twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നച്ചുവിനോട് സുപ്രിയയുടെ അഭ്യര്‍ത്ഥന! കാണുമ്പോഴേ കഴിക്കാന്‍ തോന്നും! റെയിന്‍ബോ കേക്കുമായി താരപുത്രി!

    |

    താരപുത്രികളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ആരാധകരേറെയാണ്. ചേച്ചി പാട്ടിന്റെ വഴിയെ സഞ്ചരിച്ചപ്പോള്‍ അനിയത്തി അഭിനയത്തിലായിരുന്നു കഴിവ് തെളിയിച്ചത്. മക്കളെക്കുറിച്ച് വാചാലരായി ഇന്ദ്രജിത്തും പൂര്‍ണിമയും എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. ലോക് ഡൗണായതിനാല്‍ അച്ഛനെ അരികില്‍ കിട്ടിയ സന്തോഷത്തിലായിരുന്നു ഇരുവരും. അച്ഛന്റെ മൊട്ടയടിച്ചതിന്റെ വിശേഷങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു.

    അമ്മച്ചി ജയിലിലേക്ക് പോയപ്പോള്‍ കരച്ചില്‍ അഭിനയിച്ചതല്ല! രഘു പറഞ്ഞതിനെക്കുറിച്ച് ആര്യഅമ്മച്ചി ജയിലിലേക്ക് പോയപ്പോള്‍ കരച്ചില്‍ അഭിനയിച്ചതല്ല! രഘു പറഞ്ഞതിനെക്കുറിച്ച് ആര്യ

    ഈസ്റ്റര്‍ ദിനത്തില്‍ ഇത്തവണ നക്ഷത്രയാണ് കേക്ക് ഉണ്ടാക്കിയത്. കേക്കിന്റെ ചിത്രവും പങ്കുവെച്ചാണ് പൂര്‍ണിമയും ഇന്ദ്രജിത്തും എത്തിയത്. റെയിന്‍ബോ കേക്കാണ് നച്ചു ഉണ്ടാക്കിയത്. നമ്മുടെ ജീവിതത്തിലെ ഏതൊരു കൊടുങ്കാറ്റു പോലുള്ള അവസ്ഥയ്ക്കുമൊടുവില്‍ ഒരു മഴവില്ലു വിരിയും. ഈ കാലം കടന്നു പോകാന്‍ ധൃതിയായി. ഇത് ഈസ്റ്ററിന് നക്ഷത്ര ബേക്ക് ചെയ്ത റെയിന്‍ബോ കേക്കാണ്. ഏവര്‍ക്കും ഹാപ്പി ഈസ്റ്റര്‍ എന്നായിരുന്നു പൂര്‍ണിമയുടെ പോസ്റ്റ്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് കേക്കിന് കീഴില്‍ കമന്റുകളുമായി എത്തിയത്.

     ബിഗ് ബോസില്‍ രജിത്തുമായി സംസാരിച്ചത് ഇക്കാര്യം! എലീന വിച്ചാരിച്ചത് പോലെയല്ലെന്നും ആര്യ! ബിഗ് ബോസില്‍ രജിത്തുമായി സംസാരിച്ചത് ഇക്കാര്യം! എലീന വിച്ചാരിച്ചത് പോലെയല്ലെന്നും ആര്യ!

    പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും അടുത്ത സുഹൃത്തായ നിലുഫറും കമന്റുമായി എത്തിയിരുന്നു. തനിക്ക് ഈ കേക്ക് ടേസ്റ്റ് ചെയ്തു നോക്കണമെന്നായിരുന്നു കമന്‍റ്, നച്ചുവിന് സ്‌നേഹമെന്നും അവര്‍ കുറിച്ചിരുന്നു. നിലുവിന് മറുപടിയുമായി പൂര്‍ണിമയും എത്തിയിരുന്നു. ഇവരുടെ സംഭാഷണത്തെ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

    Supriya Menon

    സുപ്രിയ മേനോനും നച്ചുവിന്റെ കേക്കിന് കമന്റുമായി എത്തിയിരുന്നു. തനിക്കായി ഒരു കഷണം മാറ്റിവെക്കണമെന്നും കാണുമ്പോള്‍ത്തന്നെ അറിയാം ഇത് ടേസ്റ്റുണ്ടെന്നുമായിരുന്നു സുപ്രിയയുടെ കമന്‍റ്. തീര്‍ച്ചയായും താന്‍ ഒരു കഷണം മാറ്റിവെക്കുമെന്ന മറുപടിയാണ് പൂര്‍ണിമ നല്‍കിയത്. നേരത്തെ അലംകൃതയും സുപ്രിയയും ഇന്ദ്രജിത്തിന്റെ ഫ്‌ളാറ്റിലേക്ക് എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. നച്ചുവിനൊപ്പം ചിത്രം വരക്കുന്ന അലംകൃതയുടെ ഫോട്ടോയും വൈറലായി മാറിയിരുന്നു.

    അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍!അജിത്ത് പുറത്തിറങ്ങി നടക്കാത്തതിന് കാരണം ഇതാണ്! നടക്കാന്‍ പോലും അനുവദിച്ചില്ലെന്ന് വനിത റേസര്‍!

    ആടുജീവിതത്തിന്‍റെ തിരക്കിലായതിനാല്‍ പൃഥ്വിരാജ് ജോര്‍ദാനിലാണ് ഉള്ളത്. ബ്ലസിക്കും സംഘത്തിനുമൊപ്പമായാണ് താരം പോയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഷൂട്ടിംഗിനുള്ള അനുമതി അധികൃതര്‍ റദ്ദാക്കുകയായിരുന്നു. പൃഥ്വിയും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കി മല്ലിക സുകുമാരനും സുപ്രിയയും എത്തിയിരുന്നു. താടിക്കാരന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നും സുപ്രിയ പറഞ്ഞിരുന്നു.

    മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ ഇടാമോ? മഞ്ജു വാര്യരോട് ആരാധികയുടെ ചോദ്യം! താരത്തിന്റെ മറുപടി?മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോ ഇടാമോ? മഞ്ജു വാര്യരോട് ആരാധികയുടെ ചോദ്യം! താരത്തിന്റെ മറുപടി?

    English summary
    Supriya Menon's request to Nakshtra Indrajith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X