സുപ്രിയയുടെ വിഷമം ഇതാണ്! പൃഥ്വി ഒപ്പമില്ലാതെ വിവാഹ വാര്‍ഷികം! 9 വര്‍ഷമായി ഒരുമിച്ചിട്ട്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ പൃഥ്വിയുടെ അടുത്ത സുഹൃത്തായിരുന്നു. യാത്ര, പുസ്തകം, സിനിമ ഇതൊക്കെയായിരുന്നു തങ്ങളെ ചേര്‍ത്തുനിര്‍ത്തിയതെന്ന് താരം മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹ ശേഷം ജോലിയില്‍ തുടര്‍ന്നെങ്കിലും രണ്ടുപേരും രണ്ട് സ്ഥലങ്ങളിലാവുന്നത് ബുദ്ധിമുട്ടായി മാറിയതോടെയാണ് സുപ്രിയ മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. പൃഥ്വിയെക്കുറിച്ച് വാചാലയായി സുപ്രിയ എത്താറുണ്ട്.

തന്റെ എല്ലാ സ്വഭാവങ്ങളും ഭാവങ്ങളുമൊക്കെ കണ്ടതും മനസ്സിലാക്കിയതും സുപ്രിയയാണെന്ന് പൃഥ്വിയും സാക്ഷ്യപ്പെടുത്തിയിരുന്നു. സുപ്രിയയും പൃഥ്വിരാജും വിവാഹിതരായിട്ട് 9 വര്‍ഷമായിരിക്കുകയാണ്. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഇവര്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും താരങ്ങളുമൊക്കെ എത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആടുജീവിതത്തിന്റെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പ്രിയതമന്‍ അരികിലില്ലാത്ത ആദ്യത്തെ വിവാഹ വാര്‍ഷികമാണ് ഇതെന്ന് സുപ്രിയ കുറിച്ചിട്ടുണ്ട്. പൃഥ്വിരാജിനും സുപ്രിയയ്ക്കും വിവാഹവാര്‍ഷിക ആശംസകളോടെ ഫില്‍മിബീറ്റും.

9 വര്‍ഷം

9 വര്‍ഷം

പൃഥ്വിരാജും സുപ്രിയയും വിവാഹിതരായിട്ട് 9 വര്‍ഷമായിരിക്കുകയാണ്. സിനിമയില്‍ തുടക്കം കുറിച്ച് അധികകാലം കഴിയുന്നതിന് മുന്‍പ് തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു താരം. ഒപ്പമുള്ള നായികമാരെ ചേര്‍ത്തായിരുന്നു കഥകള്‍. മനസ്സിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടുപിടിച്ചാല്‍ താന്‍ വെളിപ്പെടുത്തുമെന്നായിരുന്നു താരം പറഞ്ഞത്. മകന്‍റെ വിവാഹത്തെക്കുറിച്ച് മല്ലിക സുകുമാരനും ആശങ്കകളില്ലായിരുന്നു. ഇഷ്ടപ്പെട്ടയാളെ കണ്ടെത്തിയാല്‍ മകന്‍ തന്നെ അറിയിക്കുമെന്നായിരുന്നു മല്ലിക വിശ്വസിച്ചത്. ആ വിശ്വസം സരിയായിരുന്നു. സുപ്രിയയെക്കുറിച്ച് പൃഥ്വി പറഞ്ഞതോടെ വിവാഹം നടത്തുകയായിരുന്നു.

അരികിലില്ലാതെ

അരികിലില്ലാതെ

9 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ പൃഥ്വിരാജ് ഒപ്പമില്ലാത്തതെന്ന്് സുപ്രിയ പറയുന്നു. വിവാഹ ഫോട്ടോയും പങ്കുവെച്ചായിരുന്നു താരപത്‌നിയുടെ കുറിപ്പ്. പൃഥി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. വിഷുവിനും പൃഥ്വി ഒപ്പമില്ലായിരുന്നു. തിരിച്ചെത്തിയതിന് ശേഷം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്നായിരുന്നു സുപ്രിയ പറഞ്ഞത്.

എന്നും ഒരുമിച്ച്

എന്നും ഒരുമിച്ച്

9 വര്‍ഷം, എന്നെന്നും ഒരുമിച്ച് എന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. സുപ്രിയയ്‌ക്കൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ ലവ് യൂ, ഹാപ്പി 9 ആനിവേഴ്‌സറി എന്ന കമന്റുമായി സുപ്രിയയും എത്തിയിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഇവരുടെ പോസ്റ്റിനെ ഏറ്റെടുത്തിട്ടുണ്ട്. മെനി മോര്‍ റ്റു ഗോ എന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്. ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

അലംകൃതയെന്ന ആലി

അലംകൃതയെന്ന ആലി

ഡാഡയുടേയും മമ്മയുടേയും ആലിയാണ് അലംകൃത. 2014 ലായിരുന്നു സുപ്രിയയ്ക്കും പൃഥ്വിക്കും ഇടയിലേക്ക് കുഞ്ഞതിഥി എത്തിയത്. വികൃതിക്കാരിയാണ് അവളെന്നും ഭാവിയില്‍ അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നൂള്ളൂവെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ആലിയെക്കുറിച്ച് വാചാലയായി സുപ്രിയയും എത്താറുണ്ട്.

കുടുംബത്തിലെ താരം

കുടുംബത്തിലെ താരം

പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ശേഷമായാണ് കുടുംബത്തിലേക്ക് മൂന്നാമതൊരു പെണ്‍കുട്ടി എത്തിയത്. അലംകൃതയാണ് ഇപ്പോഴത്തെ താരമെന്നായിരുന്നു മല്ലിക പറഞ്ഞത്. അച്ഛമ്മ വീട്ടിലേക്ക് വന്നാല്‍ അവള്‍ ഡാഡയെക്കുറിച്ചും മമ്മയെക്കുറിച്ചുമുള്ള പരാതികള്‍ പറയാറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. അവരെ താന്‍ ശരിയാക്കുമെന്ന് അവള്‍ക്ക് അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു.

സംവിധാനത്തിലെ മികവ്

സംവിധാനത്തിലെ മികവ്

സ്വന്തമായി സിനിമ ചെയ്യുമെന്ന് വളരെ മുന്‍പ് തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ സ്വപ്‌നമാണ് ലൂസിഫറിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തിയ സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരുന്നു അദ്ദേഹം. 200 കോടി ക്ലബിലുള്‍പ്പടെ നിരവധി നേട്ടങ്ങളായിരുന്നു സിനിമ സ്വന്തമാക്കിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗവുമായി തങ്ങളെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

നിര്‍മ്മാണക്കമ്പനി

നിര്‍മ്മാണക്കമ്പനി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത് സുപ്രിയയാണ്. സിനിമയുടെ കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താനും സജീവമാണെന്ന് സുപ്രിയ വ്യക്തമാക്കിയിരുന്നു. അഭിനേതാവിന്റെ ആംഗിളിലാണ് പൃഥ്വി നിര്‍ദേശം നല്‍കുന്നതെങ്കില്‍ നിര്‍മ്മാതാവായാണ് താന്‍ ഇടപെടാറുള്ളതെന്നായിരുന്നു സുപ്രിയ പറഞ്ഞത്.

മനോഹരമായൊരു വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X