട്ടങ്ങളില്‍ ഇവരെല്ലാം എനിക്കൊപ്പം വ്യത്യസ്തമായ പിന്തുണയുടെ തൂണുകളായി കൂടെനിന്നു. ഞാന്‍ അഭിനയിച്ച എല്ലാ ചലച്ചിത്ര സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സഹനടന്മാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും നന്ദി . എന്റെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്റെ നല്ല സുഹൃത്തിനെയും, ഞങ്ങളുടെ സ്വന്തം ജോണി പെരിങ്ങോടനുമായ സൈജു കുറുപ്പിന് ആശംസ നേരുന്നുവെന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന്‍ എഎത്തിയത്. നിങ്ങളുടെ ക്രാഫ്റ്റ് പര്യവേക്ഷണം ചെയ്യുന്നതിന് കൂടുതൽ അതിശയകരമായ റോളുകൾ കണ്ടെത്താനും നിങ്ങൾ ഞങ്ങളെ രസിപ്പിക്കുന്നത് തുടരുകയും ചെയ്യുകയെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. സുപ്രിയയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Recommended Video
സൈജുവിനൊപ്പമുള്ള ഫോട്ടോയും സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുപ്രിയയുടെ കുറിപ്പും ചിത്രവും സൈജുവും ഷെയര്‍ ചെയ്തിരുന്നു. ആശംസയ്ക്ക് നന്ദിയെന്നുമായിരുന്നു സൈജു കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











