പൃഥ്വിയ്‌ക്കൊപ്പം പൊക്കമില്ല, സുപ്രിയയെ സ്റ്റൂളില്‍ നിര്‍ത്തിയോ? ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടി!!

മലയാളത്തിലെ പ്രമുഖ താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പ്രണയിച്ച് വിവാഹിതരായ ഇരുവരും മാതൃക ദമ്പതികളാണ്. ഓരോ ദിവസവും ആഘോഷമാക്കി മാറ്റാറുള്ള താരദമ്പതികള്‍ക്ക് ഇത് സന്തോഷിക്കാനുള്ള ദിവസങ്ങളാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

പ്രണയദിനത്തോടനുബന്ധിച്ച് ഈ ലക്കം വനിതയുടെ കവര്‍ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമാണ്. പൃഥ്വിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ പൃഥ്വിയും സുപ്രിയയും ആരാധകരുടെ പല ചോദ്യത്തിനും മറുപടി പറയാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന് താഴെ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് സുപ്രിയ കൊടുത്ത മറുപടിയും ശ്രദ്ധേയമായിരിക്കുകയാണ്.

supriya-prithviraj

സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നതെന്നാണ് ഒരാള്‍ കമന്റിട്ടത്. അയ്യോ എങ്ങനെ മനസിലായി എന്നായിരുന്നു സുപ്രിയ അതിന് കൊടുത്ത മറുപടി. ചോദ്യത്തിനുള്ള ഉത്തരം കൃത്യമായി കിട്ടിയെങ്കിലും സുപ്രിയയുടെ മറുപടി തരംഗമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി ആരാധകരും ഇത് ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ സുപ്രിയ സ്റ്റുളിൽ അല്ല നിൽക്കുന്നതെന്ന് പുറത്ത് വന്ന വീഡിയോയിൽ നിന്നും വ്യക്തമാണ്.

View this post on Instagram

Is it Valentine’s yet?😛 #9TheFilm

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

2011 ലായിരുന്നു ബിബിസി റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ മേനോനും പൃഥ്വിരാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിനും ഏറെ നാള്‍ മുന്‍പ് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തോടെ കരിയര്‍ ഉപേക്ഷിച്ച സുപ്രിയ ഭര്‍ത്താവിനൊപ്പം സിനിമയിലേക്ക് എത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പുതിയ നിര്‍മാണ കമ്പനി തുടങ്ങിയിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം നയന്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X