For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അല്ലിയെ കാണാന്‍ കൊതിച്ച് ആരാധകര്‍!അലംകൃത ഹാപ്പിയാണ്, പൃഥ്വിരാജിനെയും സുപ്രിയെയും വിമര്‍ശിച്ച് കമന്റ്

  |

  പൃഥ്വിരാജ് സുകുമാരന്‍ മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. സംവിധായകനായി അരങ്ങേറ്റം നടത്തിയ സിനിമ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം കൂടി പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. പൃഥ്വിയുടെ സിനിമാ വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തിലെ ഓരോ കാര്യവും വാര്‍ത്തകളില്‍ നിറയുന്നതാണ് പതിവ്. പ്രത്യേകിച്ച് മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍.

  ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്‌കാരനേട്ടവുമായി ഡോ ബിജുവിന്റെ വെയില്‍ മരങ്ങള്‍!

  സുപ്രിയ മേനോന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങളുടെ പിന്നാലെയാണ് പലരും പോവാറുള്ളത്. അടുത്തിടെ പുതിയ ആഢംബര കാര്‍ സ്വന്തമാക്കിയതിനെ കുറിച്ച് സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബം ഒന്നിച്ച് അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. പിന്നാലെ മകള്‍ അല്ലിയുടെ ചിത്രവുമായി സുപ്രിയ എത്തിയിരിക്കുകയാണ്.

   പൃഥ്വിയുടെ അല്ലി

  പൃഥ്വിയുടെ അല്ലി

  2011 ല്‍ വിവാഹിതരായ പൃഥ്വിരാജിനും സുപ്രിയയ്ക്കും 2014 ലാണ് മകള്‍ പിറക്കുന്നത്. അലംകൃത എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ അല്ലി എന്ന ചെല്ലപ്പേരിലാണ് വിളിക്കുന്നത്. പൃഥ്വിയ്ക്ക് മകള്‍ പിറന്നെങ്കിലും കുഞ്ഞിന്റെ മുഖം കാണാന്‍ ആരാധകര്‍ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയ വഴി പലപ്പോഴും ചിത്രങ്ങള്‍ പുറത്ത് വിട്ടെങ്കിലും അതിലൊന്നും മകളുടെ മുഖം വ്യക്തമല്ലായിരുന്നു. ഒടുവില്‍ പൃഥ്വി തന്നെ അല്ലിയുടെ ഫോട്ടോ വെളിപ്പെടുത്തി. ഇപ്പോള്‍ താരപുത്രിയുടെ നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

   അല്ലിയുടെ അവധിയാഘോഷം

  അല്ലിയുടെ അവധിയാഘോഷം

  സ്‌കൂളില്‍ പോവാന്‍ തുടങ്ങിയ അല്ലി ഇപ്പോള്‍ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. മൂന്ന് പേരുടെയും കാല് മാത്രം കാണിച്ച് കൊണ്ട് ഫാമിലി എന്ന ക്യാപ്ഷനോട് കൂടി പൃഥ്വിരാജ് ഇട്ട ചിത്രം തരംഗമായിരുന്നു. പിന്നാലെ ഡാഡയുടെ കൈയില്‍ പിടിച്ച് എയര്‍പോര്‍ട്ടിലൂടെ നടന്ന് പോവുന്ന അല്ലിയുടെ ചിത്രമായിരുന്നു സുപ്രിയ ആദ്യം പങ്കുവെച്ചത്. ഡാഡ, അല്ലി, എയര്‍പോര്‍ട്ട് വാക്കിംഗ് എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രമെത്തിയത്. സോഷ്യല്‍ മീഡിയ ഈ ചിത്രവും ഏറ്റെടുത്തതോട് കൂടി താരകുടുംബത്തിന്റെ വിശേഷങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.

  എന്റെ പേര് അല്ലി

  ഇപ്പോഴിതാ ഒരു മൃഗശാലയില്‍ നിന്നുള്ള അല്ലിയുടെ ചിത്രമാണ് സുപ്രിയ പുറത്ത് വിട്ടിരിക്കുന്നത്. ഹായ്, എന്റെ പേര് അല്ലി. നിങ്ങളുടെ പേര് എന്താണെന്ന് ഒ!രു മൃഗത്തിനോട് ചോദിച്ച് നില്‍ക്കുന്ന മകളുടെ ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും അല്ലിയുടെ മുഖം കാണിക്കാതെയുള്ള ചിത്രമായിരുന്നു വന്നത്. ഇതോടെ ആരാധകരും നിരാശയിലായി. എന്തായാലും ഫോട്ടോ എടുത്തില്ലേ.. എന്നാല്‍ മുന്നില്‍ നിന്നും എടുത്തൂടായിരുന്നോ? അല്ലിയുടെ മുഖം കാണാന്‍ ആഗ്രഹമുണ്ടെന്നും എപ്പോഴാണ് കാണിക്കുന്നതെന്നുമെല്ലാം ചോദിച്ച് ആരാധകരുടെ കമന്റുകള്‍ എത്തി കൊണ്ടേ ഇരിക്കുകയാണ്.

  താരപുത്രി ഹാപ്പിയാണ്

  താരപുത്രി ഹാപ്പിയാണ്

  ഡാഡ ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലടക്കം അല്ലി എത്തിയിരുന്നു. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്നതും അല്ലിയുടെ പുറകില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമായിരുന്നു. മകളെ ഇങ്ങനെ മൂടി വെക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ അങ്ങനെ ചെയ്യുന്നതാണ് നല്ലതെന്നാണ് മറ്റ് പലരും പറയുന്നത്. താരപുത്രിയായത് കൊണ്ട് അവളുടെ ഫ്രീഡം ഇല്ലാതാക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. എന്തായാലും താരപുത്രിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി ആരാധകരും കാത്തിരിപ്പിലാണ്.

   എമ്പുരാനുമായി പൃഥ്വി

  എമ്പുരാനുമായി പൃഥ്വി

  ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് വേണ്ടി രാവും പകലും മാറ്റി വെച്ചാണ് പൃഥ്വി ജോലി എടുത്തത്. പലപ്പോഴും കുടുംബത്തിലെ കാര്യങ്ങള്‍ മാറ്റി വെക്കേണ്ടിയും വന്നിരുന്നു. ലൂസിഫര്‍ റിലീസിനെത്തി ഹിറ്റായി എന്ന സന്തോഷ വാര്‍ത്തയ്ക്ക് ശേഷമാണ് കുടുംബസമേതം പൃഥ്വി അവധി ആഘോഷിക്കാന്‍ പോയത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എന്ന ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ആരാധകരെ ആകാംഷയിലാക്കി കഴിഞ്ഞു. നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞതിന് ശേഷമായിരിക്കും എമ്പുരാന്‍ ചിത്രീകരണം ആരംഭിക്കുന്നത്.

  English summary
  Supriya Menon's shares Alli's photo at zoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X